121

Powered By Blogger

Thursday, 30 January 2020

ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ രണ്ടുലക്ഷമാക്കിയേക്കും

മുംബൈ: ബാങ്ക് നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് കവറേജ് രണ്ടു ലക്ഷം രൂപയായി ഉയർത്തിയേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാകും. പിഎംസി ബാങ്കിന്റെ തകർച്ചയുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിൽനിന്ന് ആവശ്യം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ആർബിഐ ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നതിനെക്കുറിച്ച് ആലോചിച്ചത്. നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിനുള്ള ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രഡിറ്റ് ഗ്യാരണ്ടി കോർപറേഷൻ ആക്ടിൽ ഇതിനായി ഭേദഗതി കൊണ്ടുവരും. നിലവിൽ ഒരുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് പരിരക്ഷയുള്ളത്. ഇതാകട്ടെ 25 വർഷംമുമ്പ് നിശ്ചയിച്ചതുമാണ്. നിലവിലെ ശരാശരി കണക്കുപ്രകാരം 70 ശതമാനം നിക്ഷേപ അക്കൗണ്ടുകളിലും രണ്ടു ലക്ഷംരൂപയ്ക്കുതാഴെയാണ് നിക്ഷേപമായുള്ളത്. Bank deposit cover may be doubled to Rs 2 lakh

from money rss http://bit.ly/37Klngj
via IFTTT

സെന്‍സെക്‌സില്‍ 204 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: സാമ്പത്തിക സർവെ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ, ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. 9.30ഓടെ സെൻസെക്സ് 204 പോയന്റ് നേട്ടത്തിൽ 41111ലും നിഫ്റ്റി 52 പോയന്റ് ഉയർന്ന് 12085ലുമെത്തി. കൊട്ടക് മഹീന്ദ്ര ബാങ്കാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബാങ്കിന്റെ ഓഹരി അഞ്ചുശതമാനത്തോളം ഉയർന്നു. ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ, ഐടിസി, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, ഐഒസി, പവർഗ്രിഡ് കോർപ്, കോൾ ഇന്ത്യ, യുപിഎൽ, വിപ്രോ, ഗെയിൽ, എച്ച്സിഎൽ ടെക്, ഗ്രാസിം തുടങ്ങിയ ഓഹരികൽ നഷ്ടത്തിലുമാണ്. മറ്റ് ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. യുഎസ് സൂചികകൾ നേട്ടത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്.

