121

Powered By Blogger

Sunday, 22 March 2015

കോപ്പിയടിക്കാരെ തുരത്താന്‍ ലാത്തിയടി; ബീഹാറില്‍ പോലീസ്‌ ആകാശത്തേക്ക്‌ വെടിവെച്ചു









Story Dated: Saturday, March 21, 2015 07:42



mangalam malayalam online newspaper

പാറ്റ്‌ന: പത്താം തരം പരീക്ഷയിലെ കോപ്പിയടിയുമായി ബന്ധപ്പെട്ട്‌ ബീഹാറിന്‌ തലവേദന അവസാനിക്കുന്നില്ല. ശനിയാഴ്‌ച കോപ്പിയടി സഹായിക്കാന്‍ എത്തിയവരെ പിരിച്ചുവിടാന്‍ പോലീസ്‌ ആകാശത്തേക്ക്‌ വെടിവെയ്‌ക്കുകയും ലാത്തി ഉപയോഗിക്കുകയും ചെയ്‌തതായി റിപ്പോര്‍ട്ട്‌. വൈശാലിയിലും ഭോജ്‌പൂരിലും നടന്ന സംഭവങ്ങളില്‍ പക്ഷേ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.


കോപ്പിയടിയുമായി ബന്ധപ്പെട്ട്‌ കുട്ടികളെ സഹായിക്കാന്‍ ബന്ധുക്കള്‍ പരീക്ഷാ ഹാളിന്റെ മുകളില്‍ കയറി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വന്നതിന്‌ പിന്നാലെയാണ്‌ പുതിയ സംഭവങ്ങള്‍. വൈശാലിയിലെ ഹജിപ്പൂര്‍ മേഖലയില്‍ പരീക്ഷാകേന്ദ്രത്തിലാണ്‌ പോലീസ്‌ ആകാശത്തേക്ക്‌ വെടി ഉതിര്‍ത്തത്‌. ഇവിടെ അനേകം പേരാണ്‌ വിദ്യാര്‍ത്ഥികളെ കോപ്പിയടിക്കാന്‍ സഹായിക്കാനായി എത്തിയത്‌. പരീക്ഷാ കേന്ദ്രങ്ങളില്‍ തട്ടിപ്പ്‌ നടക്കാതിരിക്കാന്‍ കനത്ത പോലീസ്‌ കാവല്‍ നല്‍കണമെന്ന്‌ പാറ്റ്‌നാ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.


ഭോജ്‌പൂര്‍ ജില്ലയിലെ അരയിലുള്ള ജില്ലാ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലാണ്‌ പോലീസ്‌ പരീക്ഷാ കേന്ദ്രത്തില്‍ ഒളിച്ചു നില്‍ക്കാന്‍ എത്തിയ വീട്ടുകാരെ തുരത്താന്‍ ലാത്തി പ്രയോഗിച്ചത്‌. വിദ്യാര്‍ത്ഥികളുടെ ഏറ്റവും അടുത്ത ബന്ധുക്കളായ 100 ലധികം പേരാണ്‌ സഹാര്‍സ ജില്ലയില്‍ പരീക്ഷയില്‍ സഹായിക്കാനായി എത്തിയത്‌. 1.4 ദശലക്ഷം വിദ്യാര്‍ത്ഥികളാണ്‌ ബീഹാറില്‍ പത്താംതരം പരീക്ഷ എഴുതുന്നത്‌.










from kerala news edited

via IFTTT