Story Dated: Tuesday, February 24, 2015 08:23

സിയോള്‍: കൊറിയയില്‍ നിന്നു കാണാതായ 18 കാരന് ഐ.എസ് തീവ്രവാദി സംഘടനയില്‍ ചേര്‍ന്നു പരിശീലനം നേടിവരുന്നതായി രഹസ്യാന്വേഷണ വിഭാഗം. ജനുവരി പത്തിനു തുര്‍ക്കിയില്‍ നിന്നു കാണാതായ കിം എന്ന കൗമാരക്കാരനാണ് തീവ്രവാദി സംഘടനയില്‍ ചേര്‍ന്നതായി കൊറിയയുടെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.
രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശത്തെ ഹോട്ടലില്‍ നിന്നാണ് കിമ്മിനെ ജനുവരിയില്‍ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഒരു അനധികൃത ടാക്സിയില്‍ മറ്റൊരാളുമായി കയറിപ്പോകുന്നതിന്റെ സി.സി.റ്റി.വി. ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. മുമ്പ് ഐ.എസില്‍ ചേരുന്നതിനായി തന്നെ സഹായിക്കണമെന്നു ചൂണ്ടിക്കാട്ടി കിം ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
അതേസമയം മുന്നു ബ്രിട്ടീഷ് വിദ്യാര്‍ത്ഥിനികള്‍ ഐ.എസിനൊപ്പം ചേരാന്‍ സിറിയയിലേക്കു കടന്നുവെന്ന വാര്‍ത്ത തങ്ങളെ അറിയിക്കുന്നതില്‍ ബ്രിട്ടണ് വീഴ്ച വരുത്തിയെന്നു തുര്‍ക്കി വ്യക്തമാക്കി. പെണ്‍കുട്ടികള്‍ ഇസ്താമ്പുള്ളിലെത്തി മൂന്നു ദിവസത്തിനു ശേഷമാണ് ബ്രിട്ടണ് ഈ കാര്യം തങ്ങളെ അറിയിച്ചതെന്നും തുര്‍ക്കി അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
പുത്തനത്താണിയില്‍ തീപിടുത്തം; എട്ടുകടകള്‍ കത്തി നശിച്ചു Story Dated: Tuesday, January 20, 2015 04:15കല്പകഞ്ചേരി(മലപ്പുറം): പുത്തനത്താണി ടൗണിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ എട്ട് കടകള്‍ കത്തിനശിച്ചു. ഇന്നലെ രാത്രി ഏഴോടെ നഗരത്തില്‍ കോഴിക്കോട് റോഡിലെ സ്വകാര്യ വ്യക… Read More
നിയമാനുസൃത മണല്‍; പോലീസ് കള്ളക്കെസെടുത്തെന്ന് ഡി.വൈ.എഫ്.ഐ Story Dated: Tuesday, January 20, 2015 04:15പരപ്പനങ്ങാടി: തൃക്കുളം തൂമ്പത്ത് കടവില്‍ നിന്നും നിയമാനുസൃതമായി കയറ്റിയ മണല്വാഹനം പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഡ്രൈവര്‍ വൈശ്യാരകത്ത്… Read More
അനധികൃത പാര്‍ക്കിങ്ങ്; പോലീസ് നടപടിയെടുത്തു Story Dated: Tuesday, January 20, 2015 04:15എടപ്പാള്‍ :അനധികൃത പാര്‍ക്കിങ്ങ് മൂലം വീര്‍പ്പ് മുട്ടുന്ന എടപ്പാളില്‍ നടപടികളുമായി പോലീസ് രംഗത്ത്.ഇന്നലെ വൈകിട്ടോടെയാണ് ചങ്ങരംകുളം എസ്.ഐ ശശിധരന് മേലയിലിന്റെ നേതൃത്വത്… Read More
റേഷന്‍ വനിതാ കാര്‍ഡ്; കുടുംബനാഥന്മാര് പ്രതിഷേധത്തിലേക്ക് Story Dated: Tuesday, January 20, 2015 04:15പരപ്പനങ്ങാടി: കുടുംബനാഥനായ പുരുഷനെ രണ്ടാം സ്ഥാനത്താക്കി വനിതകളെ റേഷന്‍ കാര്‍ഡിലൂടെ കുടുംബനാഥയാക്കുന്ന നടപടിക്കെതിരെ കുടുംബനാഥന് അസോസിയേഷന് കണ്വെന്ഷന് പ്രതിഷേധിച്ചു. പുര… Read More
ബൈക്ക് മോഷണം: ഒരാള്‍ അറസ്റ്റില്‍ Story Dated: Tuesday, January 20, 2015 04:15പയേ്ാേളി: ബൈക്ക് മോഷണക്കേസില്‍ യുവാവ് അറസ്റ്റില്‍. അയനിക്കാട് കമ്പിവളപ്പില്‍ മുഹമ്മദ്സലീ(19)മാണ് പോലീസ് പിടിയിലായത്. സുഭാഷ് കോമത്ത് എന്നയാളുടെ ബൈക്കാണ് മോഷ്ടിച… Read More