121

Powered By Blogger

Thursday, 30 January 2020

ഡി.എച്ച്.എഫ്.എൽ. 12,700 കോടി വകമാറ്റിയതായി എൻഫോഴ്‌സ്‌മെന്റ്

മുംബൈ: ഭവനവായ്പാസ്ഥാപനമായ ഡി.എച്ച്.എഫ്.എൽ. ഒരു ലക്ഷത്തോളം വ്യാജ അക്കൗണ്ടുകൾ വഴി 12,773 കോടി രൂപ വഴിമാറ്റി തട്ടിയെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). 80 വ്യാജ കമ്പനികളുടെപേരിലാണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും മുംബൈയിലെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇ.ഡി. അറിയിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന ഇഖ്ബാൽ മിർച്ചിയുടെയും കുടുംബത്തിന്റെയും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഡി.എച്ച്.എഫ്.എൽ. ഉടമ കപിൽ വാധാവനെ കഴിഞ്ഞ തിങ്കളാഴ്ച ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഈ തുകയിൽ ഒരുഭാഗം ഇഖ്ബാൽ മിർച്ചിക്ക് നൽകിയതായും ഇ.ഡി. യുടെ റിപ്പോർട്ടിലുണ്ട്. വർളിയിൽ അഞ്ച് കടലാസ് കമ്പനികളുടെ പേരിൽ ഇഖ്ബാൽ മിർച്ചിയുടെ മൂന്നു വസ്തുക്കൾ വാധാവൻ വാങ്ങിയിട്ടുണ്ട്. രേഖകളിൽ ഇതിന് 111 കോടി രൂപയാണ് പറയുന്നതെങ്കിലും ഹവാല ഇടപാടായി ദുബായിൽ 150 കോടിയിലധികം രൂപ കൈമാറിയതായി കണ്ടെത്തി. ഈ കമ്പനികൾക്ക് ഡി. എച്ച്.എഫ്.എൽ. വായ്പ നൽകിയിരുന്നു. ക്രമവിരുദ്ധമായി നൽകിയ ഈ വായ്പയുടെ ഒരു ഭാഗം ഇഖ്ബാൽ മിർച്ചിക്ക് നൽകിയതാണെന്നും ഇ.ഡി. കരുതുന്നു. വർളിയിൽ നിയമവിരുദ്ധമായി ഇഖ്ബാൽ മിർച്ചി സ്വന്തമാക്കിയ ഈ വസ്തുക്കൾ സൺബ്ലിങ്ക് റിയൽ എസ്റ്റേറ്റ് എന്ന കമ്പനി വഴിയാണ് വാധാവൻ വാങ്ങിയത്. ഫെയ്ത്ത് റിയൽറ്റേഴ്സ്, മാർവെൽ ടൗൺഷിപ്പ്, ഏബിൾ റിയൽറ്റി, പോസിഡോൺ റിയൽറ്റി, റാൻഡം റിയൽറ്റേഴ്സ് എന്നിവയ്ക്കായി 2010-11 വർഷങ്ങൾക്കിടയിൽ 1,500 കോടി രൂപയുടെ വായ്പ ഡി.എച്ച്.എഫ്.എൽ. നൽകിയതായി കാണുന്നു. 2019 ജൂലായ് വരെ ഈ വായ്പ ഡി.എച്ച്.എഫ്.എൽ. ബുക്കിലുണ്ട്. പലിശയടക്കം ഇത് 2186 കോടിയായി. വായ്പ നൽകുന്ന സമയത്ത് ഇതിന് ഈടുകളൊന്നും വാങ്ങിയിട്ടില്ലെന്നും ഇ.ഡി. കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

from money rss http://bit.ly/31gflBN
via IFTTT

Related Posts:

  • ചേരുന്ന വസ്ത്രം ഫാഷന്റെ മര്‍മ്മം; സാരിയിൽ സുന്ദരിയാകാംപഴമയിലേക്ക് തിരിച്ച് പോവാൻ നാം എല്ലാവരുംഒരുപോലെ ആഗ്രഹിക്കുന്നത് ആഘോഷ വേളകളിലാണ്.എത്ര തന്നെ മോഡേൺ ഔട്ട്ലുക്ക് ഇഷ്ടപ്പെട്ടാൽ തന്നെയും പഴമയുടെ പ്രൗഡി എന്നും ഉള്ളിൽ തങ്ങി നിൽക്കുക തന്നെ ചെയ്യും. പാരമ്പര്യ വസ്ത്രങ്ങളിൽസാരിയല്ലാതെ … Read More
  • അടുക്കള സാമഗ്രികൾക്ക് ആമസോണിൽ വൻ വിലക്കിഴിവ്ആമസോൺ ഹോം വിഭാഗത്തിൽ ഡിന്നർവെയർ സെറ്റുകൾക്ക് 69 ശതമാനം വരെ ഡിസ്ക്കൗണ്ട്. സെറാമിക്ക്, ക്ലേകോട്ടഡ്, സ്റ്റീൽ, പ്ലാസ്റ്റിക്ക് എന്നിവയിൽ ഡിന്നർ സെറ്റുകൾ ലഭ്യമാണ്. ഡിസൈൻഡ് മോഡേൺ ബൗളുകൾ, പ്ലേറ്റുകൾ, ഗ്ലാസ്സുകൾ എന്നിവ വിൽപനയ്ക്കുണ്ട്… Read More
  • കോവിഡ് മരണംമൂലം ക്ലെയിമില്‍ വര്‍ധന: ടേം ഇന്‍ഷുറന്‍സ് പ്രീമിയം കൂടുന്നുകോവിഡ് വ്യാപനത്തെതുടർന്ന് ക്ലെയിം വർധിച്ചതിനാൽ ലൈഫ് ഇൻഷുറൻസ് പ്രീമിയം കമ്പനികൾ കൂട്ടുന്നു. നടപ്പ് സാമ്പത്തികവർഷം നാലാം പാദത്തിൽ ടേം ഇൻഷുറൻസ് പ്രീമിയത്തിൽ 4.18ശതമാനമാണ് വർധനവുണ്ടായത്. ഒരുകോടി രൂപയുടെ പരിരക്ഷയ്ക്ക് ഈടാക്കിയിരുന… Read More
  • നഷ്ടം ഓട്ടോ, ബാങ്ക് ഓഹരികളില്‍; നിഫ്റ്റി 17,150നുമുകളില്‍ | Market Openingമുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ സൂചികകളിൽ കാര്യമായ നേട്ടമില്ല. സെൻസെക്സ് 83 പോയന്റ് താഴ്ന്ന് 57,612ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തിൽ 17,168ലുമാണ് വ്യാപാരം ആരംഭിച്ചത്. ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, ടൈറ്റാൻ, പവർഗ… Read More
  • അരിവില കിലോഗ്രാമിന് 15 രൂപവരെ കൂടിതൃശ്ശൂർ:നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റപ്പട്ടികയിലേക്ക് അരിയും ചേരുന്നു. പാലക്കാടൻ മട്ട ഒഴികെയുള്ള എല്ലാ അരികളുടെയും വില അടുത്ത കാലത്ത് വലിയതോതിൽ ഉയർന്നു. കർണാടകത്തിൽനിന്ന് എത്തുന്ന വടിമട്ടക്ക് 15 രൂപ കൂടി. കിലോഗ്രാമിന് 33-ൽ… Read More