121

Powered By Blogger

Friday, 10 September 2021

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 35,200 ആയി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കുറഞ്ഞ് 35,200 ആയി. ഗ്രാമിനാകട്ടെ 10 രൂപ താഴ്ന്ന 4400-ലാണ് വ്യാപാരം നടക്കുന്നത്.വെള്ളിയാഴ്ച 80 രൂപയുടെ വർധനവ് ഉണ്ടായെങ്കിലും വീണ്ടും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1787 ഡോളറിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. Content Highlights:gold price shows loss of rupees 80

from money rss https://bit.ly/3tvwYvq
via IFTTT

കേശ സംരക്ഷണ ഉത്പന്നവുമായി പേഴ്സണൽ കെയർ രംഗത്തേക്ക്‌ എം.പി. രാമചന്ദ്രൻ

മുംബൈ: 'ജ്യോതി ലബോറട്ടറീസി'ന്റെ സ്ഥാപകനായ എം.പി. രാമചന്ദ്രൻ വീണ്ടും സംരംഭകക്കുപ്പായമണിയുന്നു. ജ്യോതി ലബോറട്ടീസിന്റെ നേതൃപദവി പൂർണമായും മകളെ ഏൽപ്പിച്ച ശേഷമാണ് 'അമൃത് വേണി ഹെയർ എലിക്സർ' അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പുതിയ സംരംഭം തുടങ്ങുന്നത്. മൂന്നു വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ ബയോടെക്നോളജിയിലൂടെ വികസിപ്പിച്ചെടുത്ത കേശ പരിപാലനത്തിനുള്ള പുതിയ ഉത്പന്നത്തിന്റെ നിർമാണം കേരളത്തിൽ ഉടൻ ആരംഭിക്കും. 'സഹ്യാദ്രി ബയോലാബ്സ്' എന്നാണ് സംരംഭത്തിന്റെ പേര്. ബയോടെക്നോളജി സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്തു എന്നതാണ് 'മുടിക്കുള്ള അമൃത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'അമൃത് വേണി'യുടെ സവിശേഷത. മുടിയെ പരിപോഷിപ്പിക്കുന്ന സസ്യഘടകങ്ങളെക്കുറിച്ച് ലോകം മുഴുവൻ നടന്ന ഗവേഷണങ്ങൾ ക്രോഡീകരിച്ച് അതിൽനിന്നാണ് തീർത്തും വ്യത്യസ്തമായ പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതെന്ന് എം.പി. രാമചന്ദ്രൻ 'മാതൃഭൂമി'യോട് പറഞ്ഞു. മുപ്പതിലധികം ചെടികളിൽ നിന്ന്, മുടിക്കാവശ്യമായ ഘടകങ്ങൾ കണ്ടെത്തി, വിവിധ മേഖലകളിലെ ഡോക്ടർമാരുടെയും ബയോടെക്നോളജിസ്റ്റുകളുടെയും സഹായത്തോടെയാണ് ഇത് വികസിപ്പിച്ചത്. ഗുണമേന്മയും വിശുദ്ധിയും ഉറപ്പാക്കിക്കൊണ്ടാണ് ഇത് വിപണിയിലെത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അമൃത് വേണി ഹെയർ എലിക്സറിന്റെ ആവശ്യം കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ഉണ്ട്. അധികം വൈകാതെ വിവിധയിടങ്ങളിലൂടെ ഉത്പന്നം വിപണിയിലെത്തും.

from money rss https://bit.ly/3z2vg5S
via IFTTT

ആദായ നികുതിയടച്ചില്ലെങ്കിൽ ഓഹരി നിക്ഷേപകർ കുടുങ്ങും: കണ്ടെത്താൻ പോർട്ടലിൽ സംവിധാനം

