121

Powered By Blogger

Friday, 10 September 2021

കേശ സംരക്ഷണ ഉത്പന്നവുമായി പേഴ്സണൽ കെയർ രംഗത്തേക്ക്‌ എം.പി. രാമചന്ദ്രൻ

മുംബൈ: 'ജ്യോതി ലബോറട്ടറീസി'ന്റെ സ്ഥാപകനായ എം.പി. രാമചന്ദ്രൻ വീണ്ടും സംരംഭകക്കുപ്പായമണിയുന്നു. ജ്യോതി ലബോറട്ടീസിന്റെ നേതൃപദവി പൂർണമായും മകളെ ഏൽപ്പിച്ച ശേഷമാണ് 'അമൃത് വേണി ഹെയർ എലിക്സർ' അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പുതിയ സംരംഭം തുടങ്ങുന്നത്. മൂന്നു വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ ബയോടെക്നോളജിയിലൂടെ വികസിപ്പിച്ചെടുത്ത കേശ പരിപാലനത്തിനുള്ള പുതിയ ഉത്പന്നത്തിന്റെ നിർമാണം കേരളത്തിൽ ഉടൻ ആരംഭിക്കും. 'സഹ്യാദ്രി ബയോലാബ്സ്' എന്നാണ് സംരംഭത്തിന്റെ പേര്. ബയോടെക്നോളജി സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്തു എന്നതാണ് 'മുടിക്കുള്ള അമൃത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'അമൃത് വേണി'യുടെ സവിശേഷത. മുടിയെ പരിപോഷിപ്പിക്കുന്ന സസ്യഘടകങ്ങളെക്കുറിച്ച് ലോകം മുഴുവൻ നടന്ന ഗവേഷണങ്ങൾ ക്രോഡീകരിച്ച് അതിൽനിന്നാണ് തീർത്തും വ്യത്യസ്തമായ പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതെന്ന് എം.പി. രാമചന്ദ്രൻ 'മാതൃഭൂമി'യോട് പറഞ്ഞു. മുപ്പതിലധികം ചെടികളിൽ നിന്ന്, മുടിക്കാവശ്യമായ ഘടകങ്ങൾ കണ്ടെത്തി, വിവിധ മേഖലകളിലെ ഡോക്ടർമാരുടെയും ബയോടെക്നോളജിസ്റ്റുകളുടെയും സഹായത്തോടെയാണ് ഇത് വികസിപ്പിച്ചത്. ഗുണമേന്മയും വിശുദ്ധിയും ഉറപ്പാക്കിക്കൊണ്ടാണ് ഇത് വിപണിയിലെത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അമൃത് വേണി ഹെയർ എലിക്സറിന്റെ ആവശ്യം കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ഉണ്ട്. അധികം വൈകാതെ വിവിധയിടങ്ങളിലൂടെ ഉത്പന്നം വിപണിയിലെത്തും.

from money rss https://bit.ly/3z2vg5S
via IFTTT