Story Dated: Wednesday, February 25, 2015 03:02
വൈക്കം: മണ്ഡലത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ വൈക്കം-വെച്ചൂര്‍ റോഡില്‍ കെണിയൊരുക്കി വന്‍ കുഴികള്‍. റോഡ് പുനര്‍നിര്‍മാണം ആവശ്യപ്പെട്ടു നടന്ന സമരങ്ങളെത്തുടര്ന്നു എസ്റ്റിമേറ്റ് അടക്കമുള്ള നടപടിക്കു തുടക്കമായെങ്കിലും എല്ലാം കടലാസിലൊതുങ്ങി. തോട്ടുവക്കം പാലം മുതല്‍ ബണ്ട് റോഡ് ജങ്ഷന് വരെയുള്ള റോഡിലെ യാത്ര ഏറെ ദുരിതപൂര്‍ണമാണ്.
എറണാകുളം ഭാഗത്തുനിന്നും കുമരകത്തിന്റെയും വെച്ചൂരിന്റെയും കായല്‍ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിദേശികളാണ് റോഡിന്റെ ശോച്യാവസ്ഥയില്‍ ഏറെ ബുദ്ധിമുട്ടുന്നത്. സന്ധ്യ മയങ്ങിയാല്‍ വലിപ്പവ്യത്യാസമില്ലാതെ വാഹനങ്ങളെല്ലാം റോഡിലെ കുഴിയില്‍വീണ് അപകടത്തില്‍പ്പെടുന്നു. ഇരുചക്ര വാഹനങ്ങളാണു കൂടുതലായി റോഡിന്റെ ശോച്യാവസ്ഥയില്‍ അകപ്പെടുന്നത്. ഇടക്കാലത്ത് റോഡില്‍ പണികള്‍ നടന്നെങ്കിലും ഇതെല്ലാം വഴിപാടായി മാറി.
ആലത്തൂര്‍ ജംഗ്ഷന് സമീപം റോഡില്‍ രൂപപ്പെട്ട കുഴിയില്‍ പൊതുമരാമത്ത് വകുപ്പു നടത്തിയ മിനുക്കു പണികള്‍ കൂടുതല്‍ കലുഷിതമായി. പണികള്‍കൊണ്ട് അപകടങ്ങള്‍ ഏറിയതല്ലാതെ ഒരു ഗുണവുമുണ്ടായില്ല. തലയോലപ്പറമ്പ്-വൈക്കം റോഡ് നവീകരിച്ചതുപോലെ വൈക്കം-വെച്ചൂര്‍ റോഡിനെയും പുനര്നിര്മിക്കണമെന്നതാണ് ജനകീയ ആവശ്യം. എന്നാല്‍ ഈ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തുവാന്‍ എം.പിയും എം.എല്‍.എയുമെല്ലാം തയ്യാറാകുന്നില്ലെന്നതാണ് റോഡിനെ വലയ്ക്കുന്ന പ്രധാനപ്രശ്നം.
from kerala news edited
via
IFTTT
Related Posts:
വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് സ്കൂള്‍ ബസ് ഇടിച്ചുകയറി മൂന്നു പേര്‍ക്ക് പരുക്ക് Story Dated: Friday, January 9, 2015 09:37ആലപ്പുഴ: കലവൂര്‍ കെ.എസ്.ഡി.പി ജംഗ്ഷനില്‍ വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് നിയന്ത്രണംവിട്ട സ്കൂള്‍ ബസ് ഇടിച്ചുകയറി മൂന്നു പേര്‍ക്ക് പരുക്കേറ്റു. from kerala news editedvia IFTTT… Read More
മേയറുടെയും ഡെപ്യൂട്ടി മേയറുടെയും രാജി ആവശ്യപ്പെട്ട് കൗണ്‍സില്‍ യോഗത്തില്‍ ബഹളം Story Dated: Friday, January 9, 2015 03:10കോഴിക്കോട്: മേയര്‍ക്കും ഡെപ്യൂട്ടിമേയര്ക്കുമെതിരായി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇരുവരുടെയും രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര പ്രമേയത്തിന് അനുമ… Read More
നാടകാവതരണത്തിനായി വെള്ളിമാടുകുന്നില്‍ തിയറ്റര്‍ നിര്‍മിക്കും:മന്ത്രി മുനീര്‍ Story Dated: Friday, January 9, 2015 03:10കോഴിക്കോട്: നാടകാവതരണത്തിനായി വെള്ളിമാടുകുന്ന് ജെന്‍ഡര്‍പാര്‍ക്കില്‍ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി തിയറ്റര്‍ നിര്‍മ്മിക്കുമെന്ന് പഞ്ചായത്ത് സാമൂഹ്യനീതിവകുപ്പ് മന്ത്രി … Read More
മയക്കുമരുന്ന് ഇടപാട്: ജാക്കി ചാന്റെ മകന് ജയിലില്‍ Story Dated: Friday, January 9, 2015 09:49ബീജിംഗ്: ഹോളിവുഡ് ആക്ഷന്‍ ഹീറോ ജാക്കി ചാന്റെ മകന് ജെയ്സീ ചാന് (32) ആറു മാസം തടവുശിക്ഷ. മയക്കുമരുന്ന് കേസിലാണ് ചൈനയിലെ ഡോങ്ചെങ് ജില്ലാ കോടതി ജെയ്സീയെ ശിക്ഷിച്ചത്. 2,000 യുവാന്‍… Read More
പാശ്ചാത്യ രാജ്യങ്ങളില്‍ അല്കെ്വായ്ദ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് Story Dated: Friday, January 9, 2015 08:51ലണ്ടന്‍: അല്‍ കെ്വായ്ദ സിറിയയില്‍ ഇരുന്നുകൊണ്ട് പാശ്ചാത്യ രാജ്യങ്ങളില്‍ കുടുതല്‍ നാശം വിതയ്ക്കാനുള്ള പദ്ധതിയൊരുക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടന്റെ എംഐ5 രഹസ്യാന്വേഷണ വിഭ… Read More