Story Dated: Sunday, March 22, 2015 06:49
ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റിന്റെ മറവില്‍ വാതുവപ്പു നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി ഡല്‍ഹിയില്‍ അറസ്‌റ്റി. 57കാരനായ ശാന്തി സ്വരൂപ് ഭാട്ടിയയാണ് പിടിയിലായത്. ഇയാളില്‍ നിന്നും 110 മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പോലീസ് പിടിച്ചെടുത്തു.
ഈ വര്‍ഷത്തെ ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഭാട്ടിയയുടെ കീഴിലുള്ള സംഘം വാതുവപ്പിന് നേതൃത്തം നല്‍കി വന്നിരുന്നതായി പോലീസ് പറഞ്ഞു. ഇന്ത്യ-ബംഗ്ലദേശ് ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കുന്നതിന് ഇടയിലാണ് ഭാട്ടിയയെ കുറിച്ച് പോലീസിന് രഹസ്യ വിവരം കിട്ടുന്നത്.
തന്റെ കൈയിലുള്ള ഫോണുകള്‍ ഉപയോഗിച്ച് ഒരേസമയം 100ഓളം പേരുമായി ഇയാള്‍ ആശയവിനിമയം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഭാട്ടിയയുടെ കൈയിലുള്ള ഫോണിലേക്ക് ഓരോ ബോളെറിയുന്നതിന്റെയും തുടര്‍ന്നുമുള്ള കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നു. വാതുവപ്പില്‍ പങ്കെടുക്കുന്നവര്‍ കേള്‍ക്കാതിരിക്കാന്‍ ഹെഡ്‌സെറ്റിലൂടെയാണ് ഭാട്ടിയ ഇത്തരം വിവരങ്ങള്‍ സ്വീകരിച്ചിരുന്നത്. തുടര്‍ന്ന് വാതുവെപ്പിനെ കുറിച്ചും തുകയെ കുറിച്ചുമൊക്കെ ഭാട്ടിയ സംസാരിക്കും. ഇയാളുടെ മുറിയില്‍ സജ്‌ജീകരിച്ചിരിക്കുന്ന മൊബൈലുകള്‍ മുഖേന വിവരങ്ങള്‍ 100ഓളം വരുന്ന വാതുവെപ്പുകാര്‍ക്ക് അരികിലെത്തും.
സംഘത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വ്യക്‌തമാക്കി. ഭാട്ടിയയ്‌ക്ക് വിവരം കൈമാറിയിരുന്ന ആള്‍ ഉടന്‍ പിടിയിലാകുമെന്നും ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
from kerala news edited
via IFTTT