ആദായനികുതി വകുപ്പ് പുതിയതായി വികസിപ്പിച്ച ഇ ഫയലിങ് പോർട്ടൽവഴി നിക്ഷേപകരുടെ ഓഹരി ഇടപാടുകളുടെ വിവരങ്ങളും പരിശോധിക്കും. എസ്ക്ചേഞ്ചിൽനിന്ന് ലഭിക്കുന്ന ഡാറ്റയും ഓഹരി നിക്ഷേപകർ നൽകുന്ന വിവരങ്ങളും ഒത്തുനോക്കി പൊരുത്തക്കേട് കണ്ടെത്തിയാൽ എളുപ്പത്തിൽ നടപടിയെടുക്കുകയാണ് ലക്ഷ്യം. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽനിന്ന് ശേഖരിക്കുന്ന ഡാറ്റ നിർമിത ബുദ്ധി ഉപയോഗിച്ചായിരിക്കും വിശകലനംചെയ്യുക. ആദായ നികുതി റിട്ടേൺ നൽകാത്ത ഓഹരി ഇടപാടുകാരെ കണ്ടെത്താനും പുതിയ സംവിധാനം പ്രയോജനപ്പെടും. നടപ്പ് സാമ്പത്തികവർഷംതന്നെ ഇത് പ്രായോഗികതലത്തിൽ കൊണ്ടുവരാനാണ് ആദായനികുതി വകുപ്പ് ഉദ്ദേശിക്കുന്നത്. ഓഹരി വിപണിയിൽ റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളത്തത്തിൽ ഈയിടെയുണ്ടായ വർധനയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. എക്സ്ചേഞ്ച് ഇടപാടുകൾ പാൻ ഉപയോഗിച്ച് പോർട്ടൽ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കും. അതിനായി ഡെപ്പോസിറ്ററികൾ, ക്ലിയറിങ് കോർപറേഷൻസ് എന്നിവിടങ്ങളിൽനിന്നുള്ള ഡാറ്റ പ്രയോജനപ്പെടുത്തും. ഇടപാടുകളുടെ തത്സമയംതന്നെ ശേഖരിച്ചായിരിക്കും സൂക്ഷമപരിശോധന നടത്തുക. സെക്യൂരീറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഐടി വകുപ്പിന് ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറുകമാത്രമായിരുന്നു നേരത്തെ ചെയ്തിരുന്നത്. പ്രത്യേകിച്ച് സംശയാസ്പദമായി ഇടപാടുകൾ നടക്കുമ്പോഴാണ് ഇത് പ്രയോജനപ്പെടുത്തിയിരുന്നത്. ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽനിന്നുളള മൂലധനനേട്ട വിവരങ്ങൾ ലഭ്യമാക്കാൻ ഈവർഷമാദ്യംതന്നെ ബന്ധപ്പെട്ടവരോട് ആദായനികുതി വകുപ്പ് നിർദേശം നൽകിയിരുന്നു. ലാഭവിഹിതം നൽകയിത് സംബന്ധിച്ച് കമ്പനികളുംവിതരണംചെയ്ത പലിശ സംബന്ധിച്ച് ബാങ്കുകൾ, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ എന്നിവയും ഇതുപ്രകാരം വിവരങ്ങൾ കൈമാറുന്നുണ്ട്. പ്രവർത്തനം ഇങ്ങനെ: ഓഹരി നിക്ഷേപകരുടെ ഇടപാട് വിവരങ്ങൾ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ സൂക്ഷിക്കുന്നു. പാൻ അടിസ്ഥാനമാക്കി ഇടപാടിന്റെ വിവരങ്ങൾ പോർട്ടലിന് കൈമാറുന്നു. എക്സ്ചേഞ്ചുകളുടെ ഡാറ്റബെയ്സും ഇ-ഫയലിങ് പോർട്ടുലമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. ലഭിച്ചവിവരങ്ങൾ നിർമിത ബുദ്ധിയുടെ സഹായത്താൽ സൂക്ഷ്മ പരിശോധന നടത്തുന്നു. പൊരുത്തക്കേട് കണ്ടെത്തിയാൽ നടപടിയെടുക്കുന്നു.

from money rss https://bit.ly/2X0KgE9
via IFTTT