Story Dated: Wednesday, February 25, 2015 03:03
പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിന് 28നു കൊടിയേറും. 10ന് ആറാട്ടോടെ സമാപിക്കും. 28ന് ഉച്ചയ്‌ക്ക് 12 ന് അന്നദാനം, വൈകിട്ട് ആറിന് സോപാനസംഗീതം, രാത്രി 7.45 നും 8.33 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി അടിമുറ്റത്ത്‌മഠം പരമേശ്വര ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം, എട്ടിന് നൃത്തനൃത്യങ്ങള്‍, 10 ന് സംഘചേതനയുടെ നാടകം.
ഉല്‍സവ ദിനങ്ങളില്‍ ഉച്ചയ്‌ക്ക് 12 ന് അന്നദാനം, ഉച്ച കഴിഞ്ഞ് രണ്ടിന് ഉല്‍സവബലി ദര്‍ശനം. ഒന്നിന് രാത്രി ഏഴിന് സച്ചിന്‍ കുമ്പഴയുടെ സംഗീതസദസ്, 8.30 ന് പ്രിന്‍സ് കൈപ്പട്ടൂര്‍ നയിക്കുന്ന ഭക്‌തിഗാനമേള, 10.30 ന് നൃത്തനൃത്യങ്ങള്‍.രണ്ടിന് രാത്രി ഏഴിനു സമ്പൂര്‍ണ ശാസ്‌താംപാട്ട്, 10 ന് പടയണി. മൂന്നിന് രാത്രി 7.30 ന് കൊല്ലം വിജയലക്ഷ്‌മിയുടെ കഥാപ്രസംഗം, 10 ന് മേജര്‍ സെറ്റ് കഥകളി. നാലിന് രാത്രി ഏഴിന് നൃത്തസന്ധ്യ, 10 ന് മേജര്‍സെറ്റ് കഥകളി. അഞ്ചിന് വൈകിട്ട് 3.30 ന് നല്ലൂര്‍ ദേശം അവതരിപ്പിക്കുന്ന മലയാലപ്പുഴ പൂരം. പാറമേക്കാവ് പൂരസമിതിയുടെ കുടമാറ്റവും പാണാവള്ളി ഉമേഷ് മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും നടക്കും.
കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ പൂരം ഉദ്‌ഘാടനം ചെയ്യും. മേജര്‍ രവി മുഖ്യാതിഥി ആയിരിക്കും. രാത്രി എട്ടിന് സംഗീതസന്ധ്യ, 10.30 ന് കൊച്ചിന്‍ നവോദയ അവതരിപ്പിക്കുന്ന കോമഡി ഷോ. ആറിന് രാത്രി എട്ടിന് നൃത്തസന്ധ്യ, 11 ന് ഹരിശ്രീ അശോകന്‍ നയിക്കുന്ന മെഗാഷോ.ഏഴിനു രാത്രി ഏഴിന് ആധ്യാത്മിക പ്രഭാഷണം, ഒമ്പതിന് ഏറത്തു കരയുടെ നിര്‍ധന കുടുംബത്തിന് ഒരു ഭവനം പദ്ധതിയുടെ ഉദ്‌ഘാടനം, 10 ന് രമേഷ് പിഷാരടിയും ധര്‍മജനും നയിക്കുന്ന കോമഡി മെഗാഷോ.
എട്ടിന് രാത്രി ഒമ്പതിന് മധുരൈ ശിങ്കാരവേലന്‍ നയിക്കുന്ന മധുരൈ ഓര്‍ക്കസ്‌ട്രയുടെ ഗാനമേള, 12 ന് അനീഷ് കുറിയന്നൂര്‍ അവതരിപ്പിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമഡി ഷോ. ഒമ്പതിന് രാത്രി ഏഴിന് രാജേഷ് രജനികാന്തിന്റെ ഭക്‌തിഗാനമേള, 9.30 ന് പ ള്ളിവേട്ട് എഴുന്നെള്ളിപ്പ്, ഒമ്പതിന് കെ.ആര്‍. പ്രസാദ് നയിക്കുന്ന നൃത്തനാടകം അഗ്നിപുത്ര.
10 ന് വൈകിട്ട് മൂന്നിന് ആനയൂട്ട്, നാലിന് ആറാട്ട് എഴുന്നെള്ളിപ്പ്, 5.30 ന് നാദസ്വരകച്ചേരി, രാത്രി എട്ടിന് കലാസന്ധ്യ, ഒമ്പതിന് മാതംഗി സത്യമൂര്‍ത്തിയുടെ സംഗീത സദസ്, 11.30 ന് ജയകേരളാ നൃത്തകലാലയം അവതരിപ്പിക്കുന്ന നൃത്തനാടകം ഭദ്രായനം.11 ന് പുലര്‍ച്ചെ രണ്ടിന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്, കൊടിയിറക്ക്, കരിമരുന്ന് പ്രയോഗം എന്നിവയോടെ ഉല്‍സവം സമാപിക്കുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് വി.എസ്. ഹരീഷ് ചന്ദ്രന്‍, സെക്രട്ടറി ആര്‍. അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
from kerala news edited
via IFTTT