121

Powered By Blogger

Sunday 22 March 2015

ഗര്‍ഭിണിയാകാന്‍ സഹായിക്കുന്നയാള്‍ക്ക്‌ 350പൗണ്ട്‌; മോഹന വാഗ്‌ദാനവുമായി റൊമാനിയന്‍ യുവതി









Story Dated: Sunday, March 22, 2015 07:22



mangalam malayalam online newspaper

ലണ്ടന്‍: തന്നെ ഗര്‍ഭിണിയാക്കാന്‍ സഹായിക്കുന്നയാള്‍ക്ക്‌ 350പൗണ്ട്‌ പ്രതിഫലം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റായ ഫേസ്‌ബുക്കില്‍ ഒരു റൊമാനിയന്‍ യുവതി ചെയ്‌ത ഈ പോസ്‌റ്റാണ്‌ സൈബര്‍ ലോകത്ത്‌ ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചയ്‌ക്ക് വഴിതെളിച്ചിരിക്കുന്നത്‌.


അദേലിന അല്‍ദു എന്ന 25കാരിയാണ്‌ തന്നെ ര്‍ഭിണിയാക്കാന്‍ ആരെങ്കിലും സഹായിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഫേസ്‌ബുക്കില്‍ പരസ്യം നല്‍കിയിരിക്കുന്നത്‌. ഇതിന്‌ സഹായിക്കുന്ന പുരുഷന്‌ പ്രതിഭലമെന്ന നിലില്‍ നല്ലൊരു തുകയും പരസ്യത്തില്‍ അല്‍ദു വാഗ്‌ദാനം ചെയ്യുന്നുണ്ട്‌.


അല്‍ദുവിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ് പോകുന്നതിങ്ങനെ. 'ഒരു പുരുഷനെ കണ്ടെത്തുന്നത്‌ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ ഒരു കുട്ടിയെ വേണമെന്നു കരുതുന്ന ഒരു പുരുഷനെ കണ്ടെത്തുക എന്നത്‌ ബുദ്ധിമുട്ടാണ്‌. താന്‍ ഇത്തരമൊരു അര്‍ഥമില്ലാത്ത ജീവിതത്തിന്‌ സമയം ചിലവഴിക്കാന്‍ തയ്യാറല്ല. അതുകൊണ്ടാണ്‌ താന്‍ പ്രതിഭലം വാഗ്‌ദാനം ചെയ്യുന്നത്‌. 350 പൗണ്ടും വിനോദവും നിങ്ങള്‍ക്ക്‌ ലഭിക്കും. എനിക്കൊരു കുട്ടിയെയും ലഭിക്കും'.


എന്നാല്‍ ഫേസ്‌ബുക്കില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ അല്‍ദു അത്ര തൃപ്‌തയല്ല. ഫേസ്‌ബുക്കില്‍ എല്ലാവരും തനിക്ക്‌ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും ആരും തന്റെ ആവശ്യത്തെ കാര്യമായി എടുക്കുന്നില്ലെന്നാണ്‌ അല്‍ദുവിന്റെ പരാതി.


ആവശ്യം പെട്ടെന്ന്‌ സാധിക്കാനാണ്‌ അല്‍ദുവിന്‌ താല്‍പര്യം. കാരണമെന്തെന്ന്‌ ചോദിച്ചാല്‍ അതിനുമുണ്ട്‌ ഈ 25കാരിയുടെ കൈയില്‍ മറുപടി. പുരുഷന്മാരെല്ലാം പക്വത ഇല്ലാത്തവരാണെന്നാണ്‌ അല്‍ദുവിന്റെ വാദം. തനിക്ക്‌ വേണ്ടത്‌ ഒരു കുട്ടിയെ ആണെന്നും കുട്ടിയെ പോലെ പെരുമാറുന്ന ഒരു പുരുഷനെ അല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.










from kerala news edited

via IFTTT

പുഴയോരത്ത്‌ പൂന്തോട്ടം; മല്ലികയും റോസും വിരിഞ്ഞ് വിസ്മയകാഴ്ച











Story Dated: Sunday, March 22, 2015 08:09


mangalam malayalam online newspaper

അരീക്കോട്‌: പത്തനാപുരം പാലത്തിനു സമീപം ചപ്പും ചവറും നിറഞ്ഞു മലിനമായ പുഴയോരം ഇനി വിവിധ നിറങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഉദ്യാനം. പാലത്തില്‍നിന്ന്‌ വെസ്‌റ്റ് പത്തനാപുരത്തേക്കു പോകുന്ന റോഡരികില്‍ മണല്‍ തൊഴിലാളികളുടെ കരവിരുതില്‍ വിരിഞ്ഞത് മല്ലികയും റോസും, കൊന്നയും പൂത്തതിനെ തുടര്‍ന്നുള്ള വര്‍ണ്ണവിസ്മയം.


