121

Powered By Blogger

Sunday, 22 March 2015

എംബസിയില്‍ വര്‍ഷ അഗര്‍വാളിന്റെ സന്തൂര്‍ കച്ചേരി








എംബസിയില്‍ വര്‍ഷ അഗര്‍വാളിന്റെ സന്തൂര്‍ കച്ചേരി


Posted on: 22 Mar 2015


അബുദാബി: സന്തൂറിന്റെ തന്ത്രികളില്‍ ഡോ. വര്‍ഷ അഗര്‍വാള്‍ മരക്കമ്പുകള്‍ കൊണ്ട് തൊട്ടപ്പോള്‍ എംബസി ഓഡിറ്റോറിയത്തില്‍ ഒഴുകിപ്പരന്നത് സംഗീതത്തിന്റെ മാന്ത്രിക ശബ്ദം.

സന്തൂര്‍ വായനയില്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ വനിതയാണ് ഡോ. വര്‍ഷ അഗര്‍വാള്‍. ഡോ. വര്‍ഷയുടെ സന്തൂറിനൊപ്പം പണ്ഡിറ്റ് ലളിത് കുമ്മത്ത് മൊഹന്തിന്റെ തബല വാദനവും ചേര്‍ന്നതോടെ സംഗീതാസ്വാദകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി അത്. സന്തൂറും തബലയും തമ്മിലുള്ള മാസ്മര ലയത്തിന് കൊഴുപ്പേകാന്‍ ഡോ. അസിത് ഗോസ്വാമിയുടെ സിത്താറും ഉണ്ടായിരുന്നു. ഉപകരണ സംഗീത ലോകത്തെ അപൂര്‍വപ്രതിഭകളുടെ പ്രകടനം നേരില്‍ക്കാണുവാന്‍ അവസരമൊരുക്കിയ ഇന്ത്യന്‍ എംബസി സാംസ്‌കാരിക വിഭാഗത്തിന് ആസ്വാദക സമൂഹം കരഘോഷം മുഴക്കി നന്ദിയറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം കലാകാരന്മാര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.











from kerala news edited

via IFTTT