മാര്‍ത്തോമാ ഇടവകദിനവും വാര്‍ഷികാഘോഷ സമാപനവും
Posted on: 05 Mar 2015
മസ്‌കറ്റ്: റുവി മാര്‍ത്തോമാ ചര്‍ച്ചിന്റെ ഇടവകദിനവും കഴിഞ്ഞ ഒന്നര വര്‍ഷമായി തുടരുന്ന നാല്പതാം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനവും വെള്ളിയാഴ്ച റുവി സെന്റ് തോമസ് ചര്‍ച്ചില്‍ നടക്കും. ഉച്ചക്ക് പന്ത്രണ്ട് മുതല്‍ നടക്കുന്ന പരിപാടിയില്‍ മാര്‍ത്തോമ സഭയുടെ പരമാദ്ധ്യക്ഷന്‍ ഫാദര്‍ ജോസഫ് മാര്‍ത്തോമാ മെത്രാപൊലീത്ത, ഇന്ത്യന്‍ അംബാസഡര്‍ ജെ.എസ് മുകുള്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. തിരുവനന്തപുരം കൊല്ലം ഭദ്രാസനാധിപന്‍ റവ. മാര്‍ തിമോത്തിയോസ് എപിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും.
from kerala news edited
via IFTTT