ഇടാത്തി കേസിന്റെ വിസ്താരം തുടങ്ങി
Posted on: 24 Feb 2015
ബര്‍ലിന്‍: ബാല ലൈംഗിക ചിത്രങ്ങള്‍ വാങ്ങിയെതിന്റെ പേരില്‍ പ്രതിക്കൂട്ടിലായ ജര്‍മന്‍ മലയാളിയായ മുന്‍ എം പി സെബാസ്റ്റിയന്‍ ഇടാത്തിയുടെ വിസ്താരം തുടങ്ങി. ജര്‍മനിയിലെ വെര്‍ഡന്‍ ജില്ലാകോടതിയിലാണ് ഇടാത്തിയെ വിസ്തരിയ്ക്കുന്നത്.ജില്ലാ കോടതി അധ്യക്ഷന്‍ യൂര്‍ഗന്‍ സൈഫര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഫുള്‍ബഞ്ചാണ് കേസിന്റെ വാദം കേള്‍ക്കുന്നത്.
സര്‍ക്കാരിന് വേണ്ടി പിട്ടക്ക് പ്രോസിക്യൂട്ടര്‍ തോമസ് ക്ലിംഗ് കോടതിയില്‍ ഹാജരായി. ബര്‍ലിനിലെ പ്രശസ്ത അഭിഭാഷകന്‍ ക്രിസ്റ്റിയാന്‍നോള്‍ ആണ് പ്രതിഭാഗം വക്കീല്‍.
കോടതി വളപ്പില്‍ കനത്ത സുരക്ഷാ സന്നാഹം പോലീസ് ഒരുക്കിയിരുന്നു.എന്നാല്‍ ഇടാത്തി കോടതിയിലെത്തിയപ്പോള്‍ കോടതിക്ക് പുറത്ത് കുറച്ചുപേര്‍ ഇടാത്തിയ്‌ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയതും ഒരു പ്രത്യേകതയായി.
കഴിഞ്ഞ ഫിബ്രുവരിയിലാണ് കേസിന്റെ തുടക്കം. തുടര്‍ന്ന് എംപി സ്ഥാനം രാജിവെച്ച് ഒളിവിലായിരുന്ന ഇടാത്തി കഴിഞ്ഞ ഡിസംബറിലാണ് വീണ്ടും പ്രത്യക്ഷപ്പെടുന്നത്. കേസിന്റെ പേരില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖരായ പലരുടെയും സ്ഥാനങ്ങള്‍ ഇതിനിടെ തെറിച്ചിരുന്നു. ജര്‍മന്‍ കുറ്റാന്വേഷണ പോലീസ് മേധാവിയും സംശയത്തിന്റെ നിഴലിലായി.
ജോസ് കുമ്പിളുവേലില്‍
from kerala news edited
via IFTTT