Story Dated: Saturday, March 21, 2015 08:05
പനജി: അന്തരീക്ഷ താപം കൂടുമ്പോള്‍ എച്ച്1 എന്‍1 വൈറസുകള്‍ സ്വമേധയാ ചത്തൊടുങ്ങുമെന്ന് ഗോവ ആരോഗ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ. വേനല്‍ക്കാലം ആകുന്നതോടെ പന്നിപ്പനിമൂലം സംസ്‌ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ നിയന്ത്രണവിധേയം ആകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പുസ്‌തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ഡയബറ്റിസ് തുടങ്ങി മറ്റ് രോഗങ്ങളുള്ളവരാണ് എച്ച1 എന്‍1 ബാധിച്ച് മരിക്കുന്നത്. ഇത് തടയുന്നതിന് നമ്മുടെ സ്വകാര്യ ആശുപത്രികളില്‍ സംവിധാനങ്ങളില്ല. പക്ഷേ പന്നിപ്പനി നിയന്ത്രണ വിധേയമാണ്. അന്തരീക്ഷ താപം ഉയരുന്നതോടെ വൈറസുകള്‍ നശിക്കും. ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളെ പരിചരിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT