കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍
പനജി: വിദേശത്തുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ നടപടി ഉണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ പറഞ്ഞു. പനജിയില്‍ നടന്ന 'ഡി.ഡി.കൊസാംബി ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ്' ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഗവര്‍ണര്‍.
രാജ്യത്തിന് പുറത്തുള്ളതിനേക്കാള്‍ കള്ളപ്പണം രാജ്യത്തിനകത്താണ്. നികുതി സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ സാധിക്കും. മിതമായ നികുതി നിരക്കില്‍കൂടി മാത്രമേ ഇന്ത്യയില്‍ തുറന്ന വിപണി ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT