121

Powered By Blogger

Sunday, 22 March 2015

പഞ്ചാബ്‌ സന്ദര്‍ശനം; ഭഗത്‌ സിങ്‌ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ മോഡി ആദരാഞ്‌ജലിയര്‍പ്പിക്കും









Story Dated: Sunday, March 22, 2015 05:04



mangalam malayalam online newspaper

ചണ്ഡിഗഢ്‌: തിങ്കളാഴ്‌ച നടത്താനിരിക്കുന്ന പഞ്ചാബ്‌ സന്ദര്‍ശനത്തിന്റെ ഭാഗമായി സ്വാതന്ത്ര സമര സേനാനികളായ ഭഗത്‌ സിങ്‌, രാജ്‌ഗുരു, സുഖ്‌ദേവ്‌ എന്നിവരുടെ സ്‌മൃതിമണ്ഡപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദരാഞ്‌ജലിയര്‍പ്പിക്കും. 1931ലെ സ്വാതന്ത്ര സമര നീക്കങ്ങളില്‍ പങ്കെടുത്ത്‌ രക്‌തസാക്ഷി ആയവരാണ്‌ മൂവരും.


നാളെ ഉച്ചയോടെ മോഡി അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തുമെന്നാണ്‌ റിപ്പോര്‍ട്ട്‌. തുടര്‍ന്ന്‌ വിമാനത്താവളത്തില്‍ നിന്ന്‌ ഫിറോസ്‌പൂര്‌ ജില്ലയിലെ ഹുസൈനിവാലയിലേക്ക്‌ വിമാന മാര്‍ഗമാകും പോകുക. ഇവിടെയാണ്‌ രാജ്യത്തിനു വേണ്ടി ര്‌കതസാക്ഷിയായ ഭഗത്‌ സിങ്‌ ഉള്‍പ്പെടെയുള്ളവരെ അടക്കം ചെയ്‌തിരിക്കുന്നത്‌. 1931 മാര്‍ച്ച്‌ 23നാണ്‌ ഭഗത്‌ സിങ്‌, രാജ്‌ഗുരു, സുഖ്‌ദേവ്‌ എന്നിവരെ ലാഹോറില്‍ തൂക്കിലേറ്റിയത്‌.


മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിക്ക്‌ ശേഷം ഹുസൈനിവാല സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ്‌ നരേന്ദ്ര മോഡി. 1985ലാണ്‌ രാജീവ്‌ ഗാന്ധി ഇവിടെ സന്ദര്‍ശനം നടത്തിയത്‌. സിഖ്‌ വിശുദ്ധ നഗരമായ അമൃത്സറിലും മോഡി സന്ദര്‍ശനം നടത്തും.










from kerala news edited

via IFTTT