Story Dated: Wednesday, February 25, 2015 03:03
മെഡിക്കല്‍ കോളജ്: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ കീഴിലുളള എല്ലാ വിഭാഗം ഐ.സി.യുവിലും അഡ്‌മിറ്റ് ചെയ്യുന്ന രോഗികളില്‍നിന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ സി.പി.ഐ പ്രവര്‍ത്തകര്‍ ആശുപത്രി കാര്യാലയത്തിലെ ലേ സെക്രട്ടറിയെ ഉപരോധിച്ചു. കിടക്കുന്ന രോഗികള്‍ക്ക് 300 രൂപയും വെന്റിലേറ്ററില്‍ കഴിയുന്ന രോഗികള്‍ക്ക് 600 രൂപയുമാണ് ഫീസായി ഈടാക്കാന്‍ തുടങ്ങിയത്.
ഇതേതുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് സ്‌ഥലത്തെത്തി ആശുപത്രി സൂപ്രണ്ടുമായും ജില്ലാ കലക്‌ടറുമായും ചര്‍ച്ച നടത്തി. ഇതുസംബന്ധിച്ച് ഇക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കാമെന്ന് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്‌ടര്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കി. ഇതേതുടര്‍ന്ന് ഫീസ് ഈടാക്കികൊണ്ടുളള ഉത്തരവ് പിന്‍വലിച്ചു. സി.പി.ഐ നേതാക്കളായ പി.കെ.രാജു, ചെറുവയ്‌ക്കല്‍ ഷാജി, ഭദ്രന്‍, എ.വി. വിനോദ്, എസ്.ആര്‍.സുഭാഷ്, ജി.സുഭാഷ് എന്നിവര്‍ ഉപരോധത്തിന് നേതൃത്വംനല്‍കി.
from kerala news edited
via
IFTTT
Related Posts:
എസ്.ബി.ടി. ഉപഭോക്തൃ സംഗമം എസ്.ബി.ടി. ഉപഭോക്തൃ സംഗമംPosted on: 01 Feb 2015 ബെംഗളൂരു: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എച്ച്.ആര്‍.ബി.ആര്‍.ലേ ഔട്ട് ശാഖ ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ യു. രാജേന്ദര്‍ അധ്യക്ഷത വഹിച്ചു. അ… Read More
റാഹില വീട്ടിലെത്തിയത് ഭയപ്പാടോടെ Story Dated: Saturday, January 31, 2015 03:30നാദാപുരം: ഒരാഴ്‌ച മുമ്പ് ആക്രോശിച്ച് വരുന്ന അക്രമികളെ കണ്ട് ജീവനും കൊണ്ടോടിയ റാഹില ഇന്നലെ സ്വന്തം വീട്ടിലെത്തിയത് ഭയപ്പാടോടെ. കഴിഞ്ഞ വെള്ളിയാഴ്‌ച വീട് ചുട്ടെരിക്കാന്‍… Read More
എയ്‌റോ- ഇന്ത്യ 18 മുതല്‍ ബെംഗളൂരുവില്‍ കരുത്ത് തെളിയിക്കാന്‍ യുദ്ധവിമാനങ്ങള്‍ ബാംഗ്ലൂര്‍: ഏഷ്യയിലെ ഏറ്റവുംവലിയ വ്യോമപ്രദര്‍ശനമായ എയ്‌റോ ഇന്ത്യ- 2015 ഫിബ്രവരി 18 മുതല്‍ 22 വരെ യെലഹങ്ക വ്യോമസേനാ താവളത്തില്‍ നടക്കും. ആകാശത്ത് ഇന്ത്യയുടെ കരുത്ത് പ്രകടമാക്കുന്ന… Read More
'കോര്‍പ്പറേറ്റ് സംസ്‌കാരവും ആത്മീയതയും' ആര്‍ട്ട് ഓഫ് ലിവിങ് സമ്മേളനം തുടങ്ങി 'കോര്‍പ്പറേറ്റ് സംസ്‌കാരവും ആത്മീയതയും' ആര്‍ട്ട് ഓഫ് ലിവിങ് സമ്മേളനം തുടങ്ങിPosted on: 01 Feb 2015 ബെംഗളൂരു: ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തില്‍ 'കോര്‍പ്പറേറ്റ് സംസ്‌കാരവും ആത്മീയതയും' എന്ന വിഷയത്തില്‍ സംഘടിപ്പിക്… Read More
കെ.എന്‍.എസ്.എസ്. മഹിളാവിഭാഗം യോഗം കെ.എന്‍.എസ്.എസ്. മഹിളാവിഭാഗം യോഗംPosted on: 01 Feb 2015 ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മഹിളാവിഭാഗം കോര്‍കമ്മിറ്റി യോഗത്തില്‍ അഡ്വ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ബെംഗളൂരുവില്‍ നടന്ന മഹിളാ കണ്‍വെന്‍ഷന്‍ 20… Read More