from money rss http://bit.ly/2UikzLI
via IFTTT

ഡി.എച്ച്.എഫ്.എൽ. 12,700 കോടി വകമാറ്റിയതായി എൻഫോഴ്‌സ്‌മെന്റ്

മുംബൈ: ഭവനവായ്പാസ്ഥാപനമായ ഡി.എച്ച്.എഫ്.എൽ. ഒരു ലക്ഷത്തോളം വ്യാജ അക്കൗണ്ടുകൾ വഴി 12,773 കോടി രൂപ വഴിമാറ്റി തട്ടിയെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). 80 വ്യാജ കമ്പനികളുടെപേരിലാണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും മുംബൈയിലെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇ.ഡി. അറിയിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന ഇഖ്ബാൽ മിർച്ചിയുടെയും കുടുംബത്തിന്റെയും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഡി.എച്ച്.എഫ്.എൽ. ഉടമ കപിൽ വാധാവനെ കഴിഞ്ഞ തിങ്കളാഴ്ച ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഈ തുകയിൽ ഒരുഭാഗം ഇഖ്ബാൽ മിർച്ചിക്ക് നൽകിയതായും ഇ.ഡി. യുടെ റിപ്പോർട്ടിലുണ്ട്. വർളിയിൽ അഞ്ച് കടലാസ് കമ്പനികളുടെ പേരിൽ ഇഖ്ബാൽ മിർച്ചിയുടെ മൂന്നു വസ്തുക്കൾ വാധാവൻ വാങ്ങിയിട്ടുണ്ട്. രേഖകളിൽ ഇതിന് 111 കോടി രൂപയാണ് പറയുന്നതെങ്കിലും ഹവാല ഇടപാടായി ദുബായിൽ 150 കോടിയിലധികം രൂപ കൈമാറിയതായി കണ്ടെത്തി. ഈ കമ്പനികൾക്ക് ഡി. എച്ച്.എഫ്.എൽ. വായ്പ നൽകിയിരുന്നു. ക്രമവിരുദ്ധമായി നൽകിയ ഈ വായ്പയുടെ ഒരു ഭാഗം ഇഖ്ബാൽ മിർച്ചിക്ക് നൽകിയതാണെന്നും ഇ.ഡി. കരുതുന്നു. വർളിയിൽ നിയമവിരുദ്ധമായി ഇഖ്ബാൽ മിർച്ചി സ്വന്തമാക്കിയ ഈ വസ്തുക്കൾ സൺബ്ലിങ്ക് റിയൽ എസ്റ്റേറ്റ് എന്ന കമ്പനി വഴിയാണ് വാധാവൻ വാങ്ങിയത്. ഫെയ്ത്ത് റിയൽറ്റേഴ്സ്, മാർവെൽ ടൗൺഷിപ്പ്, ഏബിൾ റിയൽറ്റി, പോസിഡോൺ റിയൽറ്റി, റാൻഡം റിയൽറ്റേഴ്സ് എന്നിവയ്ക്കായി 2010-11 വർഷങ്ങൾക്കിടയിൽ 1,500 കോടി രൂപയുടെ വായ്പ ഡി.എച്ച്.എഫ്.എൽ. നൽകിയതായി കാണുന്നു. 2019 ജൂലായ് വരെ ഈ വായ്പ ഡി.എച്ച്.എഫ്.എൽ. ബുക്കിലുണ്ട്. പലിശയടക്കം ഇത് 2186 കോടിയായി. വായ്പ നൽകുന്ന സമയത്ത് ഇതിന് ഈടുകളൊന്നും വാങ്ങിയിട്ടില്ലെന്നും ഇ.ഡി. കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