വെള്ളയംകണ്ടം കടവിലെ മണല്‍ തൊഴിലാളികളായ കൊന്നാലത്ത്‌ മുജീബ്‌ അരഞ്ചീരിമ്മല്‍ റഫീഖ്‌ എന്നിവരാണ്‌ ഇതിന്റെ ശില്‍പ്പികള്‍. പുഴയോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന നൂറുമീറ്ററിലധികം നീളത്തിലാണ്‌ പൂന്തോട്ടം തീര്‍ത്തത്‌. കൊന്ന,കനേഡിയന്‍ കൊന്ന, മല്ലിക, റോസ്‌, നിത്യകല്ല്യാണി തുടങ്ങി ഇരുന്നൂറിലധികം ചെടികള്‍ ഇവിടെ ഇവര്‍ വെച്ച്‌പിടിപ്പിച്ചിട്ടുണ്ട്‌. രണ്ട്‌ മാസമായി ഇവര്‍ ഇതിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിട്ട്‌. ഇന്ന്‌ ചെടികളില്‍ പൂക്കള്‍ വിരിഞ്ഞ്‌ പുഴയോരം സൗന്ദര്യതീരമായിമാറിയിരിക്കുന്നു.


ചെടികളില്‍ ചിലത്‌ പരിസരപ്രദേശങ്ങളിലെ വീടുകളില്‍ നിന്ന്‌ ശേഖരിക്കുകയും മുറ്റുള്ളവ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന്‌ ശേഖരിച്ചവയാണ്‌. കാഞ്ഞിരാല നസ്‌റുദ്ദീന്‍, അബ്‌ദുല്‍ കരീം എന്നിവരുടെ വീട്ടുകാര്‍ പുന്തോട്ടം നനക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കികൊടുത്തു. ഇതിലേക്കുള്ള സാമ്പത്തികം യുവാക്കള്‍ സ്വന്തമായും സുഹ്യത്തുക്കളുടെ സഹായത്തോടെയും കണ്ടെത്തുകയായിരുന്നു. മുജീബിന്റെയും റഫീഖിന്റെയും പ്രയത്നത്തിന്റെ സുഗന്ധം നുകരാന്‍ നാട്ടുകാരും പ്രദേശവാസികളും സായാഹ്നത്തില്‍ എത്തുന്നുണ്ട്.










from kerala news edited

via IFTTT

ജില്ലാ മഹിളാ സമ്മാന്‍: കോറാടന്‍ റംലക്ക്‌ കൈമാറി











Story Dated: Sunday, March 22, 2015 03:24


പെരിന്തല്‍മണ്ണ: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ 2014 ലെ ജില്ലാ മഹിളാ സമ്മാന്‍ നേടിയ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കോറാടന്‍ റംലയ്‌ക്കുള്ള പുരസ്‌കാരം കലക്‌ട്രേറ്റ്‌ സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എ.മാരായ പി.ഉബൈദുള്ള, കെ.എന്‍.എ. ഖാദര്‍, ജില്ലാ കലക്‌ടര്‍ കെ.ബിജു എന്നിവര്‍ ചേര്‍ന്നു കൈമാറി. വനിതാശാക്‌തീകരണത്തിലും സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ പ്രവര്‍ത്തനങ്ങളിലും കാഴ്‌ചവെച്ച മികവാണ്‌ കോറാടന്‍ റംലയെ അവാര്‍ഡിനര്‍ഹയാക്കിയത്‌. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ അധ്യക്ഷയായി. പദ്ധതി നിര്‍വഹണത്തിലും സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ച കോറാടന്‍ റംല സ്‌ത്രീ സമൂഹത്തിന്‌ മാതൃകയാണെന്ന്‌ സുഹ്‌റ മമ്പാട്‌ പറഞ്ഞു.

