മുംബൈ: സെന്‍സര്‍ ബോര്‍ഡ് താലിബാനെ പോലെയാണ് പെരുമാറുന്നതെന്ന് സംവിധായകന്‍ വിശാല്‍ ഭരദ്വാജ്. ഇന്ത്യന്‍ സിനിമ രാജ്യാന്തര തലത്തില്‍ വളരുന്ന ഈ ഘട്ടത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ പ്രവര്‍ത്തനം നോക്കിയാല്‍ സെന്‍സര്‍ ബോര്‍ഡിനെയാണ് സെന്‍സര്‍ ചെയ്യേണ്ടത്. അവര്‍ ഞങ്ങളുടെ സിനിമയെ തരംപോലെ വെട്ടിമുറിക്കുന്നു, അവര്‍ക്ക് അവരുടെ അധികാരങ്ങള്‍ കൃത്യമായി അറിയില്ല. സിനിമ ഒരു കലാരൂപമാണെന്ന ബോധം അവര്‍ക്കില്ല. ഒരു മാനദണ്ഡവും നോക്കാതെ സിനിമ സെന്‍സര്‍ ചെയ്യുന്ന സെന്‍സര്‍ബോര്‍ഡ് തന്നെ പിരിച്ചുവിടണം-അവരുടെ കത്രിക കൊക്കയില്‍ എറിഞ്ഞു കളയണം. വിശാല്‍ ഭരദ്വാജ് പറഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.
from kerala news edited
via IFTTT