Story Dated: Sunday, March 22, 2015 03:26
ജോഥ്‌പൂര്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്റെ വിരമിക്കല്‍ ടെസ്‌റ്റിന് അണിഞ്ഞ ജേഴ്‌സി ആറ് ലക്ഷം രൂപയ്‌ക്ക് ലേലം ചെയ്‌തു. ജോഥ്‌പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ ശനിയാഴ്‌ച നടന്ന ലേലത്തിലാണ് സച്ചിന്റെ ജേഴ്‌സി ആകര്‍ഷകമായ തുകയ്‌ക്ക് ലേലത്തില്‍ പോയത്. ജോഥ്‌പൂര്‍ മൂന്‍ ഭരണാധികാരി ഗജ് സിങ് രണ്ടാമന്റെ മകന്‍ ശിവ് രാജ് സിങ്ങാണ് ജേഴ്‌സി ലേലത്തില്‍ നേടിയത്. ഇരുനൂറ് ടെസ്‌റ്റുകള്‍ പൂര്‍ത്തിയാക്കി 2013 നവംബറിലാണ് സച്ചിന്‍ വിരമിച്ചത്. മുംബൈയിലെ വാങ്കടെ സ്‌റ്റേഡിയത്തലാണ് സച്ചിന്‍ തന്റെ വിരമിക്കല്‍ ടെസ്‌റ്റ് കളിച്ചത്.
സച്ചിന്റെ ജേഴ്‌സിക്ക് പുറമെ പരേഷ് മൈറ്റിയുടെ പെയ്‌ന്റിംഗ് 7.5 ലക്ഷം രൂപയ്‌ക്ക് ലേലം ചെയ്യും. സച്ചിന്റെ ജേഴ്‌സിയും പെയ്‌ന്റിങ്ങും മറ്റു വസ്‌തുക്കളും ലേലം ചെയ്‌തതില്‍ നിന്ന് ആകെ 80 ലക്ഷം രൂപ സമാഹരിച്ചു. ലേലത്തിലൂടെ സമാഹരിച്ച തുക ശിവ് രാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഹെഡ് ഇന്‍ഞ്ചുറി ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയ്‌ക്ക് കൈമാറും.
from kerala news edited
via IFTTT