121

Powered By Blogger

Tuesday 24 February 2015

ഒഡീഷയില്‍ മൂന്ന്‌ മാവോയിസ്‌റ്റു യുവതികള്‍ പിടിയില്‍









Story Dated: Wednesday, February 25, 2015 08:11



മല്‍ക്കങ്കിരി: ഒഡീഷയില്‍ മൂന്ന്‌ മാവോയിസ്‌റ്റു യുവതികളെ പിടികൂടി. സമ്പരി മദ്‌കമി(26), പര്‍ബദി പദിയാമി(21), ദെബെ ഉര്‍മാനി(26) എന്നീ മൂന്ന്‌ യുവതികളാണ്‌ പിടിയിലായത്‌.


ബി.എസ്‌.എഫും, പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നു നടത്തിയ സൈനിക നീക്കത്തിലാണ്‌ സമ്പരി മദ്‌കമി, പര്‍ബദി പദിയാമി എന്നിവര്‍ പിടിയിലായത്‌. മല്‍ക്കങ്കരി ജില്ലയിലെ വനപ്രദേശത്തുള്ള കളിമേലയില്‍ നിന്നാണ്‌ ഇവരെ പിടികൂടിയത്‌. 2011 മുതല്‍ നിയമവിരുദ്ധ പ്രവര്‍ത്തനവും നിരോധിച്ച സംഘടനകളില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതുമായി പോലീസ്‌ പറഞ്ഞു.


പോലീസ്‌ നടത്തിയ മറ്റൊരു തെരച്ചിലിലാണ്‌ ദെബെ ഉര്‍മാനിയെ പിടികൂടിയത്‌. 2010ല്‍ മാവോയിസ്‌റ്റ് പ്രവര്‍ത്തനങ്ങളില്‍ യുവതി പങ്കെടുത്തിരുന്നതായി പോലീസ്‌ അറിയിച്ചു.


പിടിയിലായ മൂന്ന്‌ യുവതികളും മാവോയിസ്‌റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണെന്ന്‌. ബന്ദ്‌ ദിവസങ്ങളില്‍ മരങ്ങള്‍ മുറിച്ചിട്ട്‌ റോഡുകളില്‍ ഗതാഗത തടസം ഉണ്ടാക്കുന്നതാണ്‌ ഇവരുടെ പതിവ്‌. ഗ്രാമവാസികളെ സമരത്തിനായി പടയൊരുക്കം നടത്തുന്നതിലും ഇവര്‍ പ്രധാന പങ്കു വഹിച്ചിരുന്നതായി പോലീസ്‌ കൂട്ടിച്ചേര്‍ത്തു.










from kerala news edited

via IFTTT

എഫ്എംസി - സെബി ലയന പ്രഖ്യാപനം ഉടനുണ്ടായേക്കും







എഫ്എംസി - സെബി ലയന പ്രഖ്യാപനം ഉടനുണ്ടായേക്കും



മുംബൈ: ഉത്പന്ന അവധി വ്യാപാര നിയന്ത്രണ സ്ഥാപനമായ ഫോര്‍േവഡ് മാര്‍ക്കറ്റ്‌സ് കമ്മീഷനും (എഫ്എംസി) ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും ലയിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നു. ഫിബ്രവരി 28 ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന ബജറ്റില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

