Story Dated: Saturday, March 21, 2015 08:59
ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിക്കുന്ന പ്രമേയം നിലനില്‍ക്കുകയാണെങ്കില്‍ പുറത്ത് പോകുമെന്ന സൂചനകള്‍ നല്‍കിയ വി എസ് അച്യുതാനന്ദന്‍ നാളെ സി.പി.എം. കേന്ദ്ര കമ്മറ്റിയില്‍ സംസാരിക്കും. തനിക്കെതിരെ പാര്‍ട്ടി സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകളും കഴിഞ്ഞകാല വിവാദങ്ങളും നാളെ നടക്കുന്ന യോഗത്തില്‍ വി.എസ്. വ്യക്‌തമാക്കുമെന്നാണ് സൂചന. വി.എസിന്റെ നിലപാട് പരിശോധിച്ച ശേഷം സാഹചര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കും.
പ്രമേയം നിലനില്‍ക്കുകയാണെങ്കില്‍ ഇത് തന്റെ അവസാന കേന്ദ്ര കമ്മിറ്റിയാകുമെന്നും വി.എസ്. കൂടിക്കാഴ്‌ചയില്‍ വ്യക്‌തമാക്കിയതായാണ് സൂചന. താന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാനാണ് സമ്മേളനത്തിനു മുമ്പ് സംസ്‌ഥാന നേതൃത്വം പ്രമേയം പാസ്സാക്കിയത്. സമ്മേളനത്തില്‍ തന്നെ അപമാനിക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചു.
കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങുന്നതിന് മുമ്പ് പ്രകാശ് കാരാട്ടുമായി പ്രത്യേക കൂടിക്കാഴ്‌ച നടത്തിയ വി.എസ് തന്റെ നിലപാടുകളെ കുറിച്ച് സൂചന നല്‍കിയിരുന്നു. കൂടിക്കാഴ്‌ചയില്‍ ആലപ്പുഴ സംസ്‌ഥാന സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന സാഹചര്യം തുടരുകയാണെന്ന് വി.എസ്. വ്യക്‌തമാക്കി.
വി.എസിന്റെ അഭിപ്രായം കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞ കാരാട്ട് വി.എസ് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചയ്‌ക്കു ശേഷം ഇക്കാര്യത്തില്‍ തീരുമാനം പറയാമെന്ന് പിബി അംഗം സീതാറാം യെച്ചൂരിയും വ്യക്‌തമാക്കി. തീരുമാനം നാളെ അറിയിക്കാമെന്നും പ്രകാശ് കാരാട്ട് മറുപടി നല്‍കിയതായിട്ടാണ് സൂചന.
from kerala news edited
via IFTTT