from money rss http://bit.ly/31gflBN
via IFTTT

കേരളത്തിൽ 300 കോടിയുടെ നിക്ഷേപവുമായി ശ്രുതി

കൊച്ചി: മലയാളി സംരംഭക ശ്രുതി ഷിബുലാലിന്റെ നേതൃത്വത്തിലുള്ള 'താമര ലീഷർ എക്സ്പീരിയൻസസ്' കേരളത്തിൽ ഹോട്ടൽ വ്യവസായ രംഗത്ത് 300 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. കമ്പനിയുടെ കേരളത്തിലെ ആദ്യ ഹോട്ടൽ തിരുവനന്തപുരത്ത് ആക്കുളത്ത് ഒരു മാസം മുമ്പ് പ്രവർത്തനമാരംഭിച്ചു. 'ഒ ബൈ താമര' എന്ന പേരിലുള്ള ഈ പഞ്ചനക്ഷത്ര ബിസിനസ് ഹോട്ടലിൽ 152 മുറികളാണ് ഉള്ളത്. 1,250 പേർക്ക് ഇരിക്കാനുള്ള ബാങ്ക്വറ്റ് ഹാളും ഇതിന്റെ ഭാഗമായുണ്ട്. ഇതിനു പുറമെ, ചെറിയ ഹാളുകളുമുണ്ട്. കേരളത്തിൽ ആലപ്പുഴ, ഗുരുവായൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് പുതുതായി ഹോട്ടലുകൾ ആരംഭിക്കുന്നതെന്ന് താമര ഗ്രൂപ്പിന്റെ സി.ഇ.ഒ. ശ്രുതി ഷിബുലാൽ പറഞ്ഞു. ഇൻഫോസിസ് സഹ സ്ഥാപകൻ എസ്.ഡി. ഷിബുലാലിന്റെ മകളാണ് ശ്രുതി. കേരളത്തിലെ രണ്ടാമത്തെ പദ്ധതി ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ ഏതാനും മാസങ്ങൾക്കുള്ളിൽ സജ്ജമാകും. 19 മുറികൾ മാത്രമുള്ള ആഡംബര ആയുർവേദ റിസോർട്ടായിരിക്കും ഇത്. കണ്ണൂരിലും ഗുരുവായൂരും 'ലൈലാക്' ബ്രാൻഡിലുള്ള ഹോട്ടലുകളാണ് നിർമിക്കുന്നത്. നിലവിൽ, കൂർഗിലും കൊടൈക്കനാലിലും റിസോർട്ടുകളും ബെംഗളൂരുവിൽ രണ്ട് ലൈലാക് ഹോട്ടലുകളുമാണ് തിരുവനന്തപുരത്തെ ഒ ബൈ താമരയ്ക്ക് പുറമെയുള്ളത്. ഹോട്ടൽ വ്യവസായ രംഗത്ത് ഇന്ത്യക്ക് അഭിമാനിക്കാവുന്ന ബ്രാൻഡ് കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ശ്രുതി വ്യക്തമാക്കി. 2025-ഓടെ മുറികളുടെ എണ്ണം 1,000 ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജർമനിയിലും കമ്പനിക്ക് ഹോട്ടലുകളുണ്ട്.

from money rss http://bit.ly/3aZ8kcY
via IFTTT

കൊറോണ: ഇന്ത്യയിലെ ഇലക്‌ട്രോണിക്സ് ഉത്പന്നമേഖല പ്രതിസന്ധിയിൽ

മുംബൈ: കൊറോണ വൈറസ്ബാധയെതുടർന്ന് ചൈനയിൽനിന്ന് ഇലക്ട്രോണിക്സ് ഘടകങ്ങൾ എത്താൻ വൈകുന്നതിനാൽ ഇന്ത്യയിലെ ഉത്പാദന മേഖല പ്രതിസന്ധിയിൽ. ടെലിവിഷൻ, മൊബൈൽ ഫോൺ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷം. ചൈനയിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ പുതിയ സ്റ്റോക്ക് എത്തിക്കുന്നതിന് തടസ്സമുണ്ട്. അതുകൊണ്ടുതന്നെ കരുതൽശേഖരം തീർന്നാൽ ഉത്പാദനം നിർത്തിവെക്കേണ്ടിവരുമെന്ന് കമ്പനികൾ സൂചിപ്പിക്കുന്നു. ഇന്ത്യയ്ക്ക് കയറ്റുമതിയടക്കം ലക്ഷക്കണക്കിണ് ഡോളറിന്റെ നഷ്ടമാവും ഇതുവഴിയുണ്ടാവുക. ഇന്ത്യയിൽ നിർമിക്കുന്ന ഷവോമി, വിവോ, ഓപ്പോ, വൺപ്ലസ്, ടി.സി.എൽ., ലെനോവോ, ആപ്പിൾ, റിയൽമി എന്നിവയുടെ ഉത്പന്നങ്ങൾക്കായി ഘടകങ്ങൾ എത്തിക്കുന്നത് ചൈനയിൽനിന്നാണ്. ചൈനയിൽ പുതുവത്സര അവധിയുടെ ഭാഗമായി ഫാക്ടറികൾ പൂട്ടിയിരിക്കുകയായിരുന്നു. ഈയാഴ്ചയോടെ അവധിതീർന്ന് പ്രവർത്തനം പുനരാരംഭിക്കേണ്ടതാണ്. എന്നാൽ, വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രോഗം കൂടുതൽ പകരാതിരിക്കാൻ ഇവ കുറച്ചുദിവസംകൂടി അടച്ചിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ പുതിയ സ്റ്റോക്ക് വരാൻ കൂടുതൽ സമയമെടുക്കും. ഇത് ഇന്ത്യയിൽ ഉത്പാദനം നിർത്തിവെക്കേണ്ട സാഹചര്യത്തിലേക്ക് നയിക്കുമെന്ന് കമ്പനികൾ വിലയിരുത്തുന്നു. വിയറ്റ്നാംപോലുള്ള രാജ്യങ്ങളിൽനിന്ന് ഘടകങ്ങൾ കൊണ്ടുവരുന്നത് പരിഗണിക്കുന്നുണ്ട്. എന്നാൽ, അത്ര എളുപ്പമല്ല. നിലവിൽ ടെലിവിഷന്റെ ഘടകങ്ങളിൽ 75 ശതമാനവും സ്മാർട്ട് ഫോണിന്റെ 85 ശതമാനവും ചൈനയിൽനിന്ന് എത്തിക്കുന്നതാണ്. എ.സി.കൾക്കുള്ള കംപ്രസറുകളും വാഷിങ് മെഷീനുകളുടെ മോട്ടോറുകളുമെല്ലാം വരുന്നതും ചൈനയിൽനിന്നുതന്നെ. വൈദ്യുതവാഹനമേഖലയിലും പ്രതിസന്ധി വൈദ്യുതവാഹനമേഖലയെയും പ്രതിസന്ധി ബാധിച്ചേക്കും. വൈദ്യുതവാഹനങ്ങൾക്കുള്ള പ്രധാന ഘടകമായ ലിഥിയം ബാറ്ററികൾക്കായി ഇന്ത്യ ആശ്രയിക്കുന്നത് ചൈനയെ ആണെന്നതാണ് കാരണം. ഫെബ്രുവരി അഞ്ചിന് ഡൽഹി ഗ്രേറ്റർ നോയിഡയിൽ തുടങ്ങാനിരിക്കുന്ന ഓട്ടോഎക്സ്പോയും വൈറസ് ഭീതിയിലാണ്. ഇത്തവണ കൂടുതൽ ചൈനീസ് കമ്പനികൾ മേളയിൽ അണിനിരക്കുന്നുണ്ട്. അതേസമയം, വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യാത്രാ നിയന്ത്രണമുള്ളതിനാൽ അവർ പങ്കെടുക്കുന്നതുസംബന്ധിച്ച് ആശങ്കകളുയർന്നിട്ടുണ്ട്.

from money rss http://bit.ly/2OfT81k
via IFTTT

ബജറ്റിൽ എന്താണ്‌കാത്തിരിക്കുന്നത്‌?

