ഷിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സിലിനു നവനേതൃത്വം
Posted on: 24 Feb 2015
ഷിക്കാഗോ: ഷിക്കാഗോയിലെ ക്രൈസ്തവ സഭകളുടെ ഐക്യസംഘടനയായ എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കോരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയ്ക്ക് നവനേതൃത്വം.
ഫിബ്രവരി 10 ന് ബെല്‍വുഡ് സെന്റ് ഗ്രിഗോറിയാസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ വാര്‍ഷിക യോഗം പുതിയവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരെ തിരഞ്ഞെടുത്തു.
ഷിക്കാഗോയിലെ തിരുമേനിമാരായ മാര്‍ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളായ എക്യുമെനിക്കല്‍ കൗണ്‍സിലിന് ഫാ.ഡാനിയേല്‍ ജോര്‍ജ് (പ്രസിഡന്റ്), സോനു സ്‌കറിയ(വൈ.പ്രസിഡന്റ്), ജോര്‍ജ് പണിക്കര്‍ (സെക്രട്ടറി), മാത്യു മാപ്ലേട്ട്(ജോ.സെക്രട്ടറി), മാത്യൂസ് ജോര്‍ജ്(ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കും.
ഫാ.എബി ചാക്കോ(യൂത്ത് കോര്‍ഡിനേറ്റര്‍ധ, ആഗ്നസ് തെങ്ങുംമൂട്ടില്‍, ഡെല്‍സി മാത്യു, ബേബി മത്തായി(വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്‌സ്), ജെയിംസണ്‍ മത്തായി, ബെന്നി പരിമണം (പബ്ലിസിറ്റി) എന്നിവര്‍ വിവിധ കമ്മിറ്റികളില്‍ കൗണ്‍സിലില്‍ പ്രവര്‍ത്തിക്കുന്നു. രഞ്ജന്‍ എബ്രഹാമിനെ ഓഡിറ്ററായി തിരഞ്ഞെടുത്തു.
വാര്‍ത്ത അയച്ചത് : ബെന്നി പരിമണം
from kerala news edited
via IFTTT