121

Powered By Blogger

Tuesday, 24 February 2015

നഗരസഭയുടെ ഷോപ്പിങ്‌ കോംപ്ലക്‌സുകള്‍ മാലിന്യ നിക്ഷേപകേന്ദ്രങ്ങളായി











Story Dated: Wednesday, February 25, 2015 03:02


വൈക്കം: മാലിന്യപ്രശ്‌നങ്ങളില്‍ വീര്‍പ്പുമുട്ടുന്ന നഗരസഭക്ക്‌ മറ്റൊരു വെല്ലുവിളിയായി ഷോപ്പിങ്‌ കോംപ്ലക്‌സുകള്‍ മാറുന്നു. നഗരത്തിലെ മാലിന്യപ്രശ്‌നങ്ങള്‍ക്ക്‌ ഒരു പരിധിവരെ പരിഹാരം ഉണ്ടാക്കിവരുമ്പോഴാണ്‌ അടുത്ത പ്രശ്‌നം തലപൊക്കുന്നത്‌.

നഗരസഭയുടെ പടിഞ്ഞാറെ നടയിലും, പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്‍ഡിലും പ്രവര്‍ത്തിക്കുന്ന ഷോപ്പിങ്‌ കോംപ്ലക്‌സുകളിലാണ്‌ മാലിന്യങ്ങള്‍ തള്ളുന്നത്‌. ഇതില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ തന്നെയാണ്‌ കെട്ടിടങ്ങളുടെ ഇടനാഴികളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്‌.


രാത്രി കാലങ്ങളില്‍ സമീപത്തുള്ള സ്‌ഥാപനങ്ങളും ഇവിടെ മാലിന്യങ്ങള്‍ തള്ളുന്നതായാണ്‌ പരാതി. ബസ്‌ സ്‌റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിങ്‌ കോംപ്ലക്‌സില്‍ മാലിന്യപ്രശ്‌നത്തോടൊപ്പം സാമൂഹ്യവിരുദ്ധരുടെ അതിക്രമങ്ങളുമുണ്ട്‌. സന്ധ്യ മയങ്ങിയാല്‍ ഇവിടെ മദ്യപാനവും കഞ്ചാവ്‌ വില്‍പ്പനക്കാരുടെ സാന്നിധ്യവുമുണ്ട്‌. മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ഷോപ്പിങ്‌ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനത്തിനുനേരെ അതിക്രമമുണ്ടായിരുന്നു. എസ്‌.എന്‍.ഡി.പി യൂണിയന്‍ ഓഫീസിന്‌ സമീപമുള്ള റോഡിലും മാലിന്യങ്ങള്‍ തള്ളുന്നത്‌ പതിവാണ്‌. യൂണിയന്‍ ഓഫീസിലെത്തുന്നവര്‍ക്ക്‌ മൂക്കുപൊത്തി സഞ്ചരിക്കേണ്ട ഗതികേടാണ്‌. മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ പോലീസ്‌ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നതാണ്‌ ജനകീയ ആവശ്യം.










from kerala news edited

via IFTTT