അത്ര ശുഭകരമല്ല രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെന്ന് എല്ലാവർക്കുമറിയാം. അതു മെച്ചപ്പെടുത്താൻ ബജറ്റിൽ എന്തുണ്ടാകുമെന്നാണ് ഇനിയറിയാനുള്ളത്. ഉപഭോഗം വർധിപ്പിക്കാൻ ഉത്തേജക പാക്കേജിന്റെ സ്വഭാവമുള്ള ബജറ്റാകുമോ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്? നികുതികൾ കുറച്ച്, ആളുകളുടെ കൈയിൽ കൂടുതൽ പണമെത്തിച്ച് ഉപഭോഗം പ്രോത്സാഹിപ്പിക്കുകവഴി ഡിമാൻഡ് വർധിപ്പിക്കാൻ ധനമന്ത്രി തുനിയുമോ? അതോ സർക്കാരിന്റെ വരുമാനം കുറഞ്ഞാൽ അടിസ്ഥാനസൗകര്യമേഖലകളിൽ പണമിറക്കാനാവില്ലെന്ന കണക്കുകൂട്ടലിൽ വലിയ നികുതിയിളവിന് മുതിരാതിരിക്കുമോ? ഓരോ ബജറ്റുവരുമ്പോഴും സാമ്പത്തികവിദഗ്ധർമുതൽ സാധാരണക്കാരുടെവരെ മനസ്സിലുയരുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരംകിട്ടാൻ ഇനി ഒരുദിവസംകൂടി കാത്തിരുന്നാൽ മതി. നിർമലാ സീതാരാമൻ കഴിഞ്ഞ ജൂലായ് അഞ്ചിന് അവതരിപ്പിച്ച കന്നിബജറ്റിനുശേഷം സാമ്പത്തികരംഗം മെച്ചപ്പെടുത്താൻ ഒട്ടേറെ പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. എങ്കിലും സ്ഥിതിഗതികൾ ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. ഏത് അളവുകോൽവെച്ചു പരിശോധിച്ചാലും തെളിയുന്നത് ഏറക്കുറെ ഒരേ ചിത്രങ്ങൾ. കുറയുന്ന ഡിമാൻഡ്, കാർഷിക-വ്യാവസായിക രംഗങ്ങളിലെ തളർച്ച, പ്രതിസന്ധിയിലായ ഓട്ടോമൊബൈൽ മേഖല, വർധിച്ചുവരുന്ന തൊഴിൽ നഷ്ടം... പട്ടിക അങ്ങനെ നീളുകയാണ്. ആഭ്യന്തരവളർച്ച 11 വർഷത്തെ കുറഞ്ഞ നിരക്കിലാണെന്നത് മാന്ദ്യത്തിന്റെ ആഴം വ്യക്തമാക്കുന്നു. ആദായനികുതി കുറയ്ക്കുമോ? ഓരോ ബജറ്റെത്തുമ്പോഴും സ്ഥിരവരുമാനക്കാരായ ഇടത്തരക്കാരൻ ആദ്യം നോക്കുന്നത് ആദായനികുതിയിൽ ഇളവുണ്ടാകുമോയെന്നാണ്. ആദായനികുതിയിൽ ഇളവ് വരുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുമ്പോൾ ഇത്തവണയും അതു സ്വാഭാവികം. വ്യക്തിഗത ആദായനികുതിയിൽ കാര്യമായ ഇളവൊന്നും നൽകാതെ കോർപ്പറേറ്റുകൾക്ക് വലിയ ആശ്വാസം നൽകുന്നതായിരുന്നു നിർമലാ സീതാരാമന്റെ ജൂലായിലെ ബജറ്റ്. കോർപ്പറേറ്റ് നികുതിയിൽ കാര്യമായ കുറവ് വരുത്തിയതുവഴി സർക്കാരിന് 1.45 ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായി. നിലവിലുള്ള കമ്പനികളുടെ കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനമായും 2019 ഒക്ടോബർ ഒന്നിനുശേഷം ആരംഭിച്ച നിർമാണ കമ്പനികളുടേത് 25-ൽ നിന്ന് 15 ശതമാനമായും കുറച്ചിരുന്നു. ജി.എസ്.ടി. നിരക്കുകളും അതിനുശേഷം പലതവണയായി കുറച്ചു. ഏപ്രിൽ-നവംബർ കാലയളവിൽ ജി.എസ്.ടി. വരുമാനം പ്രതീക്ഷിച്ചതിനെക്കാൾ 40 ശതമാനത്തോളമാണ് കുറഞ്ഞത്. അതിനാൽ വലിയ ഇളവൊന്നും ആദായനികുതിയിൽ ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. തൊഴിലുറപ്പിനുവേണം ഉത്തേജനം ഗ്രാമീണമേഖലയ്ക്ക് ഊർജം പകരാൻ ദേശീയ തൊഴിലുറപ്പുപദ്ധതിക്കായി ബജറ്റിൽ കൂടുതൽ തുക നീക്കിവെക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. തൊഴിലുറപ്പുപദ്ധതിക്കായി നടപ്പുസാമ്പത്തിക വർഷത്തിലേക്ക് നീക്കിവെച്ച തുകയുടെ 80 ശതമാനവും ചെലവഴിച്ചുകഴിഞ്ഞതിനാൽ അധികമായി 