Story Dated: Sunday, March 22, 2015 08:09
അരീക്കോട്: പത്തനാപുരം പാലത്തിനു സമീപം ചപ്പും ചവറും നിറഞ്ഞു മലിനമായ പുഴയോരം ഇനി വിവിധ നിറങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഉദ്യാനം. പാലത്തില്‍നിന്ന് വെസ്‌റ്റ് പത്തനാപുരത്തേക്കു പോകുന്ന റോഡരികില്‍ മണല്‍ തൊഴിലാളികളുടെ കരവിരുതില്‍ വിരിഞ്ഞത് മല്ലികയും റോസും, കൊന്നയും പൂത്തതിനെ തുടര്‍ന്നുള്ള വര്‍ണ്ണവിസ്മയം.
വെള്ളയംകണ്ടം കടവിലെ മണല്‍ തൊഴിലാളികളായ കൊന്നാലത്ത് മുജീബ് അരഞ്ചീരിമ്മല്‍ റഫീഖ് എന്നിവരാണ് ഇതിന്റെ ശില്‍പ്പികള്‍. പുഴയോട് ചേര്‍ന്ന് നില്‍ക്കുന്ന നൂറുമീറ്ററിലധികം നീളത്തിലാണ് പൂന്തോട്ടം തീര്‍ത്തത്. കൊന്ന,കനേഡിയന്‍ കൊന്ന, മല്ലിക, റോസ്, നിത്യകല്ല്യാണി തുടങ്ങി ഇരുന്നൂറിലധികം ചെടികള്‍ ഇവിടെ ഇവര്‍ വെച്ച്‌പിടിപ്പിച്ചിട്ടുണ്ട്. രണ്ട് മാസമായി ഇവര്‍ ഇതിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിട്ട്. ഇന്ന് ചെടികളില്‍ പൂക്കള്‍ വിരിഞ്ഞ് പുഴയോരം സൗന്ദര്യതീരമായിമാറിയിരിക്കുന്നു.
ചെടികളില്‍ ചിലത് പരിസരപ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് ശേഖരിക്കുകയും മുറ്റുള്ളവ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ശേഖരിച്ചവയാണ്. കാഞ്ഞിരാല നസ്‌റുദ്ദീന്‍, അബ്‌ദുല്‍ കരീം എന്നിവരുടെ വീട്ടുകാര്‍ പുന്തോട്ടം നനക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കികൊടുത്തു. ഇതിലേക്കുള്ള സാമ്പത്തികം യുവാക്കള്‍ സ്വന്തമായും സുഹ്യത്തുക്കളുടെ സഹായത്തോടെയും കണ്ടെത്തുകയായിരുന്നു. മുജീബിന്റെയും റഫീഖിന്റെയും പ്രയത്നത്തിന്റെ സുഗന്ധം നുകരാന്‍ നാട്ടുകാരും പ്രദേശവാസികളും സായാഹ്നത്തില്‍ എത്തുന്നുണ്ട്.
from kerala news edited
via IFTTT