Story Dated: Sunday, March 22, 2015 01:55
അമ്പലപ്പുഴ: ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 16 ാം വാര്‍ഡ് നീര്‍ക്കുന്നം കന്നമേല്‍കോണില്‍ പരേതനായ ഗംഗാധരന്റെ മകന്‍ രാജേന്ദ്രനാ (രാജു-63)ണ് മരിച്ചത്. ഓള്‍ കേരള പ്രോണ്‍സ് പീലിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി പ്രസിഡന്റായിരുന്നു. ദേശീയപാതയില്‍ വളഞ്ഞവഴി എസ്.എന്‍ കവലക്ക് സമീപം ശനിയാഴ്‌ച ഉച്ചയ്‌ക്കുശേഷം 2.15 ഓടെയായിരുന്നു അപകടം.
പൊതുപ്രവര്‍ത്തകന്‍കൂടിയായ രാജു അമ്പലപ്പുഴവടക്ക് പഞ്ചായത്തിലെ ബജറ്റ് അവതരണത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയശേഷം വീണ്ടും പഞ്ചായത്ത് ഓഫീസിലേക്ക് പോകുമ്പോള്‍ രാജേന്ദ്രനെ മറികടന്നുവന്ന ടാങ്കര്‍ ലോറിയുടെ പിന്‍ഭാഗം തട്ടി റോഡില്‍ വീണ്‌് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്.
ഭാര്യ: വിമലകുമാരി (മാനസി). മകള്‍: ലക്ഷ്‌മി (ഡല്‍ഹി). മരുമകന്‍: സുമേഷ് (കോട്ടയം ഗവ. എന്‍ജിനീയറിംഗ് കോളജ് അധ്യാപകന്‍). സഹോദരങ്ങള്‍: വേണുകുമാര്‍, അശോകന്‍, പ്രസന്ന, ദിലീപന്‍, പരേതരായ ശാന്തകുമാരി, ശ്രീദേവി.
from kerala news edited
via IFTTT