20,000 കോടി രൂപ കൂടി വേണമെന്ന് ഗ്രാമവികസന മന്ത്രാലയം ആവശ്യപ്പെട്ടതായും പറയുന്നു. തൊഴിലുറപ്പ് കൂലി വർധിപ്പിക്കണമെന്നും ആവശ്യമുണ്ട്. ജനങ്ങളിലേക്ക് നേരിട്ടു പണമെത്തിക്കുന്ന പദ്ധതിയായതിനാൽ ഇതുവഴി ഗ്രാമീണമേഖലയ്ക്ക് കൂടുതൽ ഊർജംപകരാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. വളരണം, വാഹനവിപണി കടുത്ത വിൽപ്പനമാന്ദ്യം നേരിടുന്ന വാഹനവിപണിക്ക് ആശ്വാസപദ്ധതികൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും വിപണി കരകയറാത്തതിനാൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്. സാമ്പത്തികമാന്ദ്യത്തിനുപുറമേ, ഏപ്രിലിൽ ബി.എസ്. 6 വാഹനങ്ങൾ നിർബന്ധമാക്കുന്നതോടെ ബി.എസ്. 4 വാഹനങ്ങളുടെ സ്റ്റോക്ക് വിറ്റുതീർക്കണമെന്നതും കമ്പനികൾക്ക് വെല്ലുവിളിയാണ്. പഴയ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിന് പദ്ധതികൊണ്ടുവരുമെന്ന് മന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബജറ്റിൽ ഇതുസംബന്ധിച്ച് എന്തെങ്കിലും പ്രതീക്ഷിക്കാം. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കൽ, ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കൽ എന്നിവയ്ക്കും തുക വകയിരുത്തിയേക്കാം. പെട്രോൾ പൊള്ളരുത് പെട്രോളിനും ഡീസലിനും അധിക എക്സൈസ് തീരുവ, റോഡ്-അടിസ്ഥാന സൗകര്യ സെസ് എന്നിവ ഓരോ രൂപ വീതം ജൂലായ് ബജറ്റിൽ വർധിപ്പിച്ചിരുന്നു. ഇതോടൊപ്പം വിൽപ്പന നികുതി അഥവാ വാറ്റ് കൂടി ചേരുമ്പോൾ ഫലത്തിൽ പെട്രോൾ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.30 രൂപയും കൂടി. അതിനാൽ പുതിയ ബജറ്റിൽ പെട്രോളിനെയും ഡീസലിനെയും വീണ്ടും പൊള്ളിച്ചാൽ സമസ്ത മേഖലയിലും വിലക്കയറ്റത്തിന് വഴിവെക്കാം. എയർ ഇന്ത്യ ബാക്കിവെക്കുന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്നത് തുടരുമെന്ന് ധനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ബജറ്റിൽ 90,000 കോടി രൂപയാണ് ഓഹരിവിൽപ്പനയിലൂടെ ലക്ഷ്യമിട്ടത്. പല പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാരിന്റെ ഓഹരിവിഹിതം 51 ശതമാനത്തിലും താഴെയാക്കാൻ പദ്ധതിയുണ്ട്. ഏറെ ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള എയർ ഇന്ത്യ വിൽപ്പനയിലൂടെ വരുന്ന അധികബാധ്യതയ്ക്കും ബജറ്റിൽ പരിഹാരം കണ്ടേക്കും. എയർ ഇന്ത്യക്ക് 60,000 കോടിയുടെ കടമുണ്ട്. അതിൽ 23,286.50 കോടി രൂപമാത്രമേ വാങ്ങുന്നവർക്ക് കൈമാറൂ. ബാക്കി വരുന്ന കടവും ബാധ്യതകളും വീട്ടുന്നത് ഫലത്തിൽ സർക്കാരിന്റെ തലയിലാകുമെന്നതിനാൽ ബജറ്റിൽ എന്തെങ്കിലും നിർദേശമുണ്ടായേക്കും. ടീം നിർമല രാജീവ് കുമാർ (ധനകാര്യ സെക്രട്ടറി, 1986 ബാച്ച് ഐ.എ.എസ്. ജാർഖണ്ഡ് കേഡർ) അതനു ചക്രബർത്തി (സാമ്പത്തികകാര്യ സെക്രട്ടറി, 1985 ബാച്ച് ഐ.എ.എസ്. ഗുജറാത്ത് കേഡർ) തുഹിൻ കാന്ത പാണ്ഡെ (ഓഹരിവിറ്റഴിക്കൽ സെക്രട്ടറി, 1987 ഐ.എ.എസ്. ഒഡിഷ കേഡർ) അജയ് ഭൂഷൺ പാണ്ഡെ (റവന്യൂ സെക്രട്ടറി, 1984 ബാച്ച് ഐ.എ.എസ്. മഹാരാഷ്ട്ര കേഡർ) ടി.വി. സോമനാഥൻ (എക്സ്പെൻഡിച്ചർ സെക്രട്ടറി, 1987 ബാച്ച് ഐ.എ.എസ്. തമിഴ്നാട് കേഡർ)

