121

Powered By Blogger

Sunday, 22 March 2015

ക്ഷയരോഗ ദിന സന്ദേശറാലി 24ന്‌.











Story Dated: Sunday, March 22, 2015 03:24


മലപ്പുറം: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്ഷയരോഗ ബാധിതരിലേയ്‌ക്ക് എത്തിച്ചേരൂ, ചികിത്സിക്കൂ, സുഖപ്പെടുത്തൂ എന്ന സന്ദേശവുമായി മാര്‍ച്ച്‌ 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി 23നു മലപ്പുറം പ്രസ്‌ ക്ലബില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തുന്ന ശില്‌പശാല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി.ഉമ്മര്‍ ഫാറൂഖ്‌ ഉദ്‌ഘാടനം ചെയ്ുയം. പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ അബ്‌ദുള്‍ ലത്തീഫ്‌ നഹ അധ്യക്ഷനാവും. ഐ.എം.എ ടി.ബി കെയര്‍ ചെയര്‍മാന്‍ ഡോ. ജോജു പോംസണ്‍ ക്ലാസെടുക്കും. വൈകീട്ട്‌ നാലിന്‌ മഞ്ചേരി മെഡിക്കല്‍ കോളെജ്‌ പരിസരത്ത്‌ നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദാലി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും.

24 ന്‌ രാവിലെ 9 ന്‌ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന സന്ദേശ റാലി നഗരസഭാ ടൗണ്‍ ഹാള്‍ പരിസരത്ത്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ ഉദ്‌ഘാടനം ചെയ്യും. 11 ന്‌ കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ നടക്കുന്ന സെമിനാര്‍ ജില്ലാ കലക്‌ടര്‍ കെ. ബിജു ഉദ്‌ഘാടനം ചെയ്യും. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ്‌ മുസ്‌തഫ അധ്യക്ഷനാവും.










from kerala news edited

via IFTTT