Story Dated: Sunday, March 22, 2015 04:36
ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ ഭേദഗതി കൊണ്ടുവന്നത് കര്‍ഷകര്‍ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചില മാറ്റങ്ങള്‍ വേണമെന്ന് തങ്ങള്‍ക്ക് തോന്നി. അതിനാലാണ് ഭേദഗതി കൊണ്ടുവന്നത്. ജനങ്ങളുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയേറ്റെടുക്കല്‍ ബില്ലിനെക്കുറിച്ച് ജനങ്ങളുടെ മനസില്‍ ചില തെറ്റിദ്ധാരണകളുണ്ടെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ബില്ലില്‍ ഇനിയും മാറ്റം ആവശ്യമാണെന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം പാര്‍ലമെന്റില്‍ അറിയിക്കാം. പുതിയ ഭേദഗതിയോട് സംസ്‌ഥാനങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ക്ക് പഴയ നിയമം തുടരാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇത് ആറാം തവണയാണ് പ്രധാനമന്ത്രി മന്‍ കി ബാത് റേഡിയോ പ്രഭാഷണം നടത്തുന്നത്.
from kerala news edited
via IFTTT