രാജ്യത്തെ 14 സംസ്‌ഥാനങ്ങളിലെ 97 വനിതകള്‍ക്കാണ്‌ പുരസ്‌കാരം ലഭിച്ചത്‌. കേരളത്തില്‍ നിന്ന്‌ അഞ്ച്‌ പേരെയാണ്‌ തിരഞ്ഞെടുത്തത്‌. പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന്‌ പുറമെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ആവിഷ്‌കരിച്ച കൈവല്യഗ്രാമം പദ്ധതിയാണ്‌ റംലയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ സുപ്രധാന പദ്ധതി. ഭിന്നശേഷിയുള്ളവരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതി സംസ്‌ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ എല്ലാ വര്‍ഷവും സംസ്‌ഥാന തലത്തില്‍ ഏറ്റവും മുന്നിലാണ്‌ അങ്ങാടിപ്പുറം. വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ഈസി ഇംഗ്ലീഷ്‌ പദ്ധതി, പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ പരിശീലനം, കാര്‍ഷിക പരിശീലനത്തിന്‌ അഗ്രോ സര്‍വീസ്‌ സെന്റര്‍, ശിശു സൗഹൃദ അങ്കണവാടി പദ്ധതി, പെണ്‍കുട്ടികള്‍ക്ക്‌ സ്വയം സുരക്ഷാ പരിശീലന പദ്ധതി എന്നിവ ഇവരുടെ നേതൃത്വത്തില്‍ വിജയകരമായി നടപ്പാക്കി. പരിപാടിയില്‍ എ.ഡി.എം: എം.ടി.ജോസഫ്‌, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ സി.ആര്‍. വേണുഗോപാലന്‍, ജില്ലാ പ്ലാനിങ്‌ ഓഫിസര്‍ കെ.ശശികുമാര്‍, ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്‌ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ടി. വനജ ടീച്ചര്‍, ഗ്രാമപഞ്ചായത്ത്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ സി.കെ.എ. റസാഖ്‌, ഉമ്മര്‍ അറക്കല്‍, പി.ലൈല,മങ്കട ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉസ്‌മാന്‍, തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ ശാക്‌തീകരണം മാനവികതയുടെ ശാക്‌തീകരണം വിഷയത്തില്‍ ഡോ.എം.ജി. മല്ലിക ക്ലാസെടുത്തു.










from kerala news edited

via IFTTT

സൗകര്യങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ വന്‍ മുന്നേറ്റം നടത്തി: മന്ത്രി പി.കെ അബ്‌ദുറബ്ബ്‌











Story Dated: Sunday, March 22, 2015 03:24


തിരൂരങ്ങാടി: ഭൗതിക സൗകര്യങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ വന്‍ മുന്നേറ്റം നടത്തിയതായി വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പികെ അബ്‌ദുറബ്ബ്‌ പറഞ്ഞു. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലേക്ക്‌ സര്‍ക്കാര്‍ സ്‌കൂളുകള്‍ മാറിയിട്ടുണ്ട്‌. കക്കാട്‌ ജിഎംയുപി സ്‌കൂളില്‍ സര്‍ക്കാര്‍ നിര്‍മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു. ഗുണമേന്‍മയാര്‍ന്ന വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ വിപുലമായ പദ്ധതികളാണ്‌ നടത്തുന്നതെന്നും കേരളം രാജ്യത്തിനു മാതൃകയായി മാറിയെന്നും അബ്‌ദുറബ്ബ്‌ പറഞ്ഞു. 12 ക്ലാസ്‌ മുറികള്‍, ഓപ്പണ്‍ സേ്‌റ്റജ്‌, ഊട്ടുപുര, കവാടം തുടങ്ങിയവ നിര്‍മിച്ചിട്ടുണ്ട്‌. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം അബ്‌ദുറഹിമാന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഐടി ലാബ്‌ ഉദ്‌ഘാടനം ഇടി മുഹമ്മദ്‌ ബഷീര്‍ എംപി നിര്‍വഹിച്ചു. പഴയകാല അധ്യാപകരെചടങ്ങില്‍ ആദരിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക കെ സുലേഖ ടീച്ചര്‍, കെ മൈമൂനത്ത്‌ ടീച്ചര്‍എന്നിവര്‍ക്ക്‌ യാത്രയയപ്പ്‌ നല്‍കി. കെട്ടിട നിര്‍മാണ റിപ്പോര്‍ട്ട്‌ എ മുഹമ്മദ്‌ അഷ്‌റഫ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചനിയര്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മലപ്പുറം)അവതരിപ്പിച്ചു. കെ സുലേഖ, കൃഷ്‌ണന്‍കോട്ടുമല, വിവി ജമീല ടീച്ചര്‍, ബാലകൃഷ്‌ണന്‍ വള്ളിക്കുന്ന്‌, സിപി സുഹ്‌റാബി, കെഎം മൊയ്‌തീന്‍ മേലാത്ത്‌ കുഞ്ഞിമുഹമ്മദ്‌ , പരപ്പന്‍ അബ്‌ദുറഹിമാന്‍, വലിയാട്ട്‌ ആരിഫ കെകെ മന്‍സൂര്‍, മുക്കന്‍ ശരീഫ, യുകെ മുസ്‌തഫ, എസ്‌. ഹരീഷ്‌, അബ്‌ദുറഹിമാന്‍ ജിഫ്രി, ഇഖ്‌ബാല്‍ കല്ലുങ്ങല്‍, അബ്‌ദുല്ല വാവൂര്‍, ഉസ്‌മാന്‍ (ഡിഇഒ), സതീഷന്‍ (എഇഒ), സി.കൃഷ്‌ണന്‍ എം.പി ഹംസ, സി.എച്ച്‌ മഹ്‌മൂദ്‌ ഹാജി, എം. മുഹമ്മദ്‌ കുട്ടിമുന്‍ഷികെ രാംദാസ്‌, പി.ഹാരിസ്‌, കക്കാട്‌ പി. അബ്‌ദുല്ല മൗലവി, ടി.കെ കുഞ്ഞമ്മുറ്റിഹാജി, വി. ഭാസ്‌കരന്‍, പി സൈതലവി, കെ. അബ്‌ദുറസാഖ്‌, റഷീദ്‌ വടക്കന്‍, കെഎം മുഹമ്മദ്‌ പി ജാബിര്‍, പി.എം അസീസ്‌, ഒ. ഷൗക്കത്തലി പ്രസംഗിച്ചു.










from kerala news edited

via IFTTT

മംഗളം-പുഞ്ച സെമിനാര്‍ ഇന്ന്‌ ഉച്ചയ്‌ക്ക് 2.30ന്‌ മന്ത്രി പി.കെ അബ്‌ദുറബ്ബ്‌ ഉദ്‌ഘാനം ചെയ്യും











Story Dated: Sunday, March 22, 2015 03:24


mangalam malayalam online newspaper

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തും മലപ്പുറം ജില്ലാ കുടുംബശ്രീ മിഷനുമായി സഹകരിച്ചു മംഗളം ദിനപത്രത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'മലപ്പുറവും വനിതാ മുന്നേറ്റവും' മംഗളം-പുഞ്ച സെമിനാറും ആദരിക്കലും ഇന്ന്‌ ഉച്ചയ്‌ക്കു 2.30നു വിദ്യാഭ്യാസ വകുപ്പ്‌മന്ത്രി പി.കെ അബ്‌ദുറബ്ബ്‌ ഉദ്‌ഘാനം ചെയ്യും.

മലപ്പുറം മുന്‍സിപ്പല്‍ ബസ്‌റ്റാന്‍ഡ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മലപ്പുറം ജില്ലയില്‍ നിന്നും വിവിധമേഖലകളില്‍ മുന്നേറിയ

ആറുവനിതകളേയും മികച്ച കുടുംബശ്രീ പ്രവര്‍ത്തനത്തിനു സംസ്‌ഥാന സര്‍ക്കാറിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയ ജില്ലയിലെ ആറു സി.ഡി.എസുകള്‍ക്കും മംഗളം ഉപഹാരം സമ്മാനിക്കും. മലപ്പുറം ജില്ലയില്‍ നിന്നും വിവിധ മേഖലകളില്‍ മുന്നേറിയ നിലമ്പൂര്‍ ആയിഷ (നാടക-ചലച്ചിത്ര നടി), ഖമറുന്നീസ അന്‍വര്‍(സോഷ്യല്‍ വെല്‍ഫെയര്‍ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍), സുഹറ മമ്പാട്‌(മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌), പി. റജുല(കേരളാ മഹിളാ സമഖ്യ മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍), അഡ്വ. കെ.പി മറിയുമ്മ(ന്യൂനപക്ഷ കമ്മീഷന്‍ അംഗം),

സി.എച്ച്‌ ജമീല(അംഗന്‍വാടി ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍) എന്നിവര്‍ക്കു മംഗളത്തിന്റെ വനിതാ ശാക്‌തീകരണ പുരസ്‌ക്കാരം സമ്മാനിക്കും.