എന്നാല്‍ ലയനം അത്ര എളുപ്പമായിരിക്കില്ല. ഘട്ട ഘട്ടമായാവും ഇത് നടപ്പാക്കുക. ലയനത്തിനു മുമ്പായി ഫോര്‍േവഡ് കോണ്‍ട്രാക്ട്‌സ് നിയന്ത്രണ നിയമവും (എഫ്.സി.ആര്‍.എ.) സെക്യൂരിറ്റി കോണ്‍ട്രാക്ട്‌സ് നിയന്ത്രണ നിയമവും (എസ്.സി.ആര്‍.എ.) പരിഷ്‌കരിക്കേണ്ടതുണ്ട്. ഉത്പന്നങ്ങള്‍, ഡെറിവേറ്റീവുകള്‍, ഓഹരികള്‍, ബോണ്ടുകള്‍ എന്നിവയുടെ നിര്‍വചനം ഇവയില്‍ ഉള്‍പ്പെടുത്തേണ്ടി വരും.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിയമ പരിഷ്‌കരണം ഏറെ ബുദ്ധിമുട്ടേറിയതാണ്. ഇതാണ് ലയന പ്രക്രിയ നീണ്ടുപോകുമെന്ന വിലയിരുത്തലിനാധാരം.


ഇരു സ്ഥാപനങ്ങളും പങ്കെടുത്ത സാമ്പത്തിക സുസ്ഥിരത, വികസന കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നിരുന്നു. എഫ്എംസിയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇരു സ്ഥാപനങ്ങളും ലയിപ്പിക്കുന്നതിന് ധാരണയുമായി. ഓഹരികള്‍, ബോണ്ടുകള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ഭൗതിക സ്വഭാവമുള്ളതാണ് ഉത്പന്ന വ്യാപാരം. ചില ഉത്പന്നങ്ങളുടെ വ്യാപാരം ഡെലിവറിക്കു ശേഷമാണ് പൂര്‍ത്തിയാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടതുമുണ്ട്.


പുതിയ നിര്‍ദേശമനുസരിച്ച് സെബിയുടെ കീഴില്‍ പ്രത്യേകമായോ സമാന്തര വിഭാഗമായോ ഉത്പന്ന വിപണന നിയന്ത്രണ വിഭാഗം ഉള്‍പ്പെടുത്താനാണ് ധാരണ. ഈ വിഭാഗത്തിന്റെ മേധാവി സെബി ബോര്‍ഡില്‍ അംഗമായിരിക്കും.

ഓഹരി വിപണിയിലെ പോലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ ഉത്പന്ന അവധി വ്യാപാരത്തിന് അനുവദിക്കേണ്ടതില്ലെന്നും നിര്‍ദേശങ്ങളിലുണ്ട്.











from kerala news edited

via IFTTT

കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍







കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍


പനജി: വിദേശത്തുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ നടപടി ഉണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ പറഞ്ഞു. പനജിയില്‍ നടന്ന 'ഡി.ഡി.കൊസാംബി ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ്' ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഗവര്‍ണര്‍.

രാജ്യത്തിന് പുറത്തുള്ളതിനേക്കാള്‍ കള്ളപ്പണം രാജ്യത്തിനകത്താണ്. നികുതി സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ സാധിക്കും. മിതമായ നികുതി നിരക്കില്‍കൂടി മാത്രമേ ഇന്ത്യയില്‍ തുറന്ന വിപണി ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.











from kerala news edited

via IFTTT

വില കുറഞ്ഞ എണ്ണ വാങ്ങി ധനക്കമ്മി കുറയ്ക്കണം - ആര്‍ബിഐ







വില കുറഞ്ഞ എണ്ണ വാങ്ങി ധനക്കമ്മി കുറയ്ക്കണം - ആര്‍ബിഐ


പുണെ: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞത് ഇന്ത്യക്ക് വലിയ അവസരമാണെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എച്ച്.ആര്‍. ഖാന്‍ അഭിപ്രായപ്പെട്ടു. പുണെയില്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ആവശ്യത്തിനുള്ള എണ്ണയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ വിലയില്‍ എണ്ണ വാങ്ങിയാല്‍ ഇറക്കുമതി ചെലവ് കുറയ്ക്കാനും അതുവഴി കറന്റ് അക്കൗണ്ട് കമ്മി ഗണ്യമായി കുറയ്ക്കാനുമാകും. ഇതോടൊപ്പം പണപ്പെരുപ്പവും കുറഞ്ഞു വരും.

