സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവധി അനുവദിച്ചു
Posted on: 25 Feb 2015
ദുബായ്: യു.എ.ഇ.യില്‍ അടുത്ത അധ്യയനവര്‍ഷത്തില്‍ 14 അവധികള്‍ കൂടുതലായി ലഭിക്കും. വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള സ്‌കൂള്‍ കലണ്ടറിന് മന്ത്രിസഭ അംഗീകാരം നല്‍കിയ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സ്‌കൂള്‍ അവധിദിനങ്ങള്‍, പരീക്ഷാദിനങ്ങള്‍, പുതിയ പാഠ്യവര്‍ഷാരംഭം തുടങ്ങിയവ കലണ്ടറില്‍ വ്യക്തമാക്കുന്നുണ്ട്. കലണ്ടര്‍ പ്രകാരം അടുത്ത വിദ്യാലയവര്‍ഷത്തില്‍ പാഠ്യദിനങ്ങളുടെ എണ്ണം 175 ആയി ചുരുക്കി. നേരത്തെ ഇത് 189 ദിവസമായിരുന്നു. 2015-2016 വിദ്യാലയവര്‍ഷം തുടങ്ങുന്നത് ആഗസ്ത് 30-നായിരിക്കും. എന്നാല്‍, ആഗസ്ത് അഞ്ച് മുതല്‍ ജീവനക്കാര്‍ സ്‌കൂളുകളിലെത്തിത്തുടങ്ങണം. 2016 ജൂണ്‍ 23-നാണ് സ്‌കൂളുകള്‍ അടയ്ക്കുക. ജൂലായ് അഞ്ചിനേ ജീവനക്കാര്‍ക്കുള്ള അവധി ആരംഭിക്കുകയുള്ളൂ. ശീതകാല അവധിയായി മൂന്നാഴ്ചയും മാര്‍ച്ചില്‍ തുടങ്ങുന്ന വസന്തകാല അവധിക്ക് രണ്ടാഴ്ചയും അനുവദിച്ചിട്ടുണ്ട്.
രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ബാധകമാകുന്നതാണ് കലണ്ടര്‍. എന്നാല്‍, ഇന്ത്യയിലെ വിദ്യാലയവര്‍ഷ ക്രമമനുസരിച്ച് യു.എ.ഇ.യിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ പുതിയ വര്‍ഷത്തെ ക്ലാസുകള്‍ തുടങ്ങുന്നത് ഏപ്രിലിലാണ്. ഇന്ത്യയില്‍ ഓരോ വിദ്യാലയ വര്‍ഷവും അവസാനിക്കുന്നത് മാര്‍ച്ചിലാണ് എന്നതിനാലാണിത്.
from kerala news edited
via IFTTT