121

Powered By Blogger

Sunday, 22 March 2015

സിഗരറ്റ്‌ ഗോഡൗണ്‍ കൊള്ളയടിച്ച രണ്ടു പേര്‍ പിടിയില്‍











Story Dated: Sunday, March 22, 2015 03:24


തിരൂര്‍: തിരൂരില്‍ വി.എ അബ്‌ദുറഹിമാന്റെ ഉടമസ്‌ഥതയിലുള്ള സിഗരറ്റ്‌ ഗോഡൗണ്‍ കൊള്ളയടിച്ച്‌ 14ലക്ഷം രൂപയുടെ സിഗരറ്റ്‌ മോഷ്‌ടിച്ച കേസില്‍ രണ്ടു പേരെ തിരൂര്‍ സി.ഐ എം. മുഹമ്മദ്‌ ഹനീഫയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റു ചെയ്‌തു. സിഗരറ്റ്‌ വില്‍പനയുമായി ബന്ധപ്പെട്ടവരായ ഒറ്റപ്പാലം പനമണ്ണയിലെ മൂച്ചിക്കല്‍ വീട്ടില്‍ മുഹമ്മദ്‌ സാദിഖ്‌(18), മധുര പള്ളി വാസല്‍ സ്‌ട്രീറ്റിലെ മുരുകന്‍(31)എന്നിവരെയാണ്‌ അറസ്‌റ്റു ചെയ്‌തത്‌. ടാറ്റാ സുമോ, ടാറ്റാ എയ്‌സ് എന്നീ വാഹനങ്ങളും ഒരു കെട്ട്‌ സിഗരറ്റും കണ്ടെടുത്തു. മുഖ്യ പ്രതികളായ കാജഹുസൈന്‍, മുഹമ്മദലി, റഫീഖ്‌ എന്നിവര്‍ ഒളിവിലാണ്‌. ഇക്കഴിഞ്ഞ 16നാണ്‌ പുലര്‍ച്ചെ ഒന്നരയോടെ മുഖ്യ പ്രതികള്‍ സിഗരറ്റ്‌ ഗോഡൗണ്‍ കൊള്ളയടിച്ചചത്‌. ഇരുപതോളം കെട്ട്‌ സിഗരറ്റാണ്‌ കൊണ്ടുപോയത്‌. കവര്‍ച്ചക്ക്‌ ശേഷം ഇവര്‍ ഒറ്റപ്പാലം പനമണ്ണയില്‍ താമസിക്കുന്ന താനൂര്‍ സ്വദേശിയായ സംഘത്തലവന്‍ മുഹമ്മദലിയുടെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ചു. തുടര്‍ന്ന്‌ മുഹമ്മദലി മധുരയിലുള്ള മുരുകനെ ബന്ധപ്പെട്ട്‌ ടാക്‌സ് അടയ്‌്ക്കാത്ത ലക്ഷങ്ങളുടെ സിഗരറ്റ്‌ കൈവശമുണ്ടെന്നും വില്‍പ്പന നടത്തിയാല്‍ മുപ്പത്‌ ശതമാനം കമ്മീഷന്‍ തരാമെന്നു പറയുകയും ചെയ്‌തു. നേരത്തെ കഞ്ചാവു കേസില്‍ മധുര ജയിലില്‍ കഴിയുമ്പോഴാണ്‌ കൊലപാതക കേസിലെ പ്രതിയായ മുരുകനെ പരിചയപ്പെട്ടത്‌. ഈ ബന്ധമാണ്‌ മുഹമ്മദലി മുരുകനെ വിളിക്കാന്‍ ഇടയായത്‌. തമിഴ്‌ നാട്ടില്‍ നിന്നും വാടകയ്‌ക്ക് വാഹനം വിളിച്ചു മുരുകന്‍ എത്തിയെങ്കിലും പന്തികേടു തോന്നിയ ഡ്രൈവര്‍ സിഗരറ്റ്‌ കയറ്റാന്‍ തയ്ാറായകാതെ തിരിച്ചു പോവുകയായിരുന്നു. തുടര്‍ന്ന്‌ മുഹമ്മദലി തന്നെ ടാറ്റാ സുമോയുമായി വന്ന്‌ ഏതാനും കെട്ട്‌ സിഗരറ്റുമായി പോകുമ്പോള്‍ ഒറ്റപ്പാലത്തു വെച്ച്‌ എം.വി.ഐ വാഹനം തടഞ്ഞു. ടാക്‌സ് രശീതി കാണിക്കാത്തതിനെ തുടര്‍ന്ന്‌ ഒറ്റപ്പാലം പോലീസിനു കൈമാറി. പോലീസ്‌ ടാക്‌സ് ഉദ്യോഗസ്‌ഥരുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ മുഹമ്മദാലിയും മുരുകനും മുങ്ങുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ തിരൂരില്‍ നിന്നും കൊള്ളയടിച്ച സിഗരറ്റാണെന്നു മനസ്സിലായത്‌. കൊള്ളയടിച്ച സിഗരറ്റ്‌ ഭൂരിഭാഗവും ഇതിനു മുമ്പ്‌ തമിഴ്‌ നാട്ടില്‍ രണ്ടു പേരുടെ സഹായത്തോടെ വില്‍പ്പന നടത്തിക്കഴിഞ്ഞിരുന്നു. കാജാ ഹുസൈന്റെ പേരില്‍ താമരശ്ശേരിയില്‍ 20ലക്ഷം രൂപയുടെ സിഗരറ്റ്‌ കൊള്ളയടിച്ചതിനു കേസുണ്ട്‌. അറസ്‌റ്റ് ചെയ്‌ത സംഘത്തില്‍ സുധീര്‍കുമാര്‍, പ്രമോദ്‌, വിശ്വന്‍, രാജേഷ്‌, അനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.










from kerala news edited

via IFTTT