എണ്ണവില കുറഞ്ഞു നില്‍ക്കുന്നത് പരമാവധി പ്രയോജനപ്പെടുത്തണം. ഇന്ത്യയില്‍ ആകെ സബ്‌സിഡികളുടെ നാലില്‍ ഒരു ഭാഗം ഇന്ധനങ്ങള്‍ക്കായാണ് നല്‍കുന്നത്. സബ്‌സിഡി ഇനത്തില്‍ 2.6 ലക്ഷം കോടി രൂപയാണ് രാജ്യം ഓരോ വര്‍ഷവും ചെലവിടുന്നത്. കുറഞ്ഞ ചെലവില്‍ എണ്ണ വാങ്ങി കരുതല്‍ ശേഖരമുണ്ടാക്കാനും ഇത് അവസരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള എണ്ണവില കുറഞ്ഞപ്പോള്‍ എക്‌സൈസ് തീരുവ ഉയര്‍ത്തിയതിലൂടെ സര്‍ക്കാറിന് അധികമായി 20,000 കോടി രൂപ സമാഹരിക്കാനായതായി അദ്ദേഹം പറഞ്ഞു.


വരുന്ന ബജറ്റില്‍ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്ര കുറയാനിടയില്ല. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഇതുവരെയുള്ളതില്‍ ഉയര്‍ന്ന നിലവാരത്തിലാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയാലുള്ള ബാധ്യത ഒഴിവാക്കാന്‍ ഇത് ഏറെ സഹായകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











from kerala news edited

via IFTTT

ടിപ്പര്‍ ലോറിയിടിച്ച്‌ ട്രാന്‍സ്‌ഫോമര്‍ സംരക്ഷണ ഭിത്തിയും വൈദ്യുത കാലും തകര്‍ന്നു











Story Dated: Wednesday, February 25, 2015 03:02


കൂരാച്ചുണ്ട്‌: പതിയില്‍ ജംഗ്‌ഷനില്‍ അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറിയിടിച്ച്‌ ട്രാന്‍സ്‌ഫോമറിന്റെ സംരക്ഷണ ഭിത്തിയും രണ്ടു വൈദ്യുത പോസ്‌റ്റും തകര്‍ന്നു. കോളനിമുക്ക്‌, കൈതക്കൊല്ലി, പൊറാളി, എരപ്പാംതോട്‌ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായി. എഴുപത്തയ്ായിയരം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു.










from kerala news edited

via IFTTT

ക്വാറി സമരത്തിനു പിന്നാലെ മണല്‍ വിതരണവും നിലച്ചു











Story Dated: Wednesday, February 25, 2015 03:02


കോഴിക്കോട്‌: കടവുകളില്‍ നിന്നു മണലെടുക്കാനുള്ള അനുമതി പിന്‍വലിച്ചതോടെ നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധി. ഒരുഭാഗത്ത്‌ ക്വാറി ഉടമകളുടെ സമരം നടക്കുമ്പോള്‍ തന്നെ മണല്‍ ലഭ്യതയും ഇല്ലാതാവുന്നത്‌ സാധാരക്കാര്‍ക്ക്‌ ഇരുട്ടടിയാവും.മൂന്നുമാസത്തേക്ക്‌ മണല്‍ വാരുന്നതിനായി നല്‍കിയ താല്‍ക്കാലിക ഉത്തരവിന്റെ കാലാവധി കഴിഞ്ഞതോടെ വെട്ടിലായത്‌ ചെറുകിട കരാറുകാരും സാധാരണക്കാരുമാണ്‌.


ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലാണ്‌ ത്രിതല പഞ്ചായത്തുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലും നടക്കുന്നത്‌. രാവും പകലും പ്രവൃത്തികള്‍ നടന്നാല്‍ മാത്രമേ മാര്‍ച്ച്‌ 31-നകം പ്രവൃത്തികള്‍ പൂര്‍ത്തിയാവുകയുള്ളു എന്നതാണ്‌ കരാറുകാരെ വലയ്‌ക്കുന്നതെങ്കില്‍ മണല്‍ പ്രശ്‌നത്തില്‍ മാഫിയകളുടെ ഇടപെടലാണ്‌ സാധാരണക്കാര്‍ക്ക്‌ തലവേദനയാകുന്നത്‌.


ഇതുവരെ കരിഞ്ചന്തയില്‍ മണലിന്‌ ആവശ്യക്കാരില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ നിര്‍മാണം സ്‌തംഭിച്ചതോടെ സാധാരണക്കാരും മണല്‍മാഫിയയെ ആശ്രയിക്കേണ്ട അവസ്‌ഥയാണ്‌. മണലിന്‌ അനുമതി ഉണ്ടായിരുന്ന കാലഘട്ടത്തില്‍ പഞ്ചായത്തിലെയും മറ്റും ഉദ്യോഗസ്‌ഥരുമായുള്ള ബന്ധം മൂലം വ്യാപകമായി അടിച്ചുകൂട്ടിയ മണലുകള്‍ ഇനി വന്‍ തുകയ്‌ക്ക് മറിച്ചുവില്‍ക്കും.


ജില്ലയില്‍ താല്‍ക്കാലിക മണല്‍ വാരലിന്‌ അനുമതി നല്‍കിയ സന്ദര്‍ഭത്തില്‍ ലോഡിന്‌ 5000-6000 രൂപയായിരുന്നു മാഫിയകള്‍ ഉപയോക്‌താക്കളില്‍ നിന്ന്‌ ഈടാക്കിയിരുന്നത്‌. പഞ്ചായത്തില്‍ നിന്നു ടോക്കണ്‍ ലഭിക്കുന്നതു പ്രകാരം ഒരലോഡ്‌ മണിന്‌ 2000 രൂപമാത്രം ഉള്ളപ്പോഴായിരുന്നു ഇത്‌. കഴിഞ്ഞദിവസം മുതല്‍ ഇത്‌ 8000 രൂപയായി .


ഇതിനിടെ ക്വാറിയുടെ പ്രവര്‍ത്തനവും നിശ്‌ചലമായതോടെ നിര്‍മാണ മേഖലയാകെ സ്‌തംഭനാവസ്‌ഥയിലാണ്‌. ചെങ്കല്ലും ബോളറും കിട്ടാനില്ല. പ്രവൃത്തികള്‍ ആകെ സ്‌തംഭനാവസ്‌ഥയിലാണ്‌. ഇതിനൊപ്പം മണലും കിട്ടാക്കനിയായി. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ്‌ അടുത്തു വരുന്ന സാഹചര്യത്തില്‍ വലിയൊരുവിഭാഗം തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ എത്രയും പെട്ടെന്ന്‌ പരിഹാരം കാണണമെന്ന ആവശ്യവും ശക്‌തമാണ്‌. മണല്‍ ലഭിക്കാതാവുകയും ക്വാറികളിലെ സമരം മൂലം പകരമായി ഉപയോഗിക്കുന്ന എം.സാന്‍ഡ്‌ ലഭിക്കാതെ വരികയും ചെയ്‌താല്‍ നിര്‍മാണ മേഖല പാടെ സ്‌തംഭിക്കുമെന്ന കാര്യം ഉറപ്പാണ്‌. അതിനാല്‍ തന്നെ ഈ രണ്ടുകാര്യങ്ങളിലും ഉടന്‍ തീരുമാനം വേണമെന്ന ആവശ്യം ശക്‌തമാണ്‌.


കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്‌ പ്രകാരമുള്ള ക്വാറികള്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന്‌ വ്യവസായ വകുപ്പ്‌ കോടതിയെ അറിയിച്ച പശ്‌ചാത്തലത്തിലാണ്‌ ക്വാറി, ക്രഷര്‍ ഉടമകള്‍ സമരം തുടങ്ങിയത്‌. ഇത്‌ പിന്‍വലിക്കണമെന്നാണ്‌ ക്വാറി ഉടമകളുടെ ആവശ്യം. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവ്‌ പ്രകാരം വന്‍കിട കുത്തക ക്വാറികള്‍ക്ക്‌ മാത്രമേ പ്രവര്‍ത്തിക്കാനാകൂ. സിമന്റ വ്യവസായം പോലെ മണലും മെറ്റലും ചാക്കുകളില്‍ പായ്‌ക്കിംഗ്‌ നടത്തി ആവശ്യക്കാരെ കൊള്ളയടിക്കാനുള്ള ചില കുത്തകളുടെ നീക്കമാണ്‌ ഉത്തരവിന്റെ പിന്നിലെന്നാണ്‌ ആരോപണം. ലൈസന്‍സ്‌ കാലാവധി കഴിഞ്ഞ ക്വാറി, ക്രഷര്‍, പാറമടകള്‍ എന്നിവയ്‌ക്ക് ലൈസന്‍സ്‌ പുതുക്കി നല്‍കിട്ടില്ല. ലൈസന്‍സ്‌ ഇല്ലാതെ ക്വാറികളില്‍ നിന്നു ലോഡ്‌ ഇറക്കിയാല്‍ ഉടമക്ക്‌ പിഴയും തടവും ലഭിക്കുമെന്നാണ്‌ ഉത്തരവില്‍ പറയുന്നത്‌.ഇതും ക്വാറി ഉടകളുടെ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌.










from kerala news edited

via IFTTT

കഞ്ചാവുമായി യുവാവ്‌ പിടിയില്‍











Story Dated: Wednesday, February 25, 2015 03:02


കോഴിക്കോട്‌: വീട്ടില്‍ സൂക്ഷിച്ച 200ഗ്രാം കഞ്ചാവുമായി യുവാവ്‌ പിടിയില്‍. ഇന്നലെ രാത്രി 10.30നാണ്‌ പെരിക്കളം മുണ്ടക്കല്‍ സ്വദേശി സുനിലിനെ കഞ്ചാവുമായി വീട്ടില്‍ നിന്ന്‌ അറസ്‌റ്റ് ചെയ്‌തത്‌. കഞ്ചാവ്‌ വില്‍പ്പനയുടെ പേരില്‍ മുന്‍പും ഇയാള്‍അറസ്‌റ്റിലായിട്ടുണ്ടെന്ന്‌ കുന്ദമംഗലം പോലീസ്‌ പറഞ്ഞു. എസ്‌.ഐ മാരായ എസ്‌. സജീവ്‌, കെ.ജെ. ജോസഫ്‌ എന്നിവരുടെ നേതൃത്വത്തില്‍ സി.പി.ഒ മഹേഷ്‌ ബാബു, ശരത്ത്‌ എന്നിവര്‍ ചേര്‍ന്നാണ്‌ യുവാവിനെ അറസ്‌റ്റ് ചെയ്‌തത്‌.










from kerala news edited

via IFTTT

തൂണേരി സംഭവം: ഒരാള്‍കൂടി അറസ്‌റ്റില്‍











Story Dated: Wednesday, February 25, 2015 03:02


നാദാപുരം: തൂണേരിയില്‍ അക്രമ സംഭവത്തില്‍ വീടുകളാക്രമിച്ചെന്ന കേസില്‍ ഒരാളെ കൂടി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. വെളളൂര്‍ കോടഞ്ചേരി കിഴക്കയില്‍ കേളപ്പ(69)നെയാണ്‌ ഇന്നലെ അറസ്‌റ്റ് ചെയ്‌തത്‌് . ഇയാള്‍ മൂന്ന്‌ കേസുകളില്‍ പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT

ജില്ലാ കലക്‌ടറെത്തിയപ്പോള്‍ ജനം പരാതിക്കെട്ടഴിച്ചു











Story Dated: Wednesday, February 25, 2015 03:02


നാദാപുരം: യുവാവിനെ കൊലപ്പെടുത്തിയതിന്‌ പിന്നാലെ വെള്ളൂര്‍,കോടഞ്ചേരി ഭാഗങ്ങളില്‍ അരങ്ങേറിയ അക്രമത്തെ തുടര്‍ന്ന്‌ വീടുകള്‍ നഷ്‌ടപ്പെട്ടവരുടെ തേങ്ങലുകളായിരുന്നു ഇന്നലെ കലക്‌ടര്‍ക്ക്‌ മുമ്പില്‍.പഴയ കലക്‌ടര്‍ സംഭവം നടന്ന്‌ ദിവസങ്ങള്‍ കഴിഞ്ഞ്‌ മുഖ്യമന്ത്രി വരുമ്പോള്‍ മാത്രമാണ്‌ വന്നതെന്ന പരാതി നിലനില്‍ക്കുന്നതിനിടയിലാണ്‌ പുതുതായി ചാര്‍ജെടുത്ത കലക്‌ടര്‍ എന്‍.പ്രശാന്ത്‌ പിറ്റേ ദിവസം തന്നെ കോടഞ്ചേരിയിലും,വെള്ളൂരിലുമെത്തിയത്‌.


ആദ്യം കൊല്ലപ്പെട്ട ഷിബിന്റെ വീട്ടിലാണ്‌ കലക്‌ടരെത്തിയത്‌. യുവത്വത്തിലേക്ക്‌ കാലെടുത്തുവച്ച്‌ ഏറെ പ്രതീക്ഷ പുലര്‍ത്തിയ യുവാവിന്റെ വേര്‍പാടിന്റെ ദു:ഖം ആ പ്രദേശത്തും വീട്ടിലും തളംകെട്ടി നല്‍ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന്‌ പത്തോളം തകര്‍ക്കപ്പെട്ട വീടുകലും കലക്‌ടര്‍ സന്ദര്‍ശിച്ചു.വീടുകള്‍ പൂര്‍ണമായും നഷ്‌ടപ്പെട്ട്‌ അന്തിയുറങ്ങാന്‍ ബന്ധുക്കളെയും മറ്റും ആശ്രയിക്കുന്ന തങ്ങള്‍ക്ക്‌ ഇതുവരെ സ്വാന്തന വാക്കുകള്‍ മാത്രമാണ്‌ ലഭിച്ചതെന്ന്‌ സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ കലക്‌ടറെ ബോധ്യപ്പെടുത്തി. കുടിവെള്ളം പോലും ഇല്ലാത്ത സ്‌ഥിതിയും കലക്‌ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. മലിനപ്പെടുത്തിയ കിണറുകളും അദ്ദേഹം കണ്ടു.










from kerala news edited

via IFTTT

ഡോക്‌ടര്‍മാരെ നിയമിച്ചില്ല; കുറ്റ്യാടി താലൂക്ക്‌ ആശുപത്രിയെ തകര്‍ക്കാന്‍ നീക്കം











Story Dated: Wednesday, February 25, 2015 03:02


കുറ്റ്യാടി: മലയോര മേഖലയിലെ കിടത്തിചികിത്സാ സൗകര്യമുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയായ കുറ്റ്യാടിയില്‍ ആവശ്യത്തിന്‌ ഡോക്‌ടര്‍മാരെ നിയമിക്കാത്തിന്റെ പിന്നില്‍ സ്വകാര്യ ആശുപത്രി സമ്മര്‍ദമെന്ന്‌ ആരോപണം.


ആയിരത്തോളം രോഗികള്‍ ദിവസവും പരിശോധനക്കായി എത്തുന്ന താലൂക്ക്‌ ആശുപത്രിയില്‍ നൂറിലേറെ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്‌. പ്രസവ സൗകര്യം, മെച്ചപ്പെട്ട ഓപ്പറേഷന്‍ തീയേറ്റര്‍, പോസ്‌റ്റ്മോര്‍ട്ടം സംവിധാനം, വിവിധ പരശോധന നടത്തുന്നതിനുള്ള ലബോറട്ടറി എന്നിവയും ഇവിടെയുണ്ട്‌.


പ്രസവ, എല്ല്‌രോഗ വിഭാഗത്തില്‍ പ്രഗത്ഭരായിരുന്ന ഡോക്‌ടര്‍മാരില്‍ രണ്ടുപേര്‍ തുടര്‍ പഠനത്തിനും ഒരാള്‍ പ്രസവാവധിയിലും പോയതോടെ പ്രസവ വാര്‍ഡ്‌ അടച്ചു പൂട്ടിയിരിക്കയാണ്‌. സാധാരണക്കാരും സമ്പന്നരുമൊക്കെ പ്രസവത്തിനായും എല്ലുരോഗ ചികിത്സക്കായും കുറ്റ്യാടി ആശുപത്രിയിയാണ്‌ കുറെക്കാലമായി എത്താറുള്ളത്‌. കുറ്റ്യാടിയിലും പരിസരങ്ങളിലും കൂണുപോലെ മുളച്ച്‌ പൊന്തി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ മിക്കതും ഇത്‌ കാരണം രോഗികളില്ലാതെ അടച്ച്‌ പൂട്ടേണ്ട സ്‌ഥിതിയുമുണ്ടായിരുന്നു. അവധിയില്‍ പോയ ഡോക്‌ടര്‍മാര്‍ക്ക്‌ പകരം നിയമനം നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ തയ്ായറാവാത്തതില്‍ പ്രതിഷേധം ഉയരുന്നണ്ട്‌.


ഇത്‌ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം. രോഗികള്‍ക്കാവശ്യമായ പരിശോധനകള്‍ നടത്താന്‍ ആശുപത്രിയിലുള്ള ലബോറട്ടറിയില്‍ തന്നെ സൗകര്യമുള്ളതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താറുമാറാക്കാന്‍ സ്വകാര്യ ലാബുകാരും നീക്കം നടത്തുന്നുണ്ട്‌.










from kerala news edited

via IFTTT

എണ്‍പതുകാരിയെ കാണാനില്ലെന്ന്‌ പരാതി











Story Dated: Wednesday, February 25, 2015 03:03


കല്‍പ്പറ്റ: പനമരം പഞ്ചായത്ത്‌ ഒമ്പതാം വാര്‍ഡിലെ പരക്കുനി കൈതയ്‌ക്കല്‍ സ്വദേശിയായ നാരായണി(80)യെ കണ്ടെത്താന്‍ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കണമെന്ന്‌ മക്കളും പ്രദേശവാസികളും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ മാസം എട്ടിന്‌ ഓട്ടോറിക്ഷയില്‍ കയറി പച്ചക്കറി വാങ്ങാനായി പനമരത്ത്‌ പോയതായിരുന്നു നാരായണി.


തുടര്‍ന്ന്‌ പനമരം പോലീസില്‍ പരാതി നല്‍കി. ബന്ധുവീടുകളിലും ക്ഷേത്രങ്ങളിലും അനാഥമന്ദിരങ്ങളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. നാരായണിയെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മകള്‍ ലക്ഷ്‌മി ജില്ലാ പോലീസ്‌ മേധാവിക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. പത്രസമ്മേളനത്തില്‍ നാരായണിയുടെ മക്കളായ ലക്ഷ്‌മി, മാളു, കമല, പ്രദേശവാസികളായ എം.എ. ചാക്കോ, കുട്ടിവോടന്‍, കെ.എം. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT