Story Dated: Sunday, March 22, 2015 03:28
പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യം നഗരാരോഗ്യ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ആലങ്കോട് അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ഇന്ന് രാവിലെ 10.30ന് ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വഹിക്കും.
ആലങ്കോട് പി.എച്ച്.സി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ മുഖ്യാതിഥിയായിരിക്കും. നഗരസഭാ ചെയര്‍മാന്‍ പി.വി. രാജേഷ് അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ: കെ. വേണുഗോപാലന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: എം. ശ്രീഹരി, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എം. സഹീദ, വികസന സ്‌റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മിനി ബാബു, ക്ഷേമകാര്യ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എന്‍. സജിത, പൊതുമരാമത്ത് സ്‌റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം. സാവിത്രി, വിദ്യാഭ്യാസ-കലാകായിക സ്‌റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി. കൃഷ്‌ണകുമാര്‍, അബ്‌ദുള്‍ ഖുദ്ദൂസ്, എന്‍.ശിവരാജന്‍, ടി.എ. അബ്‌ദുള്‍ അസീസ്, എ. കുമാരി, രാധ ശിവദാസ്, നഗരസഭ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുക്കും.
നഗരചേരി പ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുകയാണ് അര്‍ബന്‍ പി.എച്ച്.സികളുടെ ലക്ഷ്യം.
from kerala news edited
via IFTTT