from money rss http://bit.ly/2RHBPZh
via IFTTT

സെന്‍സെക്‌സ് 284 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി വിപണിക്ക് നിലനിർത്താനായില്ല. നിഫ്റ്റി 12,100 നിലവാരത്തിന് താഴെയാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 284.84 പോയന്റ് താഴ്ന്ന് 40913.82ലും നിഫ്റ്റി 93.70 പോയന്റ് നഷ്ടത്തിൽ 12035.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 817 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1591 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എൻടിപിസി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഫാർമ, ലോഹം, ബാങ്ക്, ഊർജം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളായിരുന്നു നഷ്ടത്തിൽ. Nifty ends Jan series below 12,100, Sensex falls 284 pts

from money rss http://bit.ly/2GBejXv
via IFTTT

സ്വര്‍ണ ഇറക്കുമതിയില്‍ 80ശതമാനം ഇടിവ്

ലോകത്തിൽ സ്വർണത്തിന് ഏറ്റവും കൂടുതൽ ഉപഭോക്തക്കളുള്ള ഇന്ത്യയും ചൈനയും 2019 കലണ്ടർ വർഷത്തിൽ അവസാനപാദത്തിൽ നടത്തിയ ഇറക്കുമതിയിൽ 80 ശതമാനം ഇടിവ്. ഇരുരാജ്യങ്ങളിലെയും സാമ്പത്തിക തളർച്ചയാകാം ഇതിന്കാരണമെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ടിൽ പറയുന്നു. വാർഷികാടിസ്ഥാനത്തിൽ ചൈനയിലെ ഇറക്കുമതിയിൽ ഈകാലയാളവിൽ 10 ശതമാനമാണ് കുറവുണ്ടായിട്ടുള്ളത്. 2019 മൊത്തംവർഷം വിലയിരുത്തുമ്പോൾ ഏഴുശതമാനമാണ് ഇടിവ്. 637.3 ടണ്ണായാണ് ഇറക്കുമതി കുറഞ്ഞത്. സാമ്പത്തിക തളർച്ച, പണപ്പെരുപ്പത്തിലെ വർധന, വ്യാപാര തർക്കം, ഉയർന്ന വില തുടങ്ങിയവ പുതുതലമുറയെ സ്വർണത്തിൽനിന്ന് അകറ്റിയതായാണ് റിപ്പോർട്ടുകൾ. വാർഷികാടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ 2019 കലണ്ടർവർഷത്തിൽ 17 ശതമാനമാണ് ഇന്ത്യയിൽ ഇറക്കുമതിയിൽ കുറവുണ്ടായത്. 80% drop in gold jewellery demand in Dec quarter

from money rss http://bit.ly/2Gzk3B5
via IFTTT