Story Dated: Sunday, March 22, 2015 05:45
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബുര്ദ്വാന് ജില്ലയില്‍ ത്രീണമൂല് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ അജ്ഞാത സംഘം നടത്തിയ ആക്രമണത്തില്‍ പാര്‍ട്ടി ഓഫീസിന്റെ വാതിലുകളും ജനലുകളും തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
അക്രമണത്തിന് പിന്നില്‍ പ്രദേശത്തെ ബി.ജെ.പി. പ്രവര്‍ത്തകരാണെന്ന് പാര്‍ട്ടി നേതാവ് മനോജ് ഛദോപാഥ്യായ ആരോപിച്ചു. എന്നാല്‍ തങ്ങളുടെ പാര്‍ട്ടിക്ക് ആക്രമണത്തില്‍ പങ്കില്ലെന്ന് ബി.ജെ.പി. നേതാവ് മൃണാല്‍ ഘോഷ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നീല് തൃണമൂല്‍ കോണ്‍ഗ്രസിലെ തന്നെ ഭിന്നതയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കൊല്‍ക്കത്തയിലുള്ള മറ്റൊരു തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ നിരവധി രേഖകള്‍ കത്തിനശിച്ചു.
from kerala news edited
via IFTTT