ഇതിനുപുറമെ ഇന്ത്യയില്‍ ആദ്യമായി ഐ.എസ്‌.ഒ അംഗീകാരം നേടിയ നഗരസഭയുടെ ചെയര്‍മാനും ഇന്ത്യയില്‍ ആദ്യമായി നഗരസഭ മുഴുവനായും വൈഫൈ സംവിധാനം ആവിഷ്‌ക്കരിക്കുകയും ഇതിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ്‌ മുസ്‌തഫക്ക്‌ മംഗളത്തിന്റെ കര്‍മപ്രതിഭാ പുരസ്‌ക്കാരം സമ്മാനിക്കും. മികച്ച ബിസ്സനസ്സ്‌ വ്യവസായിയായ പുഞ്ച മാനേജിംഗ ഡയറക്‌ടര്‍ കെ.ടി അബൂബക്കറിനു മംഗളം മികച്ച യുവസംരഭക പുരസ്‌ക്കാരം സമ്മാനിക്കും. പുഞ്ച റൈസ്‌ പൗഡര്‍ യൂണിറ്റ്‌ ആരംഭിച്ച്‌ 10വര്‍ഷം പിന്നിടുമ്പോള്‍ മികച്ച വ്യവസായിയായി ഉയര്‍ന്ന കെ.ടി അബൂബക്കര്‍ സംസ്‌ഥാനത്തെ ഏറ്റവും വലിയ റൈസ്‌ പൗഡര്‍ യൂണിറ്റ്‌ വട്ടപ്പറമ്പ്‌ കേന്ദ്രീകരിച്ചു തുടങ്ങുന്നതിനുള്ള പണിപ്പുരയിലാണ്‌. തീര്‍ഥും സംശുദ്ദമായി തെയ്യാറാക്കുന്ന പുഞ്ച റൈസ്‌ പൗഡര്‍ നിലവില്‍ മലപ്പുറം ജില്ലയില്‍ മാത്രമാണുള്ളതെങ്കിലും ഇവയുടെ വിപണനം മറ്റു ജില്ലകളിലേക്കും വ്യാപിക്കാനുള്ള ഒരുക്കത്തിലാണു പുഞ്ച മാനേജിംഗ്‌ ഡയറക്‌ടര്‍. ഇതിന്റെ ആവശ്യാര്‍ഥം സംസ്‌ഥാനത്തെ ഏറ്റവും വലിയ റൈസ്‌ പൗഡര്‍ യൂണിറ്റിന്റെ ഉടമയാകാനൊരുങ്ങുകയാണു കെ.ടി അബൂബക്കര്‍.

മലപ്പുറം ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ അമരക്കാരനും ഏഴു സി.ഡി.എസുകള്‍ക്ക്‌ മുഖ്യമന്ത്രിയുടെ അവാര്‍ഡ്‌ നേടിക്കൊടുക്കാനും കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്‌ത മേഖലകളിലേക്കു വ്യാപിപ്പിക്കാനും ശ്രമിച്ച

