Story Dated: Sunday, March 22, 2015 06:43
ശ്രീനഗര്‍: അതിര്‍ത്തിയില്‍ സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ പാക്കിസ്‌താന്‍ തീവ്രവാദം നിയന്ത്രിക്കണമെന്ന് ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ് സെയ്‌ദ്. ജമ്മുവില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീവ്രവാദി ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു മുഫ്‌തിയുടെ പ്രതികരണം. സാംബ, കത്വ ജില്ലകളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു നിയമസഭ പ്രമേയം പാസാക്കി. വിഷയം കേന്ദ്രം ഗൗരവമായി എടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ജമ്മുവില്‍ സമാധാനം പുലരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മുഫ്‌തി മുഹമ്മദ് സെയ്‌ദ് പറഞ്ഞു.
from kerala news edited
via IFTTT