121

Powered By Blogger

Tuesday, 24 February 2015

ഡോക്‌ടര്‍മാരെ നിയമിച്ചില്ല; കുറ്റ്യാടി താലൂക്ക്‌ ആശുപത്രിയെ തകര്‍ക്കാന്‍ നീക്കം











Story Dated: Wednesday, February 25, 2015 03:02


കുറ്റ്യാടി: മലയോര മേഖലയിലെ കിടത്തിചികിത്സാ സൗകര്യമുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയായ കുറ്റ്യാടിയില്‍ ആവശ്യത്തിന്‌ ഡോക്‌ടര്‍മാരെ നിയമിക്കാത്തിന്റെ പിന്നില്‍ സ്വകാര്യ ആശുപത്രി സമ്മര്‍ദമെന്ന്‌ ആരോപണം.


ആയിരത്തോളം രോഗികള്‍ ദിവസവും പരിശോധനക്കായി എത്തുന്ന താലൂക്ക്‌ ആശുപത്രിയില്‍ നൂറിലേറെ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്‌. പ്രസവ സൗകര്യം, മെച്ചപ്പെട്ട ഓപ്പറേഷന്‍ തീയേറ്റര്‍, പോസ്‌റ്റ്മോര്‍ട്ടം സംവിധാനം, വിവിധ പരശോധന നടത്തുന്നതിനുള്ള ലബോറട്ടറി എന്നിവയും ഇവിടെയുണ്ട്‌.


പ്രസവ, എല്ല്‌രോഗ വിഭാഗത്തില്‍ പ്രഗത്ഭരായിരുന്ന ഡോക്‌ടര്‍മാരില്‍ രണ്ടുപേര്‍ തുടര്‍ പഠനത്തിനും ഒരാള്‍ പ്രസവാവധിയിലും പോയതോടെ പ്രസവ വാര്‍ഡ്‌ അടച്ചു പൂട്ടിയിരിക്കയാണ്‌. സാധാരണക്കാരും സമ്പന്നരുമൊക്കെ പ്രസവത്തിനായും എല്ലുരോഗ ചികിത്സക്കായും കുറ്റ്യാടി ആശുപത്രിയിയാണ്‌ കുറെക്കാലമായി എത്താറുള്ളത്‌. കുറ്റ്യാടിയിലും പരിസരങ്ങളിലും കൂണുപോലെ മുളച്ച്‌ പൊന്തി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ മിക്കതും ഇത്‌ കാരണം രോഗികളില്ലാതെ അടച്ച്‌ പൂട്ടേണ്ട സ്‌ഥിതിയുമുണ്ടായിരുന്നു. അവധിയില്‍ പോയ ഡോക്‌ടര്‍മാര്‍ക്ക്‌ പകരം നിയമനം നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ തയ്ായറാവാത്തതില്‍ പ്രതിഷേധം ഉയരുന്നണ്ട്‌.


ഇത്‌ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം. രോഗികള്‍ക്കാവശ്യമായ പരിശോധനകള്‍ നടത്താന്‍ ആശുപത്രിയിലുള്ള ലബോറട്ടറിയില്‍ തന്നെ സൗകര്യമുള്ളതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താറുമാറാക്കാന്‍ സ്വകാര്യ ലാബുകാരും നീക്കം നടത്തുന്നുണ്ട്‌.










from kerala news edited

via IFTTT