Story Dated: Sunday, March 22, 2015 08:17
കല്ലറ: വിവിധ വര്‍ണങ്ങളില്‍ ചാലിച്ച് സ്വാദിഷ്‌ടമായ ഐസ്‌ക്രീമും വ്യത്യസ്‌ത രീതിയിലെ പാനീയക്കൂട്ടും രുചികരമായി ഭക്ഷിച്ച നൂറോളം പേര്‍ ആശുപത്രിയിലായി.കല്ലറയിലെ ഒരു ക്ഷേത്രോത്സവത്തോട് നടന്ന മേള ഗ്രൗണ്ടില്‍ വിറ്റഴിച്ച ഐസ്‌ക്രീമും കുലുക്കി സര്‍ബത്തും കഴിച്ചവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കടുത്ത തലവേദന അനുഭവപ്പെടുകയും തുടര്‍ന്ന് വയറുവേദനയില്‍ തുടങ്ങി ഛര്‍ദ്ദിയും വയറിളക്കവും ഒപ്പം കടുത്ത പനിയുമായിരുന്നു രോഗലക്ഷണങ്ങള്‍.
പെട്ടെന്നുണ്ടായ അസുഖത്തെക്കുറിച്ച് അറിയാതെ നിരവധിപേര്‍ സമീപത്തെ കല്ലറ ഗവ: ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രികള്‍, കണ്‍സള്‍ട്ടിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് എത്തുകയായിരുന്നു. ഒരേ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എല്ലാവരും ഐസ്‌ക്രീം കഴിച്ചവരും കുലുക്കി സര്‍ബത്ത് കഴിച്ചവരുമായിരുന്നു. ഇക്കഴിഞ്ഞ 17-ാം തീയതിയായിരുന്നു രോഗലക്ഷണം കണ്ടു തുടങ്ങിയത്. ഐസ്‌ക്രീമും കുലുക്കി സര്‍ബത്തും കഴിച്ചവരില്‍ വിദ്യാര്‍ത്ഥികളും യുവതീ യുവാക്കളും വീട്ടമ്മമാരും ഉള്‍പ്പെടുന്നു.
ഏറെ ബുദ്ധിമുട്ടായത് വിദ്യാര്‍ത്ഥികള്‍ക്കാണ്. പരീക്ഷാ സമയത്ത് അസുഖം പിടിപെട്ടതിനാല്‍ പരീക്ഷയെ ബാധിക്കുമെന്ന് ഭയപ്പെടുന്നവരുമുണ്ട്.
അസുഖ ബാധിതരില്‍ ഭൂരിഭാഗം പേര്‍ക്കും വിശപ്പ് ഇല്ലായ്‌മ ഇപ്പോഴും തുടരുകയാണ്. ഒ.ആര്‍.എസും ലഘുപാനീയങ്ങളും ലഘുഭക്ഷണങ്ങളും നല്‍കി ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പഴകിയതും കെമിക്കലുകള്‍ ക്രമാതീതമായി ചേര്‍ത്തതും ഉത്സവപറമ്പുകളില്‍ ലാഭം കൊയ്യാനെത്തുന്ന ഇത്തരക്കാര്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.
from kerala news edited
via IFTTT