കുടുംബശ്രീയുടെ മലപ്പുറം കോര്‍ഡിനേറ്റര്‍ കെ.മുഹമ്മദ്‌ ഇസ്‌മായീലിനു മംഗളത്തിന്റെ സ്‌നേഹാദരം സമ്മാനിക്കും. മികച്ച കുടുംബശ്രീ പ്രവര്‍ത്തനത്തിനു മുഖ്യമന്ത്രിയുടെ അവാര്‍ഡുനേടിയ മലപ്പുറം ജില്ലയിലെ തെന്നല സി.ഡി.എസ്‌, ആലങ്കോട്‌ സി.ഡി.എസ്‌, താനൂര്‍ സി.ഡി.എസ്‌, വഴിക്കടവ്‌ സി.ഡി.എസ്‌,വണ്ടൂര്‍ സി.ഡി.എസ്‌, മലപ്പുറം സി.ഡി.എസ്‌ എന്നിവര്‍ക്കു മികച്ച കുടുംബശ്രീ പ്രവര്‍ത്തനത്തിനുള്ള മംഗളം പുരസ്‌ക്കാരം സമ്മാനിക്കും. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മംഗളം ചീഫ്‌ എഡറ്റര്‍ സാബുവര്‍ഗീസ്‌ ആമുഖ പ്രഭാഷണം നടത്തും. മംഗളം സി.ഇ.ഒ: ആര്‍. അജിത്‌ കുമാര്‍ സ്വാഗതം പറയും. മലപ്പുറം ജില്ലാ പോലീസ്‌ മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റ, എം.എസ്‌.പി കമാന്‍ഡന്റ്‌ ഉമാബഹറ, മലപ്പുറം ജില്ലാപഞ്ചായത്ത്‌ തണല്‍കൂട്ട്‌ ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, മജീഷ്യന്‍ ആര്‍.കെ മലയത്ത്‌ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന മലപ്പുറവും വനിതാ മുന്നേറ്റവും സെമിനാറിനു അഡ്വ. സുജാത വര്‍മ നേതൃത്വം നല്‍കും. മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി നിസാര്‍ നന്ദിപറയും.










from kerala news edited

via IFTTT

ക്ഷയരോഗ ദിന സന്ദേശറാലി 24ന്‌.











Story Dated: Sunday, March 22, 2015 03:24


മലപ്പുറം: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്ഷയരോഗ ബാധിതരിലേയ്‌ക്ക് എത്തിച്ചേരൂ, ചികിത്സിക്കൂ, സുഖപ്പെടുത്തൂ എന്ന സന്ദേശവുമായി മാര്‍ച്ച്‌ 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി 23നു മലപ്പുറം പ്രസ്‌ ക്ലബില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തുന്ന ശില്‌പശാല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി.ഉമ്മര്‍ ഫാറൂഖ്‌ ഉദ്‌ഘാടനം ചെയ്ുയം. പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ അബ്‌ദുള്‍ ലത്തീഫ്‌ നഹ അധ്യക്ഷനാവും. ഐ.എം.എ ടി.ബി കെയര്‍ ചെയര്‍മാന്‍ ഡോ. ജോജു പോംസണ്‍ ക്ലാസെടുക്കും. വൈകീട്ട്‌ നാലിന്‌ മഞ്ചേരി മെഡിക്കല്‍ കോളെജ്‌ പരിസരത്ത്‌ നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദാലി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും.

24 ന്‌ രാവിലെ 9 ന്‌ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന സന്ദേശ റാലി നഗരസഭാ ടൗണ്‍ ഹാള്‍ പരിസരത്ത്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ ഉദ്‌ഘാടനം ചെയ്യും. 11 ന്‌ കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ നടക്കുന്ന സെമിനാര്‍ ജില്ലാ കലക്‌ടര്‍ കെ. ബിജു ഉദ്‌ഘാടനം ചെയ്യും. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ്‌ മുസ്‌തഫ അധ്യക്ഷനാവും.










from kerala news edited

via IFTTT

ഫോക്കസ് അല്‍സദ്ദ് ഏരിയക്ക് പുതിയ നേതൃത്വം








ഫോക്കസ് അല്‍സദ്ദ് ഏരിയക്ക് പുതിയ നേതൃത്വം


Posted on: 22 Mar 2015









ദോഹ: ഖത്തറിലെ യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍ അല്‍സദ്ദ് ഏരിയക്ക് പുതിയ നേതൃത്വം. ഏരിയ മാനേജര്‍: ഷഹീര്‍ മുഹമ്മദ് രായരോത്ത്, ഡെ. മാനേജര്‍: മുഹമ്മദ് ഷമീര്‍ പി.എം., കോര്‍ഡിനേറ്റര്‍: കെ.പി. ജംഷീര്‍ രണ്ടത്താണി, അസി. കോര്‍ഡിനേറ്റര്‍: മുഹമ്മദ് ഷബീര്‍ മാറ്റത്തൊടി, ഫൈനാന്‍സ് കോര്‍ഡിനേറ്റര്‍: കെ.വി. ഫാഷിത്ത് കോഴിക്കോട് എന്നിവര്‍ തെരെഞ്ഞെടുക്കപ്പെട്ടു.

