Story Dated: Sunday, March 22, 2015 03:25
ഭോപ്പാല്‍: മധ്യപ്രദേശില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച പള്ളി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികളെ പിടികൂടിയില്ലെങ്കില്‍ പ്രദേശത്തെ ക്രൈസ്‌തവ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചുപൂട്ടുമെന്ന് ക്രൈസ്‌തവ സമൂഹം. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി ജബാല്‍പൂര് പോലീസ് സഹമേധാവി ഇഷാ പാണ്ടേ വ്യക്‌തമാക്കി.
ജബല്‍പൂരില്‍ വെള്ളിയാഴ്‌ച രാത്രിയാണ് ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയത്. പള്ളിയില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കുന്നതിന് ഇടയില്‍ പ്രതിഷേധവുമായി എത്തിയ സംഘം ചെടിച്ചട്ടികള്‍ ഉള്‍പ്പെടെയുള്ളവ അടിച്ചു തകര്‍ത്തിരുന്നു. അക്രമികള്‍ അസഭ്യവര്‍ഷം നടത്തിയതായും പള്ളി അധികൃതര്‍ പറഞ്ഞു.
്‌പള്ളി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഹിന്ദു ധര്‍മസേനാ അംഗങ്ങളാണെന്ന് പള്ളി അധികൃതര്‍ ആരോപിച്ചു. തങ്ങള്‍ പള്ളിയിലെത്തിയത് ക്രിസ്‌തീയ മതം സ്വീകരിക്കാനായിരുന്നു എന്ന് പ്രദേശവാസികളില്‍ ചിലര്‍ പോലീസിനോട് വ്യക്‌തമാക്കിയിരുന്നു. ഇതാണ് ധര്‍മസേനാ അംഗങ്ങളെ ചൊടിപ്പിച്ചതെന്നാണ് നിഗമനം.
എന്നാല്‍ പ്രദേശവാസികളായ തങ്ങളെ പള്ളി അധികൃതര്‍ തെറ്റിധരിപ്പിച്ച് പള്ളിയില്‍ എത്തിക്കുകയായിരുന്നു എന്ന് ഹിന്ദു ധര്‍മസേനാ അംഗം യോഗേഷ് വ്യക്‌തമാക്കി. തങ്ങള്‍ സ്‌ഥലത്ത് എത്തിയതിന് ശേഷമാണ് ഇവിടെ നടക്കുന്നത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ആണെന്ന് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT