Story Dated: Sunday, March 22, 2015 06:12
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബി.ജെ.പി. എം.എല്‍.എയുടെ മകന്റെ വെടിയേറ്റ് യുവാവ് മരിച്ചു. സംഭവത്തില്‍ ബി.ജെ.പി. എം.എല്‍.എയും മുന്‍ മന്ത്രിയുമായ തുക്കോജി റാവു പൗരിന്റെ മകന് വിക്രത്തിനെതിരെയും ഇയാളുടെ കൂട്ടാളികള്‍ക്ക് എതിരെയും പോലീസ് കേസെടുത്തു.
പ്രദേശത്ത് കര്‍ഷകരുടെ സ്ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിക്രമും ഇയാളുടെ കൂട്ടാളികളും കര്‍ഷകരെ കൈയേറ്റം ചെയ്തിരുന്നു. എന്നാല്‍ കര്‍ഷകര്‍ നടപടി എതിര്‍ത്തതോടെ പ്രകോപിതനായ വിക്രം ഇവര്‍ക്കെതിരെ നിറയൊഴിച്ചു. വെടിവപ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഉള്‍പ്പെടു
ന്ന 25കാരനാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
വെടിയേറ്റ് ദിവസങ്ങള്‍ക്ക് ശേഷമാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. വെടിയേറ്റ മറ്റുള്ളവര്‍ അപകടനില തരണം ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന് ശേഷം വിക്രം ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
from kerala news edited
via IFTTT