Story Dated: Sunday, March 22, 2015 07:02
തിരുവനന്തപുരം: നിയമസഭയില്‍ തിങ്കളാഴ്‌ച വോട്ടോണ്‍ അക്കൗണ്ട് പാസാക്കാന്‍ അനുവദിക്കില്ലെന്ന് എളമരം കരീം എം.എല്‍.എ. ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണി തന്നെ വോട്ടോണ്‍ അക്കൗണ്ട് അവതരിപ്പിക്കുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. 13ന് സഭ ചേരുകയോ ബജറ്റ് അവതരിപ്പിക്കുകയോ ചെയ്‌തിട്ടില്ലെന്നാണ് പ്രതിപക്ഷ നിലപാട്. അതിനാല്‍ വോട്ടോണ്‍ അക്കൗണ്ട് പാസാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ തിങ്കളാഴ്‌ച വീണ്ടും സഭ ചേരുമ്പോള്‍ സഭാ നടപടികള്‍ സുഖമമായി നടത്തിക്കൊണ്ടു പോകുന്നതിന് സ്‌പീക്കര്‍ എന്‍ ശക്‌തന്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. തിങ്കളാഴ്‌ച രാവിലെ 7.30ന് സ്‌പീക്കറുടെ ചേംബറിലാണ് യോഗം.
from kerala news edited
via IFTTT