Story Dated: Tuesday, February 24, 2015 07:19

മെല്‍ബണ്‍: 2019 ലോകകപ്പില്‍ ടീമുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ സച്ചിന് തെന്‍ഡുല്‍ക്കര്‍. അടുത്ത ലോകകപ്പില്‍ ടീമുകളുടെ എണ്ണം പത്തായി കുറയ്ക്കാനാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ നീക്കം. എന്നാല്‍ ഈ നീക്കത്തോട് തനിക്ക് യോജിപ്പില്ലെന്ന് സച്ചിന് പറഞ്ഞു. അഫ്ഗാനിസ്ഥാന്, അയര്‍ലണ്ട് തുടങ്ങിയ ചെറിയ രാജ്യങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് സച്ചിന് ആവശ്യപ്പെട്ടു.
കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ മാത്രമെ ചെറിയ ടീമുകള്‍ക്ക് മുന്നോട്ട് വരാനാകൂ. ക്രിക്കറ്റിന് ഗുണമുണ്ടാകണമെങ്കില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തണം. എന്നാല്‍ നിലവാരം കുറയാതെ ശ്രദ്ധിക്കണം. കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ അവസരം ലഭിക്കുന്നതോടെ ചെറിയ ടീമുകളുടെ നിലവാരം മെച്ചപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്നും സച്ചിന് പറഞ്ഞു.
2019ല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ടീമുകളുടെ എണ്ണം പത്തായി ചുരുക്കാന്‍ ഉദ്ദേശിക്കുന്നതായി ഐ.സി.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡേവ് റിച്ചാറര്ഡ്സണ് വെളിപ്പെടുത്തിയിരുന്നു. ടീമുകളുടെ എണ്ണം കുറയ്ക്കുന്നത് ലോകകപ്പിന്റെ ആവേശം വര്‍ധിപ്പിക്കുകയും എല്ലാ ടീമുകള്‍ക്കും പരസ്പരം മത്സരിക്കാന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
from kerala news edited
via
IFTTT
Related Posts:
ഗാസിയാബാദില്‍ കെട്ടിടം തകര്‍ന്ന് ഒരു മരണം Story Dated: Monday, December 1, 2014 08:10ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് ഒരു മരണം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഗാസിയാബാദിലെ ട്രോണിക്കയിലായിരുന്നു അപകടം. പരിക്കേറ… Read More
ആക്രമിക്കാന്‍ ശ്രമിച്ച യുവാക്കളെ കൈകാര്യം ചെയ്ത യുവതികളെ റിപ്പബ്ലിക് ദിനത്തില്‍ ആദരിക്കും Story Dated: Monday, December 1, 2014 07:39ന്യൂഡല്‍ഹി: ബസിനുള്ളില്‍ ആക്രമിക്കാന്‍ ശ്രമിച്ച യുവാക്കളെ കൈകാര്യം ചെയ്ത യുവതികളെ റിപ്പബ്ലിക് ദിനത്തില്‍ ആദരിക്കും. ഹരിയാന സര്‍ക്കാരാണ് ഇക്കര്യം അറിയിച്ചത്. വെള്ളിയാഴ്ചയാണ്… Read More
സര്‍വകലാശാല മൂന്നാം ഭേദഗതി ബില്‍ പ്രതിപക്ഷം കീറിയെറിഞ്ഞു Story Dated: Monday, December 1, 2014 08:17തിരുവനന്തപുരം: സര്‍വകലാശാല മൂന്നാം ഭേദഗതി ബില്‍ പ്രതിപക്ഷം കീറിയെറിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സ്വാശ്രയ കോളജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കുന്നതാണ് ബില്‍. ബില്‍ പാസാക്കാന്‍ കൂട്ടു… Read More
രാജ്യാന്തര ചലച്ചിത്രമേള: ഡാന്‍സിംഗ് അറബ്സ് ഉദ്ഘാടന ചിത്രം Story Dated: Monday, December 1, 2014 08:23തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 12 മുതല്‍ തിരുവനന്തപുരത്ത് ആരംഭിക്കും. 19 വരെ നടക്കുന്ന മേളയില്‍ 140 ചിത്രങ്ങളാണ് ആസ്വാദകരെ തേടിയെത്തുന്നത്. മേളയുടെ പ്രധാ… Read More
വിശുദ്ധ പദവി: ഇറ്റലിയിലെത്തിയ നൂറിലധികം മലയാളികള്‍ ജോലി തേടി മുങ്ങി? Story Dated: Monday, December 1, 2014 08:00കൊച്ചി: ചാവറയച്ചന്റെയും ഏവുപ്രാസ്യമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയ നൂറിലധികം മലയാളികള്‍ നാട്ടിലേക്ക് മടങ്ങിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്… Read More