Story Dated: Wednesday, February 25, 2015 03:02
നാദാപുരം: യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ വെള്ളൂര്‍,കോടഞ്ചേരി ഭാഗങ്ങളില്‍ അരങ്ങേറിയ അക്രമത്തെ തുടര്‍ന്ന് വീടുകള്‍ നഷ്‌ടപ്പെട്ടവരുടെ തേങ്ങലുകളായിരുന്നു ഇന്നലെ കലക്‌ടര്‍ക്ക് മുമ്പില്‍.പഴയ കലക്‌ടര്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞ് മുഖ്യമന്ത്രി വരുമ്പോള്‍ മാത്രമാണ് വന്നതെന്ന പരാതി നിലനില്‍ക്കുന്നതിനിടയിലാണ് പുതുതായി ചാര്‍ജെടുത്ത കലക്‌ടര്‍ എന്‍.പ്രശാന്ത് പിറ്റേ ദിവസം തന്നെ കോടഞ്ചേരിയിലും,വെള്ളൂരിലുമെത്തിയത്.
ആദ്യം കൊല്ലപ്പെട്ട ഷിബിന്റെ വീട്ടിലാണ് കലക്‌ടരെത്തിയത്. യുവത്വത്തിലേക്ക് കാലെടുത്തുവച്ച് ഏറെ പ്രതീക്ഷ പുലര്‍ത്തിയ യുവാവിന്റെ വേര്‍പാടിന്റെ ദു:ഖം ആ പ്രദേശത്തും വീട്ടിലും തളംകെട്ടി നല്‍ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് പത്തോളം തകര്‍ക്കപ്പെട്ട വീടുകലും കലക്‌ടര്‍ സന്ദര്‍ശിച്ചു.വീടുകള്‍ പൂര്‍ണമായും നഷ്‌ടപ്പെട്ട് അന്തിയുറങ്ങാന്‍ ബന്ധുക്കളെയും മറ്റും ആശ്രയിക്കുന്ന തങ്ങള്‍ക്ക് ഇതുവരെ സ്വാന്തന വാക്കുകള്‍ മാത്രമാണ് ലഭിച്ചതെന്ന് സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ കലക്‌ടറെ ബോധ്യപ്പെടുത്തി. കുടിവെള്ളം പോലും ഇല്ലാത്ത സ്‌ഥിതിയും കലക്‌ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. മലിനപ്പെടുത്തിയ കിണറുകളും അദ്ദേഹം കണ്ടു.
from kerala news edited
via IFTTT