Story Dated: Tuesday, February 24, 2015 08:56
ന്യൂഡല്‍ഹി: സംഘത്തിലെ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി സംവിധായകന് സുധീര്‍ മിശ്ര തന്റെ സിനിമയുടെ ഡല്‍ഹിയിലെ ചിത്രീകരണം ഉപേക്ഷിച്ചു. ശരത് ചന്ദ്ര ഛദോപാധ്യയുടെ പ്രശ്സത നോവലായ 'ദേവദാസി'നെ ആസ്പതമാക്കി തയ്യാറാക്കുന്ന 'ഔര്‍ ദേവദാസ്' എന്ന ചിത്രത്തിന്റെ ഡല്‍ഹിയിലെ ഷൂട്ടിങ്ങാണ് സുധീര്‍ മിശ്ര രണ്ടുദിവസം ബാക്കിനില്‍ക്കെ ഉപേക്ഷിച്ചത്.
ഡല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങളായ സോനെപാട്, ബാവനാ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചിരുന്നത്. എന്നാല്‍ സംഘത്തിലുള്ള യുവതികളുടെ സുരക്ഷ പ്രദേശങ്ങളില്‍ ഉറപ്പുവരുത്താന്‍ സാധ്യമല്ലെന്നു ലൈന്‍ പ്ര?ഡ്യൂസര്‍ സുധിര്‍ മിശ്രയെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ഷൂട്ടിങ് അവസാനിപ്പിക്കാന്‍ സംവിധായകന് തീരുമാനിച്ചത്.
ഒന്നുരണ്ടു ദിവസത്തെ ഷൂട്ടിങ് അവശേഷിക്കുന്നുണ്ടെങ്കിലും സംഘത്തിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് താന്‍ ഷൂട്ടിങ് മതിയാക്കി മുംബൈയിലേക്കു മടങ്ങുന്നതെന്നു സുധിര്‍ മിശ്ര പിന്നീടു വ്യക്തമാക്കി. ചിത്രത്തിന്റെ ഡല്‍ഹിയില്‍ നടത്തേണ്ടിയിരുന്ന ഷൂട്ടിങ് മുംബൈയില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
നോവലിനു സമാനമായി രാഷ്ട്രീയം മുന്‍നിര്‍ത്തി അവതരിപ്പിക്കുന്ന ചിത്രത്തില്‍ രാഹുല്‍ ഭട്ടാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിഥി റാവോ ഹൈദരി, റിച്ചാ ചദ്ദ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
from kerala news edited
via IFTTT