ഡബ്ല്യൂ.എം.സി ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ പുതിയ ഭാരവാഹികള്‍ അധികാരമേറ്റു
Posted on: 22 Mar 2015
ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ 2015-2017 ലേക്കുള്ള പുതിയ ഭാരവാഹികള്‍ കഴിഞ്ഞദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ചെയര്‍മാന്‍ തോമസ് വി. ജേക്കബ് അധ്യക്ഷനായ യോഗത്തില്‍ മുന്‍ ഗ്ലോബല്‍ ചെയര്‍മാനും ഉപദേശക ബോര്‍ഡ് മെംബറുംകൂടിയായ ഡോ. ജോര്‍ജ് ജേക്കബ് സത്യപ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. ഡോ.ഗോപിനാഥന്‍ നായര്‍ (വൈസ് ചെയര്‍മാന്‍), തങ്കമണി അരവിന്ദന്‍ (പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാരായ സുധീര്‍ നമ്പ്യാര്‍, സോഫി വില്‍സന്‍, ഡോ. ഏലിസബേത്ത് മാമ്മന്‍ പ്രസാദ്, അനില്‍ പുത്തന്‍ചിറ (ജനറല്‍ സെക്രട്ടറി), ജിനേഷ് തമ്പി (ജോയിന്റ് സെക്രട്ടറി), ഫിലിപ്പ് മാരേട്ട് (ട്രഷറര്‍), റോയ് മാത്യു (എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെംബര്‍) എന്നിവര്‍ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.
1995 ല്‍ സ്ഥാപിതമായ ലോകമലയാളി കൗണ്‍സില്‍ 2015 ജൂണില്‍ 20ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് നമ്മുടെ വളര്‍ന്നുവരുന്ന പുതിയ തലമുറയുടെയും, സ്രീകളുടെയും ക്ഷേമത്തെ മുന്‍ നിര്‍ത്തി ഒട്ടനവധി കലാ സാംസ്‌ക്കാരിക പരിപാടികള്‍ നടത്തുന്നതിനും ഈ യോഗം തീരുമാനിച്ചൂ .
തോമസ് വി. ജേക്കബിന്റെ സ്വാഗത പ്രസംഗത്തെതുടര്‍ന്ന് സമൂഹത്തിന് ഗുണകരമായ പരിപാടികള്‍ ന്യൂ ജേഴ്‌സിയിലുള്ള മറ്റ് മലയാളി സംഘടനകളെകൂടി ഉള്‍പ്പെടുത്തി സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് തങ്കമണി അരവിന്ദന്‍ പ്രസ്താവിച്ചു. അമേരിക്കയില്‍ വളര്‍ന്നുവരുന്ന നമ്മുടെ പുതിയ തലമുറ ഉത്തമ പൗരന്മാരായി വളര്‍ന്നുവരേണ്ടതിന്റെ ആവശ്യകതയെപറ്റി സംസാരിച്ചു. പ്രവാസി മലയാളികളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌ക്കാരിക നേതാക്കളോട് ലോകമലയാളി കൗണ്‍സിലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അംഗത്വം എടുക്കുണമെന്നും തങ്കമണി അരവിന്ദന്‍ അഭ്യര്‍ത്ഥിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ തലമുറയ്ക്ക് വേണ്ടി പ്രത്യേകിച്ചും ഹൈ സ്‌കൂള്‍, കോളേജ് കളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും നടത്തുന്നതിന് സമൂഹത്തിലെ പ്രശസ്ഥരായ പ്രൊഫസര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന് മുന്‍ ഗ്ലോബല്‍ പ്രസിഡന്റ് അലക്‌സ് വിളനിലം കോശി ഈ യോഗത്തില്‍ ഊന്നി സംസാരിച്ചു.
തോമസ് മൊട്ടയ്ക്കല്‍ മാതൃക പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ സംഘടനക്കുള്ള ഉത്തരവാദിത്വം പ്രത്യേകം എടുത്തു പറഞ്ഞു . ഡോ.ജോര്‍ജ് ജേക്കബ് ആരോഗ്യ സെമിനാറുകള്‍ സംഘടിപ്പിക്കേണ്ട ആവശ്യത്തെപറ്റിയും, ഡോ.ഏലിസബേത്ത് മാമ്മന്‍ പ്രസാദ് ലോകമലയാളി കൗണ്‍സില്‍ കാലത്തിന്റെ പ്രതീക്ഷയ്‌ക്കൊത്തുയരേണ്ട ബാധ്യതയെ പറ്റിയും പരാമര്‍ശിച്ചു. രുഗ്മിണി പത്മകുമാര്‍ ആഗോളവല്‍കരണത്തെ പറ്റി സംസാരിച്ചപ്പോള്‍, ഡോ.ഗോപിനാഥന്‍ നായര്‍ മലയാളി സമൂഹത്തിന് ലോകമലയാളി കൗണ്‍സില്‍ നല്‍കേണ്ട സംഭാവനകളെ പറ്റി വിശദമായി സംസാരിച്ചു. ഷീലാ ശ്രീകുമാര്‍ തന്റെ എല്ലാവിധ പിന്തുണയും ഈ സംഘടനക്ക് നല്‍കും എന്നറിയിച്ചു. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അഗംങ്ങളായ സുധീര്‍ നമ്പ്യാര്‍, സോഫി വില്‍സന്‍, അനില്‍ പുത്തന്‍ചിറ, ജിനേഷ് തമ്പി, ഫിലിപ്പ് മാരേട്ട്, റോയ് മാത്യൂ , എന്നിവരും യോഗത്തില്‍ സംസാരിച്ചു. സെക്രട്ടറി എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT