121

Powered By Blogger

Wednesday, 4 March 2015

പ്ലാസ്‌റ്റിക്‌ വിമുക്‌ത ശബരിമല പദ്ധതി വിപുലീകരിക്കുന്നു











Story Dated: Thursday, March 5, 2015 01:54


പത്തനംതിട്ട: ശബരിമല ഉത്സവകാലത്ത്‌ ജില്ലയില്‍ നടപ്പിലാക്കിയ പ്ലാസ്‌റ്റിക്‌ വിമുക്‌ത ശബരിമല പദ്ധതി വിപുലീകരിക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ എസ്‌.ഹരികിഷോര്‍ പറഞ്ഞു. പ്ലാസ്‌റ്റിക്‌ വിമുക്‌ത ശബരിമല പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ച കുടുംബശ്രീ സി.ഡി.എസ്‌ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ വിതരണം ചെയ്യുന്ന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.ശബരിമല നടതുറക്കുന്ന മലയാള മാസം ഒന്നാം തീയതികളിലും വിഷുവിനും പദ്ധതി തുടര്‍ന്നും നടപ്പാക്കും.


ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ നടപ്പിലാക്കിയ പ്ലാസ്‌റ്റിക്‌ വിമുക്‌ത പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസ്‌ പ്രവര്‍ത്തകരാണ്‌ പ്രധാനമായും പങ്കെടുത്തത്‌. പദ്ധതിയിലൂടെ ജില്ലയെ പൂര്‍ണമായും പ്ലാസ്‌റ്റിക്‌ വിമുക്‌തമാക്കുകയാണ്‌ ലക്ഷ്യമിടുന്നത്‌. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹരിദാസ്‌ ഇടത്തിട്ട ഉദ്‌ഘാടനം ചെയ്‌തു. അസി.കലക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്‌.സാബിര്‍ ഹുസൈന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ടി.അനിതകുമാരി, വിവിധ വകുപ്പുതല ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT