Story Dated: Sunday, March 22, 2015 06:23
തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. നിസാമിന് എതിരെ കാപ്പാ നിയമം ചുമത്തിയതിനെ തുടര്‍ന്നാണ് നടപടി.
കാപ്പ ചുമത്തിയതിനാല്‍ ആറുമാസത്തേയ്ക്ക് പ്രതിക്ക് ജാമ്യം ലഭിക്കില്ല. കൂടാതെ പ്രതിയെ ഇയാളുടെ ജില്ലയിലുള്ള ജയിലില്‍ പാര്പ്പിക്കരുതെന്നുമാണ് നിയമം. നിസാമിനെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നു കുന്നംകുളം മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
from kerala news edited
via IFTTT