കോണ്‍സുലേറ്റിന്റെ ഓപ്പണ്‍ ഹൗസിന് മികച്ച പ്രതികരണം
Posted on: 22 Mar 2015
കല്‍ബ: പ്രവാസി ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ അനുവാദം വാങ്ങാതെ തന്നെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരെ നേരിട്ടു പരാതി ബോധിപ്പിക്കാന്‍ ആപ് കേ ദ്വാര്‍ എന്ന പേരില്‍ നടക്കുന്ന ഓപ്പണ്‍ഹൗസിന് കല്‍ബയില്‍ മികച്ച പ്രതികരണം ലഭിച്ചു.
കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ നടന്ന പരിപാടിയില്‍ നിരവധി പേരാണ് പരാതിയുമായെത്തിയത്.
വ്യത്യസ്തമേഖലകളില്‍ ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ഓപ്പണ്‍ഹൗസില്‍ അവതരിപ്പിക്കപ്പെട്ടത്. കോണ്‍സുലേറ്റിന്റെ ദുബായ് ആസ്ഥാനത്തു മാത്രമുണ്ടായിരുന്ന ഓപ്പണ്‍ഹൗസ് പൊതുജന സൗകര്യാര്‍ഥം വടക്കന്‍ എമിറേറ്റുകളില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ക്ലബ്ബ് ഇതിനായി തിരഞ്ഞെടുത്തത്. കോണ്‍സുലേറ്റിലെ സീനിയര്‍ കോണ്‍സല്‍ ദിനന്‍ കുമാര്‍ ബര്‍ദോലെ (പാസ്‌പോര്‍ട്ട്) പരാതികള്‍ കേട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഓപ്പണ്‍ഹൗസ് വരുംമാസങ്ങളിലും നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബില്‍ ഒരുക്കുമെന്ന് പരിപാടിക്ക് നേതൃത്വം നല്‍കിയ കെ.സി. അബൂബക്കര്‍, മുരളീധരന്‍, കെ. സുബൈര്‍, വി.കെ. ആന്റോ, സമ്പത്ത് എന്നിവര്‍ അറിയിച്ചു.
from kerala news edited
via IFTTT