ഇംതിയാസ് അനച്ചി, ആശിഖ് ഇഖ്ബാല്‍, മുഹ്‌സിന്‍ കയക്കൂല്‍, നൗഷാദ് പയ്യോളി, ഫിറോസ് പൈക്കാടത്തൊടി, ജഷ്മീര്‍ കാസര്‍ഗോഡ്, ഫിറോസ് പി.പി.എം., ജംഷാദ് നസ്‌ലി, ശഹീന്‍ പി.എം., അഡ്വ. നൗഷാദ് എന്നിവര്‍ കൗണ്‍സില്‍ അംഗങ്ങളായും തെരെഞ്ഞെടുക്കപ്പെട്ടു. തെരെഞ്ഞടുപ്പ് അസ്‌കര്‍ റഹ്മാന്‍, താജുദ്ദീന്‍ മുല്ലവീടന്‍, ഷമീര്‍ വലിയവീട്ടില്‍ എന്നിവര്‍ നിയന്ത്രിച്ചു.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

ഡബ്ല്യൂ.എം.സി ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ പുതിയ ഭാരവാഹികള്‍ അധികാരമേറ്റു








ഡബ്ല്യൂ.എം.സി ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ പുതിയ ഭാരവാഹികള്‍ അധികാരമേറ്റു


Posted on: 22 Mar 2015









ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ 2015-2017 ലേക്കുള്ള പുതിയ ഭാരവാഹികള്‍ കഴിഞ്ഞദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.








ചെയര്‍മാന്‍ തോമസ് വി. ജേക്കബ് അധ്യക്ഷനായ യോഗത്തില്‍ മുന്‍ ഗ്ലോബല്‍ ചെയര്‍മാനും ഉപദേശക ബോര്‍ഡ് മെംബറുംകൂടിയായ ഡോ. ജോര്‍ജ് ജേക്കബ് സത്യപ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. ഡോ.ഗോപിനാഥന്‍ നായര്‍ (വൈസ് ചെയര്‍മാന്‍), തങ്കമണി അരവിന്ദന്‍ (പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാരായ സുധീര്‍ നമ്പ്യാര്‍, സോഫി വില്‍സന്‍, ഡോ. ഏലിസബേത്ത് മാമ്മന്‍ പ്രസാദ്, അനില്‍ പുത്തന്‍ചിറ (ജനറല്‍ സെക്രട്ടറി), ജിനേഷ് തമ്പി (ജോയിന്റ് സെക്രട്ടറി), ഫിലിപ്പ് മാരേട്ട് (ട്രഷറര്‍), റോയ് മാത്യു (എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെംബര്‍) എന്നിവര്‍ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.








1995 ല്‍ സ്ഥാപിതമായ ലോകമലയാളി കൗണ്‍സില്‍ 2015 ജൂണില്‍ 20ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് നമ്മുടെ വളര്‍ന്നുവരുന്ന പുതിയ തലമുറയുടെയും, സ്രീകളുടെയും ക്ഷേമത്തെ മുന്‍ നിര്‍ത്തി ഒട്ടനവധി കലാ സാംസ്‌ക്കാരിക പരിപാടികള്‍ നടത്തുന്നതിനും ഈ യോഗം തീരുമാനിച്ചൂ .

തോമസ് വി. ജേക്കബിന്റെ സ്വാഗത പ്രസംഗത്തെതുടര്‍ന്ന് സമൂഹത്തിന് ഗുണകരമായ പരിപാടികള്‍ ന്യൂ ജേഴ്‌സിയിലുള്ള മറ്റ് മലയാളി സംഘടനകളെകൂടി ഉള്‍പ്പെടുത്തി സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് തങ്കമണി അരവിന്ദന്‍ പ്രസ്താവിച്ചു. അമേരിക്കയില്‍ വളര്‍ന്നുവരുന്ന നമ്മുടെ പുതിയ തലമുറ ഉത്തമ പൗരന്മാരായി വളര്‍ന്നുവരേണ്ടതിന്റെ ആവശ്യകതയെപറ്റി സംസാരിച്ചു. പ്രവാസി മലയാളികളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌ക്കാരിക നേതാക്കളോട് ലോകമലയാളി കൗണ്‍സിലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അംഗത്വം എടുക്കുണമെന്നും തങ്കമണി അരവിന്ദന്‍ അഭ്യര്‍ത്ഥിച്ചു.









വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ തലമുറയ്ക്ക് വേണ്ടി പ്രത്യേകിച്ചും ഹൈ സ്‌കൂള്‍, കോളേജ് കളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും നടത്തുന്നതിന് സമൂഹത്തിലെ പ്രശസ്ഥരായ പ്രൊഫസര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന് മുന്‍ ഗ്ലോബല്‍ പ്രസിഡന്റ് അലക്‌സ് വിളനിലം കോശി ഈ യോഗത്തില്‍ ഊന്നി സംസാരിച്ചു.

തോമസ് മൊട്ടയ്ക്കല്‍ മാതൃക പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ സംഘടനക്കുള്ള ഉത്തരവാദിത്വം പ്രത്യേകം എടുത്തു പറഞ്ഞു . ഡോ.ജോര്‍ജ് ജേക്കബ് ആരോഗ്യ സെമിനാറുകള്‍ സംഘടിപ്പിക്കേണ്ട ആവശ്യത്തെപറ്റിയും, ഡോ.ഏലിസബേത്ത് മാമ്മന്‍ പ്രസാദ് ലോകമലയാളി കൗണ്‍സില്‍ കാലത്തിന്റെ പ്രതീക്ഷയ്‌ക്കൊത്തുയരേണ്ട ബാധ്യതയെ പറ്റിയും പരാമര്‍ശിച്ചു. രുഗ്മിണി പത്മകുമാര്‍ ആഗോളവല്‍കരണത്തെ പറ്റി സംസാരിച്ചപ്പോള്‍, ഡോ.ഗോപിനാഥന്‍ നായര്‍ മലയാളി സമൂഹത്തിന് ലോകമലയാളി കൗണ്‍സില്‍ നല്‍കേണ്ട സംഭാവനകളെ പറ്റി വിശദമായി സംസാരിച്ചു. ഷീലാ ശ്രീകുമാര്‍ തന്റെ എല്ലാവിധ പിന്തുണയും ഈ സംഘടനക്ക് നല്‍കും എന്നറിയിച്ചു. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അഗംങ്ങളായ സുധീര്‍ നമ്പ്യാര്‍, സോഫി വില്‍സന്‍, അനില്‍ പുത്തന്‍ചിറ, ജിനേഷ് തമ്പി, ഫിലിപ്പ് മാരേട്ട്, റോയ് മാത്യൂ , എന്നിവരും യോഗത്തില്‍ സംസാരിച്ചു. സെക്രട്ടറി എല്ലാവര്‍ക്കും നന്ദി പറഞ്ഞു.





വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

വോട്ടോണ്‍ അക്കൗണ്ട്‌ പാസാക്കാന്‍ അനുവദിക്കില്ലെന്ന്‌ എളമരം കരീം









Story Dated: Sunday, March 22, 2015 07:02



mangalam malayalam online newspaper

തിരുവനന്തപുരം: നിയമസഭയില്‍ തിങ്കളാഴ്‌ച വോട്ടോണ്‍ അക്കൗണ്ട്‌ പാസാക്കാന്‍ അനുവദിക്കില്ലെന്ന്‌ എളമരം കരീം എം.എല്‍.എ. ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണി തന്നെ വോട്ടോണ്‍ അക്കൗണ്ട്‌ അവതരിപ്പിക്കുന്നതിനോട്‌ പ്രതിപക്ഷത്തിന്‌ യോജിപ്പില്ല. 13ന്‌ സഭ ചേരുകയോ ബജറ്റ്‌ അവതരിപ്പിക്കുകയോ ചെയ്‌തിട്ടില്ലെന്നാണ്‌ പ്രതിപക്ഷ നിലപാട്‌. അതിനാല്‍ വോട്ടോണ്‍ അക്കൗണ്ട്‌ പാസാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


അതിനിടെ തിങ്കളാഴ്‌ച വീണ്ടും സഭ ചേരുമ്പോള്‍ സഭാ നടപടികള്‍ സുഖമമായി നടത്തിക്കൊണ്ടു പോകുന്നതിന്‌ സ്‌പീക്കര്‍ എന്‍ ശക്‌തന്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. തിങ്കളാഴ്‌ച രാവിലെ 7.30ന്‌ സ്‌പീക്കറുടെ ചേംബറിലാണ്‌ യോഗം.










from kerala news edited

via IFTTT