Story Dated: Sunday, March 22, 2015 05:27
ലണ്ടന്‍: ബ്രിട്ടണ്‍ വംശജരായ ഒമ്പത് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഐ.എസിനൊപ്പം സിറിയയി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഐ.എസ്. നിയന്ത്രണ ആശുപത്രികളില്‍ ഇവര്‍ ജോലി നോക്കുന്നതായി ഒരു ബ്രിട്ടീഷ് മാധ്യമമാണ് വെളിപ്പെടുത്തിയത്.
നാല് സ്‌ത്രീകളും അഞ്ച് പുരുഷന്മാരും ഈ മെഡിക്കല്‍ സംഘത്തില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഇവര്‍ കഴിഞ്ഞ ആഴ്‌ചയാണ് തുര്‍ക്കിയില്‍ നിന്ന് സിറിയയിലേക്ക് കടന്നത്. പഠിച്ചുകൊണ്ടിരുന്ന സുഡാനില്‍ നിന്നാണ് സംഘം തുര്‍ക്കിയിലും പിന്നീട് സിറിയയിലേക്കും തിരിച്ചത്. ഏകദേശം 20 വയസ് പ്രായമുള്ളവരാണ് സംഘത്തിലുള്ളത്.
ജിഹാദി ജോണ്‍ ഉള്‍പ്പെടെ 600ഓളം ബ്രിട്ടീഷ് വംശജര്‍ ഐ.എസിനൊപ്പം ചേര്‍ന്ന് സിറിയയിലും ഇറാഖിലും പ്രവര്‍ത്തിച്ചു വരുന്നതായി ബ്രിട്ടീഷ് സുരക്ഷാ ഏജന്‍സികള്‍ വ്യക്‌തമാക്കുന്നു. മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരിയില്‍ സിറിയയിലേക്ക് കടന്നതാണ് ഇതില്‍ അവസാനത്തെ സംഭവം.
from kerala news edited
via IFTTT