Story Dated: Wednesday, February 25, 2015 03:03
പത്തനംതിട്ട: മൈലപ്ര ശാലേം മര്‍ത്തോമ്മ പള്ളിയുടെ സെമിത്തേരിയിലെ കല്ലറ തകര്‍ത്ത സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ആവശ്യപ്പെട്ടു.തുടര്‍ച്ചയായ രണ്ടു രാത്രികളിലാണ് അക്രമികള്‍ കല്ലറ തകര്‍ത്തത്. ആദ്യം ദിവസം കല്ലറ തകര്‍ക്കപ്പെട്ടപ്പോള്‍ പോലീസ് ആവശ്യമായ അന്വേഷണം നടത്തി അക്രമികള്‍ക്കായി തെരച്ചില്‍ നടത്താത്തതിനാലാണ് പിറ്റേന്നും ഇത് ആവര്‍ത്തിച്ചത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് അക്രമ പ്രവര്‍ത്തനം നടത്തുന്നത് ജില്ലയില്‍ നിത്യമായി കൊണ്ടിരിക്കുകയാണ്.
പള്ളികളുടെ കുരിശടികളും ക്ഷേത്രങ്ങളുടെ വഞ്ചികകളും തകര്‍ക്കപ്പെടുന്നു. ഇത്തരം സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ വേണ്ടത്ര ഗൗരവത്തോടെ പോലീസ് കാണാത്തതും അന്വേഷണം നടത്താത്തതും അക്രമ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നു.മൈലപ്ര പള്ളിയുടെ കല്ലറ തകര്‍ത്ത സംഭവത്തില്‍ ജില്ലാ പോലീസ് ചീഫിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും ഉദയഭാനു ആവശ്യപ്പെട്ടു. കല്ലറ തകര്‍ത്ത് അദ്ദേഹം സന്ദര്‍ശിച്ചു. രാജു ഏബ്രഹാം എം.എല്‍.എ, നഗരസഭാ കൗണ്‍സിലര്‍ കെ. അനില്‍കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
from kerala news edited
via IFTTT