Story Dated: Tuesday, February 24, 2015 07:50
ബാഗ്ദാദ്: സിറിയയില്‍ 90 ക്രൈസ്തവരെ ഐ.എസ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. വടക്കു കിഴക്കന്‍ സിറിയയിലെ അസിറിയന്‍ വിഭാഗത്തില്‍പെട്ട ക്രൈസ്തവരെയാണ് തട്ടിക്കൊണ്ടുപോയത്.
കുര്‍ദിഷ് സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന തല്‍ ശാമിറാം, തല്‍ ഹെര്‍മസ് എന്നീ രണ്ടു ഗ്രാമങ്ങളില്‍ നിന്നാണ് ക്രൈസ്തവ വിശ്വാസികളെ ഭീകരര്‍ തട്ടിയെടുത്തത്. പ്രദേശം കുര്‍ദിഷ് സൈന്യത്തില്‍ നിന്നും ഐ.എസ്. പിടിച്ചെടുക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. തല്‍ ശാമിറാമില് നിന്നും 56 പേരെ ഐ.എസ്. തട്ടിക്കൊണ്ടു പോയതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
from kerala news edited
via IFTTT