സുനില്‍ തവാനിക്ക് ലങ്കാസ്റ്റര്‍ മെഡല്‍
Posted on: 25 Feb 2015
ദുബായ്: മൂന്ന് പതിറ്റാണ്ടിനിടയ്ക്ക് മധ്യപൂര്‍വേഷ്യയില്‍ നിന്ന് ലങ്കാസ്റ്റര്‍ മെഡല്‍ നേടുന്ന ആദ്യവ്യക്തിയെന്ന ബഹുമതി മാനേജ്‌മെന്റ് വിദഗ്ധന്‍ സുനില്‍ തവാനിക്ക്. വിവിധ സ്ഥാപനങ്ങളിലൂടെ മാനേജ്‌മെന്റ് രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം. 'അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ക്വാളിറ്റി'യാണ് എ.എസ്.ക്യു. ലങ്കാസ്റ്റര്‍ പുരസ്‌കാരം നല്‍കുന്നത്.
അമേരിക്കയിലെ ടെന്നിസിയില്‍ മെയ് മൂന്നിന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. കഴിഞ്ഞ 30 വര്‍ഷമായി ഭരണ, ഗുണനിലവാര, നയതന്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റ് വിദഗ്ധനാണ് സുനില്‍ തവാനി. മധ്യപൂര്‍വേഷ്യയില്‍ നിന്ന് ലങ്കാസ്റ്റര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് ഇദ്ദേഹം.
from kerala news edited
via IFTTT