Story Dated: Sunday, March 22, 2015 04:31
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ കത്ത് സി.പി.എം കേന്ദ്രകമ്മറ്റി തള്ളി. മാര്‍ച്ച് ആറിന് വി.എസ് അയച്ച കത്തില്‍ ഉന്നയിച്ച പല വിഷയങ്ങളും കേന്ദ്രകമ്മറ്റി നേരത്തെ ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്‌തിട്ടുള്ളതാണെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്‌തമാക്കി. വി.എസ് ഉന്നയിച്ച വിഷയങ്ങള്‍ വോട്ടിനിട്ട് തള്ളുകയായിരുന്നു. വി.എസ് ആലപ്പുഴ സംസ്‌ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ നടപടിയെ ന്യായീകരിക്കാനാകില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സംസ്‌ഥാന സമ്മേളനത്തില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയ നടപടി പി.ബി കമ്മീഷന്‍ പരിശോധിക്കുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. പോളിറ്റ് ബ്യൂറോയുടെ പ്രസ്‌താവന കേന്ദ്രകമ്മറ്റി അംഗീകരിച്ചയായും കാരാട്ട് അറിയിച്ചു. വി.എസിനെതിരായ സംസ്‌ഥാന നേതൃത്വത്തിന്റെ പ്രമേയവും പി.ബി കമ്മീഷന്‍ പരിശോധിക്കും. കേന്ദ്രകമ്മറ്റിക്ക് ശേഷം എഴുതി തയ്യാറാക്കിയ പ്രസ്‌താവന കാരാട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിക്കുകയായിരുന്നു.
നേരത്തെ കേന്ദ്രകമ്മറ്റിയില്‍ വി.എസ് തന്റെ നിലപാട് വിശദീകരിച്ചിരുന്നു. കേന്ദ്ര കമ്മറ്റിയില്‍ സംസ്‌ഥാന നേതൃത്വത്തിനെതിരെ വി.എസിന്റെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് വി.എസ് തന്റെ നിലപാട് വിശദീകരിച്ചത്. കേരളത്തിലെ പാര്‍ട്ടിയില്‍ ജനാധിപത്യമില്ല. തനിക്കെതിരായ നടപടി ഏകപക്ഷീയമാണ്. തനിക്കെതിരായ പ്രമേയം സംഘടനാ വിരുദ്ധമാണെന്നും വി.എസ് വിമര്‍ശിച്ചു. തന്നെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ചതുകൊണ്ടാണ് സംസ്‌ഥന സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയത്. പാര്‍ട്ടി നിര്‍ദ്ദേശിച്ച ജില്ലാ സമ്മേളനങ്ങളിലെല്ലാം താന്‍ പങ്കെടുത്തു. ടി.പി വധം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ നിലപാട് പാര്‍ട്ടിയെ രക്ഷിക്കാനാണെന്നും വി.എസ് പറഞ്ഞു. യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എല്ലാം പറയുമെന്നും വി.എസ് പറഞ്ഞു.
വി.എസ് അച്യുതാനന്ദന്‍ സംസ്‌ഥാന സമ്മേളനം ബഹിഷ്‌ക്കരിച്ച ശേഷം നടക്കുന്ന നിര്‍ണ്ണായാക കേന്ദ്ര കമ്മറ്റി യോഗത്തില്‍ അദ്ദേഹം നിലപാട് വിശദീകരിക്കുമെന്ന് നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇന്നലെ കേന്ദ്ര കമ്മിറ്റി ആരംഭിക്കുന്നതിനു മുമ്പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി വിഎസ് ചര്‍ച്ച നടത്തിയ ശേഷമാണ് ഇന്ന് കേന്ദ്ര കമ്മറ്റിയില്‍ നിലപാട് വിശദീകരിച്ചത്. തനിക്കെതിരായ പ്രമേയം പാര്‍ട്ടി സംസ്‌ഥാന സമ്മേളനം തുടങ്ങുന്നതിന്റെ തലേന്ന് മുന്‍ സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്കു നല്‍കുകയും പരസ്യപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആലപ്പുഴ സംസ്‌ഥാന സമ്മേളനത്തില്‍നിന്നു താന്‍ വിട്ടുനിന്നതെന്നും കാരാട്ടിനെ വിഎസ് അറിയിച്ചു. വി.എസ് കേന്ദ്ര കമ്മറ്റിക്ക് എഴുതിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെതിരെയായിരുന്നു സംസ്‌ഥാന നേതൃത്വത്തിന്റെ പ്രമേയം.
from kerala news edited
via IFTTT