121

Powered By Blogger

Tuesday, 24 February 2015

വില കുറഞ്ഞ എണ്ണ വാങ്ങി ധനക്കമ്മി കുറയ്ക്കണം - ആര്‍ബിഐ







വില കുറഞ്ഞ എണ്ണ വാങ്ങി ധനക്കമ്മി കുറയ്ക്കണം - ആര്‍ബിഐ


പുണെ: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞത് ഇന്ത്യക്ക് വലിയ അവസരമാണെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എച്ച്.ആര്‍. ഖാന്‍ അഭിപ്രായപ്പെട്ടു. പുണെയില്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ആവശ്യത്തിനുള്ള എണ്ണയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ വിലയില്‍ എണ്ണ വാങ്ങിയാല്‍ ഇറക്കുമതി ചെലവ് കുറയ്ക്കാനും അതുവഴി കറന്റ് അക്കൗണ്ട് കമ്മി ഗണ്യമായി കുറയ്ക്കാനുമാകും. ഇതോടൊപ്പം പണപ്പെരുപ്പവും കുറഞ്ഞു വരും.

എണ്ണവില കുറഞ്ഞു നില്‍ക്കുന്നത് പരമാവധി പ്രയോജനപ്പെടുത്തണം. ഇന്ത്യയില്‍ ആകെ സബ്‌സിഡികളുടെ നാലില്‍ ഒരു ഭാഗം ഇന്ധനങ്ങള്‍ക്കായാണ് നല്‍കുന്നത്. സബ്‌സിഡി ഇനത്തില്‍ 2.6 ലക്ഷം കോടി രൂപയാണ് രാജ്യം ഓരോ വര്‍ഷവും ചെലവിടുന്നത്. കുറഞ്ഞ ചെലവില്‍ എണ്ണ വാങ്ങി കരുതല്‍ ശേഖരമുണ്ടാക്കാനും ഇത് അവസരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള എണ്ണവില കുറഞ്ഞപ്പോള്‍ എക്‌സൈസ് തീരുവ ഉയര്‍ത്തിയതിലൂടെ സര്‍ക്കാറിന് അധികമായി 20,000 കോടി രൂപ സമാഹരിക്കാനായതായി അദ്ദേഹം പറഞ്ഞു.


വരുന്ന ബജറ്റില്‍ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്ര കുറയാനിടയില്ല. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഇതുവരെയുള്ളതില്‍ ഉയര്‍ന്ന നിലവാരത്തിലാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയാലുള്ള ബാധ്യത ഒഴിവാക്കാന്‍ ഇത് ഏറെ സഹായകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











from kerala news edited

via IFTTT